Top Story

വന്യജീവി സംരക്ഷണത്തിനുള്ള ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം അനന്ത് അംബാനിക്ക്

ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യയുടെ അനന്ത് അംബാനി

  • ഏഷ്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയായി അനന്ത് അംബാനി ചരിത്രം കുറിച്ചു

ഹോളിവുഡ് ഇതിഹാസങ്ങളായ ബെറ്റി വൈറ്റ്, ജോണ്‍ വെയ്ന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ലോകോത്തര പട്ടികയിലേക്ക് ഒരു ഇന്ത്യക്കാരന്‍ തിരഞ്ഞെടു ക്കപ്പെട്ടിരിക്കുന്നു. വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തി ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി നല്‍കുന്ന അഭിമാനകരമായ ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരത്തിനാണ് അനന്ത് അംബാനി അര്‍ഹനായിരിക്കുന്നത്. വന്യജീവി സംരക്ഷണരംഗത്ത് അനന്ത് അംബാനി സ്ഥാപിച്ച ‘വന്‍താര’ എന്ന സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

വന്യജീവി സംരക്ഷണ രംഗത്ത് ഭാരതം മുന്നോട്ടുവെക്കുന്ന പുതിയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരം കൂടിയാണ് പുരസ്‌കാരം.

ഇതിഹാസങ്ങളുടെ നിരയിലേക്ക്

ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് മൃഗക്ഷേമ, സംരക്ഷണ രംഗത്തെ ഏറ്റവും ഉന്നതമായ ആഗോള അംഗീകാരങ്ങളിലൊന്നാണ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമായി പരിവര്‍ത്തനാത്മകവും ആഗോളവുമായ സ്വാധീനം സൃഷ്ടിച്ച, പ്രതിബദ്ധതയുള്ള വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്. 1877-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ അന്താരാഷ്ട്ര വിഭാഗമാണിത്, മൃഗക്ഷേമ രംഗത്തെ ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ സ്ഥാപനങ്ങളിലൊന്നു കൂടിയാണ് ഇവര്‍.

ഹോളിവുഡ് ഇതിഹാസങ്ങളായ ഷേര്‍ളി മക്ലെയ്ന്‍, ജോണ്‍ വെയ്ന്‍, ബെറ്റി വൈറ്റ് എന്നിവരും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോണ്‍ എഫ്. കെന്നഡി, ബില്‍ ക്ലിന്റണ്‍ എന്നിവരും ഈ പുരസ്‌കാരം നേരത്തെ ലഭിച്ച മഹദ് വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള ഇത്തരം ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ ഇതിഹാസ നിരയിലേക്കാണ് അനന്ത് അംബാനിയും തിരഞ്ഞെടുക്കപ്പെട്ടത്. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ലോകോത്തര അംഗീകാരമാണ്.

രണ്ട് അഭൂതപൂര്‍വമായ ചരിത്ര നാഴികക്കല്ലുകള്‍ കൂടിയാണ് ഈ അവാര്‍ഡ് അനന്ത് അംബാനിക്ക് ലഭിച്ചപ്പോള്‍ പിറന്നത്. ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അനന്ത് അംബാനി. അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ തന്നെ ഇത്രയും വലിയൊരു ദൗത്യം ഏറ്റെടുത്ത് ലോകത്തിന് മാതൃകയായി എന്നതണ് ശ്രദ്ധേയം. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഏഷ്യാക്കാരന്‍ എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമായി. ഇത് ഇന്ത്യയില്‍ നിന്ന് ഉയരുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് എടുത്തു കാണിക്കുന്നത്.

അനന്ത് അംബാനിയുടെ വന്‍താര വെറുമൊരു മൃഗസംരക്ഷണ കേന്ദ്രമല്ല, മറിച്ച് മൃഗക്ഷേമ രംഗത്ത് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ച സംരംഭമാണ്. ‘രോഗശാന്തിയുടെ ഒരു സങ്കേതം’ എന്നാണ് ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി ഇതിനെ വിശേഷിപ്പിക്കുന്നത്. മൃഗങ്ങള്‍ക്ക് അന്തസ്സും രോഗശാന്തിയും പ്രത്യാശയും നല്‍കാനുള്ള വന്‍താരയുടെ അര്‍പ്പണബോധത്തിന് ഇതിനേക്കാള്‍ വലിയൊരു അമരക്കാരനില്ലെന്നും, അനന്ത് അംബാനിയുടെ നേതൃത്വം ലോകത്തിന് അനുകമ്പയുടെ ഒരു പുതിയ മാതൃകയാണ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വന്‍താരയുടെ സമീപനം തികച്ചും വ്യത്യസ്തമാണ്. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് നല്‍കുന്ന പരിചരണവും, അവയുടെ സ്വാഭാവിക ചുറ്റുപാടുകളില്‍ നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുക, കുറഞ്ഞുവരുന്ന ജനസംഖ്യ പുനഃസ്ഥാപിക്കുക, വനത്തില്‍ വംശനാശം സംഭവിച്ച ജീവികളെപ്പോലും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ശാസ്ത്രീയ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങള്‍.

‘ലോകത്ത് എവിടെയും വന്യജീവി ക്ഷേമത്തിനായുള്ള ഏറ്റവും അസാധാരണമായ പ്രതിബദ്ധതകളിലൊന്നാണ് വന്‍താര പ്രതിനിധീകരിക്കുന്നത്… ഇതൊരു രക്ഷാകേന്ദ്രം എന്നതിലുപരി, രോഗശാന്തിയുടെ ഒരു സങ്കേതമാണ്. വന്‍താരയ്ക്ക് പിന്നിലെ ലക്ഷ്യവും, വ്യാപ്തിയും, ഹൃദയവും ആധുനിക മൃഗക്ഷേമം എങ്ങനെയായിരിക്കണം എന്നതിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുന്നു–ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ ഡോ. റോബിന്‍ ഗാന്‍സെര്‍ട്ടിന്‍ പറഞ്ഞു.

വന്‍താരയുടെ പിന്നിലെ പ്രചോദനം പുരാതന ഭാരതീയ തത്ത്വചിന്തയില്‍ അധിഷ്ഠിതമാണെന്ന് അനന്ത് അംബാനി വ്യക്തമാക്കുന്നു. ‘സര്‍വ്വ ഭൂത ഹിതം’ (എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം) എന്ന തത്വവും ‘സേവ’ (നിസ്വാര്‍ത്ഥ സേവനം) എന്ന മനോഭാവവുമാണ് ഈ സംരംഭത്തിന്റെ അടിസ്ഥാനം.
പുരാതന ഇന്ത്യന്‍ മൂല്യങ്ങളെ ആധുനിക സംരക്ഷണ ശ്രമങ്ങളുമായി എങ്ങനെ ശക്തമായി ബന്ധിപ്പിക്കാമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു:
‘മൃഗങ്ങള്‍ നമ്മളെ സമചിത്തതയും, വിനയവും, വിശ്വാസവും പഠിപ്പിക്കുന്നു. വന്‍താരയിലൂടെ, സേവന മനോഭാവത്താല്‍ നയിക്കപ്പെട്ട് ഓരോ ജീവനും അന്തസ്സും, പരിചരണവും, പ്രത്യാശയും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സംരക്ഷണം നാളേക്കുള്ളതല്ല; അത് നമ്മള്‍ ഇന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു പങ്കുവെക്കപ്പെട്ട ധര്‍മ്മമാണ്,’ അനന്ത് അംബാനി പറഞ്ഞു.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top