ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഒട്ടുമിക്ക മുന്‍നിര വ്യവസായ സ്ഥാപനങ്ങളും കുടുംബ ബിസിനസിന്റെ ഭാഗമാണെന്ന് മനസിലാക്കാന്‍ സാധിക്കും
ഒരുകാലത്ത് കുടുംബ ബിസിനസിന്റെ ഭാഗമാക്കുക എന്നത് തനിക്ക് അര്‍ഹതയില്ലാത്ത എന്തോകാര്യം നേടുന്നതിന് സമമാണെന്ന് കരുതിയിരുന്ന യുവതലമുറ, ഇന്ന് തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരങ്ങളിലൊന്നായാണ് കുടുംബബിസിനസിന്റെ ഭാഗമാകുന്നതിനെ കാണുന്നത്