Banking & Finance

ഐസിസിഎസ്എല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; 5 വര്‍ഷത്തിനുള്ളില്‍ ഡിപ്പോസിറ്റ് 10,000 കോടിയാക്കുമെന്ന് ചെയര്‍മാന്‍

ഐസിസിഎസ്എല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; കേരളത്തില്‍ രണ്ട് റീജണല്‍ ഓഫീസുകള്‍; അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിപ്പോസിറ്റ് 10,000 കോടിയാക്കുമെന്ന് ചെയര്‍മാന്‍

ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി രണ്ട് റീജണല്‍ ഓഫീസുകള്‍ ഐസിസിഎസ്എല്‍ കേരളത്തില്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ സോജന്‍ വി. അവറാച്ചന്‍. കോഴിക്കോടും കൊട്ടാരക്കരയുമാണ് പുതിയ ഓഫീസുകള്‍ തുറക്കുന്നത്. കേരള ബ്രാഞ്ച് മാനേജേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദില്ലി എന്നിവിടങ്ങളില്‍ ഐസിസിഎസ്എല്‍ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും.

സൊസൈറ്റിയെ തലമുറ തലമുറകള്‍ നിലനില്‍ക്കുന്ന പ്രസ്ഥാനം എന്ന തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് തന്റെ ലക്ഷ്യമെന്ന് സോജന്‍ വി അവറാച്ചന്‍ പറഞ്ഞു.

സ്ഥാപനത്തില്‍ ന്യൂജനറേഷന്‍ ബാങ്കിംഗ് സിസ്റ്റം നടപ്പിലാക്കുകയാണ്. എടിഎം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പ്രാവര്‍ത്തികമാകുകയാണ്. ഏത് ബാങ്കിന്റെ എക്കൗണ്ടില്‍ നിന്നു വേണമെങ്കിലും ഐസിസിഎസ് എല്‍ എടിഎമ്മിലൂടെ പണം പിന്‍വലിക്കാം. ഏത് ബാങ്കിലേക്കും പണം ഡിപ്പോസിറ്റ് ചെയ്യുകയുമാകാം. അതോടൊപ്പം തന്നെ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്യും. സൊസൈറ്റിയിലെ ഷെയര്‍ഹോള്‍ഡേഴ്സിന് സ്ഥാപനത്തിലുള്ള എസ്ബി എക്കൗണ്ടില്‍ നിന്ന് എടിഎമ്മിലൂടെ പണം പിന്‍വലിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മില്‍ കയറിയും സൊസൈറ്റി സേവിങ്സ് എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാമെന്ന സൗകര്യവുമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

വികസന പദ്ധതികളുടെ ഭാഗമായി രാജ്യത്തെ രണ്ട് എന്‍ബിഎഫ്സികളെ ഐസിസിഎസ് എല്‍ ഏറ്റെടുത്തിട്ടുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡും, ഐ സെക്യുര്‍ ക്രെഡിറ്റ് ആന്‍ഡ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡും ആണ് അവ. ഇതില്‍ ഒരു കമ്പനിയെ സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറ്റാനാണ് ഉദ്ദേശ്യമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഒരു കമ്പനി എന്‍ബിഎഫ്സിയായി തന്നെ നിലനില്‍ക്കും.
ഐസിസിഎസ് എല്ലില്‍ നിന്ന് നിലവില്‍ ഷെയര്‍ഹോള്‍ഡേഴ്സിന് മാത്രമേ വായ്പ കൊടുക്കാന്‍ സാധിക്കൂ. എന്നാല്‍, എന്‍ബിഎഫ്സിയുടെ പ്രവര്‍ത്തനം സജീവമായാല്‍ സാധാരണക്കാര്‍ക്കും വായ്പ നല്‍കാന്‍ സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഗോള്‍ഡ് ലോണ്‍ ഉള്‍പ്പടെയുള്ള വായ്പകളും എന്‍ബിഎഫ്സി ബ്രാഞ്ചുകള്‍ വഴി നല്‍കും.

4800 കോടിയില്‍ പരം രൂപ 2014 മുതല്‍ 24 വരെ സമഹാരിക്കാനായ സൊസൈറ്റി, ഇതില്‍ 1000 കോടി രൂപയോളം മെച്യൂരിറ്റി ആയതിനെത്തുടര്‍ന്ന് തിരിച്ചുനല്‍കിയിട്ടുമുണ്ട്. വലിയ തലത്തില്‍ ഓഹരിയുടമകളുടെ ജീവിതം മാറ്റിമറിക്കാന്‍ ഐസിസിഎസ്എല്ലിനായി. ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഏകദേശം 30,000ത്തോളം ഏജന്റുമാര്‍ കേരളത്തിലുണ്ട്. സൊസൈറ്റിയുടെ ഒപ്പം സഹകാരികള്‍ കരുത്തോടെ ഉറച്ചുനില്‍ക്കുകയാണ്. അഗ്‌നിശുദ്ധി വരുത്തിയാണ് ഐസിസിഎല്‍ ഇന്ന് കേരളത്തില്‍ തലഉയര്‍ത്തി നില്‍ക്കുന്നത്. എല്ലാ സൊസൈറ്റി ബ്രാഞ്ചുകളിലും മികച്ച നിക്ഷേപമാണ് വരുന്നതെന്നും കൂടുതല്‍ സഹകാരികളെ ആകര്‍ഷിക്കാനായെന്നും സോജന്‍ വി അവറാച്ചന്‍ പറഞ്ഞു.

ഐസിസിഎസ്എല്ലിന്റെ നട്ടെല്ല് ഇവിടുത്തെ ജീവനക്കാരാണ്. സൊസൈറ്റി വളരുന്നതോടൊപ്പം അവരെയും വളര്‍ത്തും. ഇതിന്റെ ഭാഗമായി എല്ലാവര്‍ക്കും അടുത്തമാസം മുതല്‍ ഇന്‍ക്രിമെന്റ് അനുവദിക്കുമെന്നും അദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം ഡിപ്പോസിറ്റ് 10,000 കോടി രൂപയിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് നടത്തുന്നതെന്ന് ചെയര്‍മാന്‍ സോജന്‍ വി. അവറാച്ചന്‍ പറഞ്ഞു.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top