BUSINESS OPPORTUNITIES

ഖുബൂസുമായി തുടക്കം, നഷ്ടം 70 ലക്ഷം; പിന്നെ ക്ലിക്കായത് ഈ ബിസിനസ്

ഖുബൂസുമായി തുടക്കം, നഷ്ടം 70 ലക്ഷം; പിന്നെ ക്ലിക്കായത് ഈ ബിസിനസ്

നീണ്ട 20 വര്‍ഷക്കാലത്തെ പ്രവാസം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് മുന്നില്‍ റെജിമോന്‍ തങ്കച്ചന്‍ ആവേശത്തോടെ തന്റെ സംരംഭത്തെ കാണിക്കും. പ്രമേഹ രോഗികള്‍ക്കായുള്ള ഓട്ട്‌സ് എന്ന വിശേഷണത്തോടെ ഗ്ലോറിസ് ഓട്ട്‌സ് വിപണി പിടിക്കുമ്പോള്‍ ഈ സംരംഭകനും ശ്രദ്ധേയനാകുകയാണ്.

Advertisement

ദിനം പ്രതി എന്ന രീതിയിലാണ് സംസ്ഥാന വിപണിയില്‍ ഭക്ഷ്യ ബ്രാന്‍ഡുകള്‍ ഇടം പിടിക്കുന്നത്. ഏതൊരു ഭക്ഷ്യ ഉല്‍പ്പന്നം എടുത്ത് നോക്കിയാലും സമാനമായ പത്തോളം ബ്രാന്‍ഡെങ്കിലും ശരാശരി കാണാന്‍ കഴിയും. ഇതില്‍ പ്രാദേശിയ , ദേശീയ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു. നിക്ഷേപിച്ച തുകയുടെ നല്ലൊരു പങ്കും പരസ്യങ്ങള്‍ക്കും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചുകൊണ്ടാണ് ഇവയില്‍ പല ബ്രാന്‍ഡുകളും വിപണി പിടിക്കുന്നത്. ഇക്കൂട്ടത്തില്‍ പരസ്യ പ്രചാരണങ്ങളില്ലാതെ, മാര്‍ക്കറ്റിങ് നെറ്റ്വര്‍ക്ക് ഇല്ലാതെ പ്രധാനമായും മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ് ഗ്ലോറിസ് ഓട്ട്‌സ്.

റെജിമോന്‍ തങ്കച്ചന്‍

സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ പല ബ്രാന്‍ഡിലുള്ള ഇരുപതോളം ഓട്ട്‌സ് പാക്കറ്റുകള്‍ ഒറ്റനോട്ടത്തില്‍ കണടെത്താന്‍ കഴിയും. ഇത്തരത്തില്‍ മത്സരം കടുത്ത വിപണിയിലേക്കാണ് ആത്മവിശ്വാസത്തോടെ വിദേശ സാങ്കേതിക വിദ്യയാല്‍ നിര്‍മിക്കപ്പെടുന്ന ഒരു ഓട്ട്‌സ് ബ്രാന്‍ഡ് റെജിമോന്‍ തങ്കച്ചന്‍ എന്ന സംരംഭകന്‍ പരിചയപ്പെടുത്തുന്നത്. 1996 മുതല്‍ പ്രവാസ ജീവിതം നയിച്ചിരുന്ന റെജിമോന്‍ തങ്കച്ചന്‍ നീണ്ട 14 വര്‍ഷത്തെ പ്രവാസത്തിനൊടുവിലാണ് സ്വന്തമായൊരു സ്ഥാപനം എന്ന ലക്ഷ്യവുമായി കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.

ഖുബൂസുമായി തുടക്കം, നഷ്ടം 70 ലക്ഷം

സ്വന്തം കുടുംബവുമൊത്ത് നാട്ടില്‍ ജീവിക്കണം എന്ന ആഗ്രഹം കലശലായപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ റെജിമോന്‍ പ്രവാസത്തിനു ബൈ പറഞ്ഞു. നാട്ടില്‍ വന്ന് നാളതുവരെ സ്വരുക്കൂട്ടി വച്ച തുകയില്‍ നിന്നും നല്ലൊരു തുക വകയിരുത്തി സ്വന്തമായൊരു ബിസിനസ്, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം തുടങ്ങിയ ലക്ഷ്യങ്ങളുമായി പല സംരംഭക ആശയങ്ങളും റെജിമോന്‍ ചര്‍ച്ച ചെയ്തു. ഒടുവിലാണ് അറബി നാട്ടില്‍ ഏറെ പ്രശസ്തമായ ഖുബൂസ് എന്ന വിഭവത്തിന്റെ നിര്‍മാണ വിതരണ യൂണിറ്റ് എന്ന ലക്ഷ്യത്തിലേക്ക് റെജിമോന്‍ എത്തുന്നത്.

ഖുബൂസ് നിര്‍മാണം ആരംഭിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോഴും പലരും എതിര്‍ത്തു. ഇതൊക്കെ ഈ നാട്ടില്‍ വിജയിക്കുമോ എന്നായിരുന്നു ചോദ്യം. ലാഭ നഷ്ടങ്ങള്‍ പ്രവര്‍ത്തിച്ചു നോക്കിയാ ശേഷം മാത്രം പറയേണ്ടതാണ് എന്ന നിലക്ക് ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു റെജിമോന്റെ തീരുമാനം. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്നും ഫുഡ് ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ മത്സരിക്കാന്‍ മറ്റു ബ്രാന്‍ഡുകള്‍ ഒന്നും ഇല്ല എന്നതായിരുന്നു റെജിമോന്റെ വിശ്വാസം. എന്നാല്‍ ആ വിശ്വാസം തകര്‍ന്നത് വളരെ പെട്ടന്നായിരുന്നു. 80 ലക്ഷം രൂപയുടെ നിക്ഷേപവുമായി തുടങ്ങിയ ഖുബൂസ് നിര്‍മാണം 70 ലക്ഷം രൂപയുടെ നഷ്ടത്തില്‍ നിര്‍ത്തേണ്ടതായി വന്നു.

ഖുബൂസ് നിര്‍മാണത്തില്‍ നിന്നുമുള്ള നഷ്ടം നികത്താനായി ബേക്കറി ബിസിനസ് പോലെ പല സംരംഭങ്ങളും നടത്തി എങ്കിലും ഒന്നും വിജയം കണ്ടില്ല. ഒടുവില്‍ ഒന്നുകില്‍ നഷ്ടം സഹിച്ച് ബിസിനസുമായി മുന്നോട്ട് പോകുക, അല്ലെങ്കില്‍ പഴയപോലെ എല്ലാം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് മടങ്ങി പോയി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുക ഈ രണ്ട് വഴികള്‍ മാത്രമേ അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു തിരിച്ചു പോക്ക് ഒരിക്കലും ആഗ്രഹിക്കാതിരുന്നതിനാല്‍ തന്നെ ഫുഡ് ഇന്‍ഡസ്ട്രിയില്‍ തന്നെ പിടിച്ചു നില്‍ക്കാനായിരുന്നു തീരുമാനം.

ബാംഗ്ലൂരില്‍ നിന്നും പഠിച്ച ഓട്ട്‌സ് ബിസിനസ്

ബിസിനസ് എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ വ്യക്തമായ അറിവില്ലാത്തതാണ് തന്റെ പരാജയത്തിന് കാരണം എന്ന് തിരിച്ചറിഞ്ഞ റെജിമോന്‍ ബാംഗ്ലൂരില്‍ പോയി ഫുഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ബിസിനസുകളെപ്പറ്റിയും അവയുടെ വിജയസാധ്യതകളെ പറ്റിയും പഠിച്ചു. അവിടെ നിന്നുമാണ് പ്രമേഹരോഗികള്‍ക്കായുള്ള സ്പെഷ്യല്‍ ഓട്ട്‌സ് നിര്‍മാണത്തെ പറ്റി അറിയുന്നത്. നിരവധി ബ്രാന്‍ഡ് ഓട്ട്‌സ് വിപണിയില്‍ ഉണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കായുള്ള ഒരു ബ്രാന്‍ഡ് നിലവിലില്ല എന്നത് സാധ്യതകള്‍ വര്‍ധിപ്പിച്ചു. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു വിഭവമല്ല ഓട്ട്‌സ്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യണം. അതിനാല്‍ തന്നെ റിസ്‌ക് കൂടുതലാണ്. എന്നാല്‍ വിജയിക്കണം എന്ന അതിയായ ആഗ്രഹത്തിന് മുകളില്‍ ഈ റിസ്‌ക് ഏറ്റെടുക്കാന്‍ തന്നെ റെജിമോന്‍ തീരുമാനിച്ചു.

മള്‍ട്ടി ഗ്രൈന്‍ ഓട്ട്‌സ് വിപണിയില്‍ എത്തിക്കാനായിരുന്നു തീരുമാനം. സ്വദേശമായ കരുനാഗപ്പള്ളിയില്‍ ഇതിനായി ഒരു ഫാക്റ്ററി അദ്ദേഹം സ്ഥാപിച്ചു. വിദേശത്ത് നിന്നും ഓട്ട്‌സ് എത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്കായി ഏത്തയ്ക്കാപ്പൊടി, പയറുവര്‍ഗങ്ങള്‍, നട്ട്‌സ് എന്നിവ ചേര്‍ത്ത ഓട്ട്‌സ് ആണ് റെജിമോന്‍ ഗ്ലോറിസ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചത്. സാധാരണയായി ഓട്ട്‌സ് കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് പോലും ടിഫിനായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഗ്ലോറിസ് മള്‍ട്ടി ഗ്രൈന്‍ ഓട്ട്‌സ് നിര്‍മിക്കുന്നത്. പ്രാതലായും ഉച്ചഭക്ഷണമായും രാത്രി അത്താഴമായും ഗ്ലോറിസ് ഓട്ട്‌സ് ഉപയോഗിക്കാന്‍ കഴിയും. 2019 ല്‍ ആരംഭിച്ച ഓട്ട്‌സ് ബ്രാന്‍ഡ് ഗുണമേ•യില്‍ മികവ് കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രമേഹരോഗികള്‍ക്ക് ദോഷം ചെയ്യുന്ന യാതൊരു ചേരുവകളും ഗ്ലോറിസ് ഓട്ട്‌സ് എന്ന ബ്രാന്‍ഡില്‍ ചേര്‍ക്കുന്നില്ല. രണ്ട് തരം ഓട്ട്‌സ് ആണ് ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കുന്നത്. ആദ്യത്തേക്ക് സ്വീറ്റ് ഓട്ട്‌സ് ആണ്. പായസം കുടിക്കുന്നത് പോലെ കുടിക്കാന്‍ സാധിക്കും. രണ്ടാമത്തെ ബ്രാന്‍ഡ് പ്രമേഹരോഗികള്‍ക്കായുള്ള മധുരം ചേര്‍ക്കാത്ത ഓട്ട്‌സ് ആണ്. നിലവില്‍ യാതൊരുവിധ മത്സരവും കൂ9ടാതെയാണ് ഗ്ലോറിസ് ഓട്ട്‌സ് വിപണി പിടിക്കുന്നത്. പ്രതിമാസം വില്പന വര്‍ധിച്ചു വരികയാണ് എന്നത് തന്നെ തന്റെ ഉല്‍പ്പന്നത്തിന്റെ വിജയമായി റെജിമോന്‍ കാണുന്നു. ആര്‍ക്കും കയ്യില്‍ ഒതുങ്ങാവുന്ന തുകയ്ക്കാണ് ഓട്ട്‌സ് വിപണിയില്‍ എത്തുന്നത്.

കുക്കീസ്, റിസ്‌ക് എന്നിവയും തയ്യാര്‍

ഓട്ട്‌സ് ബ്രാന്‍ഡിന് പുറമെ കുക്കീസ്, പ്രമേഹരോഗികള്‍ക്കായുള്ള പ്രത്യേക കുക്കീസ് എന്നിവയും ഗ്ലോറിസ് വിപണിയില്‍ എത്തിക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് ഗ്ലോറിസ് എന്ന ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top