കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ശ്രദ്ധിച്ച് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും, ദിവസവേതനത്തിനും മാസ ശമ്പളത്തിനും പിന്നാലെ പോകാതെ സ്വന്തമായൊരു സംരംഭം എന്ന സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഗ്രാമപ്രദേശത്തെ യുവാക്കളില്‍ ഏറിയപങ്കും. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ചെറുകിട ഇടത്തരം സംരംഭങ്ങളെക്കൊണ്ട് നിറഞ്ഞ പ്രദേശമാണ് മലപ്പുറം ജില്ല. എഫ്എംസിജി ശ്രേണിയില്‍ ഉള്ള ഉല്‍പ്പന്നങ്ങളാണ് ഇവയില്‍ ഏറിയ പങ്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇത്തരത്തില്‍ ഡിറ്റര്‍ജെന്റ് ഉല്‍പ്പാദനമേഖലയില്‍ എടപ്പാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് എ പ്ലസ്. എ പ്ലസ് എന്ന പേരില്‍ ഡിറ്റര്‍ജെന്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ബ്രാന്‍ഡ് ഉടമയായ ഷംസുദ്ദീന്‍ കെ എസിന്റെ മനസ്സില്‍ മറ്റുള്ളവരുടെ തണലില്‍ നിലക്കാതെ സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് ഷംസുദ്ദീന്‍ സ്വന്തം സ്ഥാപനം എന്ന നിലയില്‍ എ പ്ലസിന് രൂപം നല്‍കിയത്. ഏതെങ്കിലും ഒരു ബിസിനസില്‍ നിക്ഷേപം നടത്താതെ നിത്യ ജീവിതത്തില്‍ അനിവാര്യമായതും എന്നാല്‍ പ്രാദേശിക വിപണി എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതുമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കണം എന്ന ചിന്തയില്‍ നിന്നുമാണ് ഷംസുദ്ദീന്‍ ഡിറ്റര്‍ജന്റുകളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നത്. സംരംഭകനാകുക എന്ന മോഹം സാക്ഷാത്കരിക്കുന്നതിനായി താന്‍ തെരെഞ്ഞെടുത്ത മേഖലയുടെ സാധ്യതകളും ന്യൂനതകളും ശരിയായ രീതിയില്‍ പടിച്ചു മനസിലാക്കിയ ശേഷമാണദ്ദേഹം നിക്ഷേപം നടത്തിയത്.
2013 ലാണ് എ പ്ലസ് എന്ന ബ്രാന്‍ഡിന് ഷംസുദ്ദീന്‍ തുടക്കം കുറിച്ചത്. 2016 ലാണ് സ്ഥാപനം ട്രേഡ് മാര്‍ക്ക് സ്വന്തമാക്കുന്നത്. തുടക്ക നിക്ഷേപം എന്ന നിലയ്ക്ക് 3 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. തുടക്ക വര്‍ഷങ്ങളില്‍ ലാഭം എടുക്കാതെ കിട്ടുന്ന ലാഭം എത്രയായാലും അത് സ്ഥാപനത്തിലേക്ക് തന്നെ തിരികെ നിക്ഷേപിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ഇത്തരത്തിലുള്ള മാതൃക സ്വീകരിച്ചത് സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് സഹായകമായി എന്ന് പറയാം.
ആഭ്യന്തര – അന്യസംസ്ഥാന വിപണികളില്‍ സജീവം
തുടക്കത്തില്‍ എടപ്പാള്‍ കേന്ദ്രീകരിച്ചുള്ള ഫാക്റ്ററിയില്‍ നിര്‍മിക്കുന്ന സോപ്പ് പൊടി ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നതിനാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ പിന്നീട് മലപ്പുറം ജില്ലയ്ക്ക് പുറത്തേക്കും വിപണി വളര്‍ന്നു. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എ പ്ലസ് തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പ്രൊപ്രൈറ്റര്‍ഷിപ്പ് മാതൃകയില്‍ തുടക്കം കുറിച്ച സ്ഥാപനം എക്കാലത്തും പ്രാമുഖ്യം നല്‍കുന്നത് ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനാണ്. ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് എ പ്ലസ് എന്ന ബ്രാന്‍ഡിലൂടെ ഷംസുദ്ദീന്‍ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം മുതല്‍ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും എ പ്ലസ് ഡിറ്റര്‍ജെന്റ് തങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിമാസം 80 മുതല്‍ 100 ടണ്‍ വരെ ഡിറ്റര്‍ജെന്റ് ആണ് സ്ഥാപനം വില്‍ക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ വിപണി അടക്കി വാഴുന്ന കാലത്ത് പുതിയൊരു ബ്രാന്‍ഡ് ഡിറ്റര്‍ജന്റുമായി വിപണിയില്‍ സജീവമാകുമ്പോള്‍ മിതമായ വില മാത്രം ഈടാക്കുക എന്ന തന്ത്രമാണ് എ പ്ലസ് സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ബ്രാന്‍ഡിനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍ ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നും ആവശ്യത്തിലേറെ ഉപഭോക്താക്കള്‍ സ്ഥാപനത്തിനുണ്ട്.
സോപ്പ് പൊടിക്ക് പുറമെ ലിക്വിഡ് ഡിറ്റര്‍ജെന്റ് ഇപ്പോള്‍ വിപണി പിടിച്ചു വരുന്നുണ്ട്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവരാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. എടപ്പാള്‍ ജില്ലയിലെ നടക്കാവില്‍ നിന്നും ഏജന്‍സികള്‍ വഴിയാണ് സോപ്പ്‌പൊടി വിതരണത്തിനായി എത്തിക്കുന്നത്. ഡയറക്റ്റ് സെല്ലിംഗ് കൂടാതെ തന്നെ മികച്ച വരുമാനമാണ് എ പ്ലസ് നേടുന്നത്.
കയറ്റുമതി ലക്ഷ്യമിടുന്നു
കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടാണ് എ പ്ലസ് പ്രവര്‍ത്തിക്കുന്നത്. യുഎഇയിലേക്ക് കയറ്റുമതി ആരംഭിച്ചു കഴിഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. യുഎഇ വിപണിയില്‍ നിന്നുള്ള റിസള്‍ട്ട് എങ്ങനെയാണ് എന്ന് മനസിലാക്കിയശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുകയുള്ളൂ. ബിസിനസിലേക്ക് ഇറങ്ങിയ കാലം മുതല്‍ക്ക് പൂര്‍ണ പിന്തുണയുമായി കൂടെ നിന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് തന്റെ വിജയശില്പികള്‍ എന്ന് എ പ്ലസ് മാനേജിംഗ് ഡയറക്റ്റര്‍ ഷംസുദ്ദീന്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഏജന്‍സികള്‍ മുഖാന്തിരം കേരളത്തിനകത്തും പുറത്തും ഒരു പോലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
കോണ്‍ടാക്റ്റ് :9349400500