Top Story

വനിതാ സംരംഭകരേ..ഇത് നിങ്ങള്‍ക്കുള്ള സമയമാണ്!

100 വനിതകള്‍ക്ക് തങ്ങളുടെ സംരംഭങ്ങളെ പരിചയപ്പെടുത്തുവാനും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മികച്ച വിപണി കണ്ടെത്താനും അവസരമൊരുക്കുന്നു

വനിതാ സംരംഭകത്വമേഖലയില്‍ പതിയെ ആണെങ്കിലും പ്രതീക്ഷയേകുന്ന നേട്ടങ്ങളാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ വനിതാ സംരംഭകര്‍ 17 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ 1.6 കോടി വനിതാ സംരംഭങ്ങളാണ് ഇന്ത്യയില്‍ ഉള്ളതെന്ന് വ്യത്യസ്ത കണക്കുകള്‍ പറയുന്നു. ഇതില്‍ 38 ശതമാനം വനിതാ സംരംഭങ്ങളും കുടില്‍ വ്യവസായങ്ങളാണ്.

Advertisement

വനിതാസംരംഭകരംഗത്തെ ഈ കുതിപ്പ് കേരളത്തിലും ദൃശ്യമാണ്. എന്നാല്‍ ചെറുകിട, ഇടത്തരം വനിതാ സംരംഭങ്ങളുടെ കാര്യം നോക്കിയാല്‍ മനസിലാകുന്ന ഒന്നുണ്ട്. ഒരു പരിധിക്കപ്പുറം വികസിക്കാന്‍ ഇവയ്ക്കാകുന്നില്ല. അനിവാര്യമായ സാമൂഹിക പിന്തുണയുടെ അഭാവമാണ് ഇതിനു കാരണം.

ഈ പശ്ചാത്തലത്തിലാണ് ചെറുകിട വനിതാ സംരംഭകരെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയെന്നത് അജണ്ടയായി തന്നെ സ്വീകരിച്ച് വ്യക്തമായ ഇടപെടലുകള്‍ നടത്താന്‍ ‘ബിസിനസ് ഡേ’ തയാറാകുന്നത്.

ഓണ്‍ലൈന്‍ മാധ്യമരംഗത്ത് പോസിറ്റിവ് വാര്‍ത്തകളിലൂടെയും പ്രചോദനാത്മകായ കഥകളിലൂടെയും സ്വതസിദ്ധമായ ഇടം നേടിയ മീഡിയഇന്‍ക് ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ സംരംഭമാണ് ‘ബിസിനസ് ഡേ’. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ മേഖലകളില്‍ കൂടുതല്‍ വനിതകളെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരുന്നതിനും അവസരമൊരുക്കിയാണ് ബിസിനസ് മാധ്യമ ലോകത്തേക്ക് ബിസിനസ് ഡ പുതിയ ചുവടെടുത്ത് വയ്ക്കുന്നത്.

വനിതകള്‍ക്ക് ബിസിനസില്‍ കൂടുതല്‍ അവസരം നല്‍കുക എന്ന വലിയ ലക്ഷ്യത്തിന് സാധ്യമാകുന്ന എല്ലാ തലങ്ങളിലും പിന്തുണ നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ബിസിനസ് ഡേ ഇ-മാഗസിനിന്റെ 40 ശതമാനത്തോളം വരുന്ന ഉള്ളടക്കം വനിതാ സംരംഭകരെ പരിചയപ്പെടുത്തുന്നതിനായി മാറ്റിവെക്കുകയെന്നതാണ് ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഈ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ വാര്‍ത്താ പോര്‍ട്ടലായ thebusinessday.in 100 ദിനങ്ങളിലായി, 100 വനിതാ സംരംഭകരെ പരിചയപ്പെടുത്തുന്ന കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ്. വീട്ടമ്മമാരുടെ റോളില്‍ നിന്നും സംരംഭകരായി മാറിയവര്‍, മോംപ്രണേഴ്സ്, സംരംഭകത്വം പരീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് ഈ കാമ്പയിനിലൂടെ തങ്ങളുടെ ബിസിനസ് പരിചയപ്പെടുത്തുന്നതിനായി അവസരം ഒരുക്കുകയാണ് ബിസിനസ് ഡേ.

100 വനിതകള്‍ക്ക് തങ്ങളുടെ സംരംഭങ്ങളെ പരിചയപ്പെടുത്തുവാനും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മികച്ച വിപണി കണ്ടെത്താനും അവസരമൊരുക്കുന്നതിലൂടെ വനിതാ സംരംഭകത്വ രംഗത്തെ മുന്നേറ്റത്തിലേക്ക് ഞങ്ങളുടേതായ പങ്ക് നല്‍കാന്‍ സാധ്യമാകുമെന്ന ശുഭപ്രതീക്ഷയുമുണ്ട്.

വനിതകളിലെ നേതൃഗുണം, ആശയവിനിമയ പാടവം, സ്ട്രാറ്റജി പ്ലാനിംഗ്, ടൈം മാനേജ്മെന്റ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ മൊത്തം സംരംഭകത്വ ലോകത്തിനു ഗുണകരമാകുന്ന രീതിയില്‍ പരിചയപ്പെടുത്തുകയും സംരംഭകത്വ രംഗത്തേക്ക് കൂടുതല്‍ വ്യക്തികളെ ആകര്‍ഷിക്കുകയും ചെയ്യുന്നതിന് അവസരമൊരുക്കിക്കൊണ്ടാണ് ബിസിനസ് ഡേ വനിതാ സംരംഭകത്വ കാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബ്രാന്‍ഡ് പ്രൊമോഷന് ഉതകുന്ന രീതിയില്‍ ഡിജിറ്റല്‍ പ്രൊമോഷന്‍സ് ഉള്‍പ്പെടെയാണ് കാമ്പയിന്‍ നടത്തുന്നത്.

Let ‘s Celebrate Women Entrepreneurship!

(വനിതാ സംരംഭകത്വ കാമ്പയിനിന്റെ ഭാഗമായി തങ്ങളുടെ സംരംഭം ഫീച്ചര്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് 7907790219 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top