ചിത്രം വരക്കാനറിയുന്നവര്‍ക്ക് ആ ചിത്രകലകൊണ്ട് എങ്ങനെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബബിത റിജേഷ് നമുക്ക് കാണിച്ചു തരുന്നത്. ഒരു ഹോബിയായി തുടങ്ങിയ ചിത്രരചന, ക്യാന്‍വാസില്‍ നിന്നും സാരികളിലേക്കും മറ്റു വസ്ത്രങ്ങളിലേക്കും മാറ്റിയതോടെ ബബിതക്ക് അത് വരുമാനത്തിനുള്ള മാര്‍ഗ്ഗമായി.
ഇപ്പോള്‍ റിജ്‌സ് മ്യൂറല്‍ എന്ന പേരില്‍ കസ്റ്റമൈസ്ഡ് മ്യൂറല്‍ സ്റ്റാര്‍ട്ടപ്പ് വര്‍ക്കുകള്‍ ചെയ്ത് എക്‌സ്ട്രാ വരുമാനം കണ്ടെത്തുകയാണ് അദ്ധ്യാപിക കൂടിയായ ബബിത. അദ്ധ്യാപനത്തില്‍ നിന്നും സംരംഭകത്വത്തിലേക്ക് ബബിത എത്തിയതെങ്ങനെയെന്ന് നോക്കാം…
‘പെയിന്റിങ്ങ് എനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമായിരുന്നു. അങ്ങനെ ഞാന്‍ ഒരു ദിവസം ഇന്റര്‍നെറ്റിനകത്ത് പെയിന്റിങ്ങ് അതായത് ഡ്രസ്സിനകത്ത് പെയിന്റ് ചെയ്യുന്നത് കണ്ടു. അത് കണ്ടപ്പൊ എനിക്ക് സ്വന്തമായിട്ടൊന്നു ചെയ്താലോ എന്ന് ഞാന്‍ ആഗ്രഹിച്ച് ചെയ്തു. അത് ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടു, അവരത് എന്റെ അടുത്ത് വന്ന് ചോദിക്കാന്‍ തുടങ്ങി,’ ബബിത ബിസിസ് ഡേയോട് പറയുന്നു.
‘അങ്ങനെയാണ് ഞാന്‍ റിജ്‌സ് മ്യൂറല്‍ എന്ന ഫേസ്ബുക്ക് പേജ് തന്നെ തുടങ്ങിയത്. പിന്നെ ഡിസൈന്‍സ്, അതായത് സാരിയില്‍ ഇഷ്ടമുള്ള ഡിസൈന്‍സ് ചെയ്യാന്‍ തുടങ്ങി. പ്രത്യേകിച്ച് ഇന്ന ഡിസെന്‍സ് എന്നൊന്നും ഇല്ല. കസ്റ്റമേഴ്‌സ് എന്ത് ഡിസൈന്‍ ആണോ ആവശ്യപ്പെടുന്നത് അല്ലങ്കില്‍ ഏത് ടൈപ്പ് പെയിന്റിങ് ആണോ ആവശ്യപ്പെടുന്നത് ആ ഡിസെന്‍സ് ചെയ്തു കൊടുക്കും,’ ബബിത പറയുന്നു.
‘നമ്മുടെ ഉള്ളിലുള്ള കലയെ പുറത്തേക്ക് കൊണ്ടുവരണം, അത് വരുമാനമാര്‍ഗ്ഗമാക്കി മാറ്റാന്‍ ശ്രമിക്കുക എന്നുള്ളതാണ് എനിക്ക് വീട്ടമ്മമാര്‍ക്ക് കൊടുക്കാനുള്ള ഉപദേശം.’
‘ഓരോ ഡിസൈനിനും അനുസരിച്ചാണ് പ്രൈസ് തീരുമാനിക്കുന്നതെന്നും അവര്‍ പറയുന്നു. ഓരോ ഡിസൈന്‍, പിന്നെ സാരിയുടെ കളര്‍, ഇപ്പൊ ഷെര്‍ട്ട് ആണ് എങ്കില്‍ ഷെര്‍ട്ടിന്റെ കളര്‍, അതെല്ലാം ഡിപ്പന്‍ഡ് ചെയ്യുന്നുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് വില തീരുമാനിക്കുന്നത്.’
ഭാവിയില്‍ ഇതിനെ ഒരു സ്ഥാപനമായി വളര്‍ത്താന്‍ ബബിത ആഗ്രഹിക്കുന്നുണ്ട്. ‘സ്വന്തമായി റിജ്‌സ് മ്യൂറലിന്റെ ഒരു ഷോപ്പ് തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’
സാരി പെയിന്റിങ് കൂടാതെ കളിമണ്‍ പോട്ടില്‍ ഇവര്‍ പെയിന്റിങ് ചെയ്യാറുണ്ട്, ഗ്ലാസ്സ് പെയിന്റിങ്ങുമുണ്ട്. അതിനെല്ലാം കസ്റ്റമേഴ്‌സ് ഉണ്ട്.
ഓണത്തിനും വിഷുവിനുമാണ് ഏറ്റവും കൂടുതല്‍ കസ്റ്റമേഴ്‌സ് ഉണ്ടാകുകയെന്നും ബബിത പറയുന്നു. വീട്ടില്‍ വെറുതെ ഇരിക്കുന്ന വീട്ടമ്മമാര്‍ക്ക് എന്തെങ്കിലും ഒരു കാര്യത്തില്‍് താല്‍പര്യം ഉണ്ടെങ്കില്‍ ആ താല്‍പര്യം വളര്‍ത്തിയെടുത്ത് അത് വരുമാനമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും ബബിത പറയുന്നു.
‘നമ്മുടെ ഉള്ളിലുള്ള കലയെ പുറത്തേക്ക് കൊണ്ടുവരണം, അത് വരുമാനമാര്‍ഗ്ഗമാക്കി മാറ്റാന്‍ ശ്രമിക്കുക എന്നുള്ളതാണ് എനിക്ക് വീട്ടമ്മമാര്‍ക്ക് കൊടുക്കാനുള്ള ഉപദേശം.’