ഓരോ കുഞ്ഞിന്റെയും പിറവി ഓരോ വീട്ടിലും ആഘോഷമാണ്. ഈ ആഘോഷത്തിനൊപ്പം ചിട്ടയോടെ ചെയ്തുവരേണ്ട മറ്റൊന്ന് കൂടിയുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരമായ പരിചരണം. പണ്ട് കാലങ്ങളില്‍ ഇതിനായി പ്രത്യേക പ്രസവ ശുശ്രൂഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ മാറുന്ന ലോകത്തിനൊപ്പം ഈ ചിട്ടകളും ഇല്ലാതായി. എന്നിരുന്നാലും പരമ്പരാഗതമായി നല്‍കി വരുന്ന ആ പ്രസവ ശുശ്രൂഷയുടെ ഗുണങ്ങള്‍ വേറിട്ടതായിരുന്നു.
ഈ ഹൈടെക്ക് യുഗത്തിലും പരമ്പരാഗത ആയുര്‍വേദത്തെ കൂട്ടുപിടിച്ചുകൊണ്ട് അമ്മയ്ക്കും നവജാത ശിശുവിനും വേണ്ട പരിചരണം ഉറപ്പു വരുത്തുകയാണ് ജനിക ആയുര്‍വേദ.
സുഹൃത്തുക്കളായ ഡോ. ശില്പ ശശിപ്രകാശ്, ഡോ. രേഷ്മ എന്നിവരുടെ ആശയമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനിക ആയുര്‍വേദ. ആയുര്‍വേദം എന്നത് ഒരു ജീവിത ചര്യയാണ്. ജീവിതശൈലി രോഗങ്ങള്‍ ഏറിവരുന്ന ഇക്കാലഘട്ടത്തില്‍ ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതശൈലി വികസിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന തോന്നലില്‍ നിന്നുമാണ് ശില്‍പയും രേഷ്മയും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.
ഗര്‍ഭസ്ഥിശുവിനും അമ്മമ്മയ്ക്കും പ്രസവത്തിനു മുന്‍പും പ്രസവശേഷവും അനിവാര്യമായി വരുന്ന എല്ലാവിധ ചികിത്സകളും പരിചരണവും ജനിക ആയുര്‍വേദ മധുരം ബേബി കെയര്‍ ഉറപ്പ് നല്‍കുന്നു. പ്രസവ സമയത്തും അതിനു ശേഷവും ഒരു സ്ത്രീ അനുവര്‍ത്തിക്കേണ്ട ഭക്ഷ്യ- ജീവിത ചര്യകളില്‍ അധിഷ്ഠിതമായാണ് ജനിക ആയുര്‍വേദയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. സംതൃപതരായ ഉപഭോക്താക്കള്‍ തന്നെയാണ് ജനിക ആയുര്‍വേദയുടെ പ്രധാന നേട്ടം. ഇവരിലൂടെയാണ് സ്ഥാപനം പുതിയ ഉപഭോക്താക്കളിലേക്ക് എത്തുന്നതും.
2019 മുതലാണ് ജനിക ആയുര്‍വേദ പ്രവര്‍ത്തനം ആരംഭിച്ചത്.കേരളത്തിലും ബാംഗ്ലൂരിലുമാണ് സ്ഥാപനം പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും ജനിക ആയുര്‍വേദയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, പ്രസവ ശുശ്രൂഷ, ശിശു പരിചരണം എന്നിവ ആയുര്‍വേദത്തിലൂടെ ജനകീയമാക്കുക എന്നതാണ് ജനികയിലൂടെ ഡോ. ശില്പ ശശിപ്രകാശ്, ഡോ. രേഷ്മ എന്നിവര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കൂടുതല്‍ വനിതകള്‍ സംരംഭക രംഗത്തേയ്ക്ക് കടന്നു വരണം എന്നും അതിനു തങ്ങള്‍ ഒരു മാതൃകയായി തീരണം എന്നും ഈ സംരംഭകര്‍ ആഗ്രഹിക്കുന്നു.