ജീവിതത്തില്‍ കഴിഞ്ഞു പോയ സംഭവങ്ങള്‍ ഓരോ പാഠങ്ങളായിരിക്കണം.തെറ്റുകള്‍ ആവര്‍ത്തിക്കാനല്ല. തെറ്റുകള്‍ തിരുത്തി മുന്നേറാന്‍.!
2020 കൊറോണ നമ്മെ പഠിപ്പിച്ച നിരവധി കാര്യങ്ങളുണ്ട് അതില്‍ ഏറ്റവും പ്രധാനമായതിനെ കുറിച്ച് പറയാം. കൊറോണ വന്നതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചു, ജോലിയില്ലാതായി സ്വാഭാവികമായും കയ്യിലെ സമ്പാദ്യം തീര്‍ന്നു.
ഈ സമയത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകുക Active Income മാത്രമുള്ളവരായിരിക്കും.
തീര്‍ച്ചയായും അതിനുള്ള കാരണം നമ്മുടെ പേഴ്‌സണല്‍ ഫിനാന്‍സിംഗ് കൃത്യമല്ല എന്നത് തന്നെയാണ്.
അങ്ങനെയാണെങ്കില്‍ 2021 ല്‍ നാം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പേഴ്‌സണല്‍ ഫിനാന്‍സിംഗിലാണ്.
നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും Active Income (വര്‍ക്ക് ചെയ്യുന്നതിന് ലഭിക്കുന്ന വരുമാനം)മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
എന്നാല്‍ Active Income-ത്തില്‍ നിന്ന് Passive income(നിങ്ങളുടെ പ്രസന്‍സ് ഇല്ലാതെയും വരുമാനം ലഭിക്കുന്നവ)ത്തിലേക്കുള്ള യാത്ര പ്രധാനമാണ്.
ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് കൃത്യമായി സേവിംഗ്‌സിന് വേണ്ടിയും നിക്ഷേപത്തിന് വേണ്ടിയും മാറ്റി വെക്കുന്നതോട് കൂടി മാത്രമേ ഈ യാത്രക്ക് തുടക്കം കുറിക്കാന്‍ കഴിയുകയുള്ളൂ.
സാധാരണ രീതിയില്‍ ഭൂരിഭാഗം പേരും ചെയ്യാറുള്ളത് ചെലവ് കഴിഞ്ഞ് ബാക്കിയുള്ള തുക സമ്പാദ്യവും നിക്ഷേപവും ആക്കാം എന്നാണ്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വിത്യസ്തമായി സേവിംഗ്‌സിനും നിക്ഷേപത്തിനും വേണ്ടി ആദ്യം മാറ്റിവെച്ച് ബാക്കിയുള്ള തുക ചെലവിലേക്ക് മാറ്റാം എന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്.
ഇതാണ് അടിസ്ഥാനപരമായ കാര്യം.
എല്ലാവര്‍ക്കും 2021 ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടാനുള്ള യാത്രയാകട്ടെ എന്ന് ആശംസിക്കുന്നു. പുതുവര്‍ഷം പുതിയൊരു ആരംഭമാകട്ടെ.’