സ്വാശ്രയ ഭാരതം സൃഷ്ടിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ആത്മനിര്‍ഭര്‍ കാംപെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചതാണ് പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതി. സൂക്ഷ്മ, ചെറുകിട കച്ചവടക്കാരെ സഹായിക്കുകയാണ് ലക്ഷ്യം
സ്വനിധി പദ്ധതിക്ക് കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലും തുടക്കമായിരിക്കയാണ്. നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും വഴിയോര കച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിയാി ഏര്‍പ്പെടുത്തിയ പദ്ധതിയാണിത്. വളരെ കുറഞ്ഞ നിരക്കിലുള്ള വായ്പാ പദ്ധതിയാണെന്നതാണ് സവിശേഷത.
കഴിഞ്ഞ ദിവസമാണ് ഇസാഫ് ആസ്ഥാന ഓഫീസനടുത്തുള്ള വഴിയോര ഇളനീര്‍ കച്ചവടക്കാരന്‍ സുധാകരന് സ്വനിധി പദ്ധതി പ്രകാരമുള്ള ആദ്യ വായ്പാ തുക ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ കെ പോള്‍ തോമസ് കൈമാറിയത്.
ഇളനീര്‍ കച്ചവടക്കാരന്‍ സുധാകരന് സ്വനിധി പദ്ധതി പ്രകാരമുള്ള ആദ്യ വായ്പാ തുക ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ കെ പോള്‍ തോമസ് കൈമാറി
കോവിഡ് പ്രതിസന്ധി മറികടന്ന് വഴിയോരകച്ചവടക്കാര്‍ക്ക് വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ ഈ വായ്പാ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.