
മാറുന്ന ലോകത്തില്‍ ഇലക്ട്രോണിക്‌സ് എന്ന സാങ്കേതിക വിദ്യക്കുള്ള സ്ഥാനം എടുത്ത് പറയേണ്ടത് തന്നെ ആണ്. ഈ അടുത്ത കാലത്തായി മാറ്റങ്ങള്‍ അനുനിമിഷവും സംഭവിക്കുന്ന മേഖലയാണിത്. അതു കൊണ്ട് തന്നെ നിത്യേനയെന്നോണം പുത്തന്‍ ഉപകരണങ്ങള്‍ ഈ ശ്രേണിയോട് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ആയതിനാല്‍ത്തന്നെ പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പലതും ഉപയോഗിക്കപ്പെടാതെ പോകുന്നു. ഇത് സൃഷ്ടിക്കുന്ന വിപത്ത് നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഇന്ന് ഇലക്ട്രോണിക്‌സ് എന്നത് മൊബൈല്‍ ഫോണ്‍ മുതല്‍ ബഹിരാകശത്ത് കറങ്ങുന്ന ഉപഗ്രഹങ്ങള്‍ വരെ എത്തി നില്‍ക്കുന്ന ഒന്നാണ്.
ആയതിനാല്‍ തന്നെ നിരവധിയായ ഉപകരണങ്ങള്‍ അവ ഉപയോഗ യോഗ്യമല്ലാതാവുന്നതിന് മുന്‍പ് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍പില്‍ വഴി മാറുമ്പോള്‍ നാം ചിന്തിക്കാറില്ല ഇവയൊക്കെയും എവിടേക്ക് പോകുന്നുവെന്ന്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളേയും ഉപകരണ ഭാഗങ്ങളേയും ആണ് ഇ മാലിന്യമെന്ന് വിളിക്കുന്നത്. പഴയ ടിവിയും, കമ്പ്യൂട്ടറും, പ്രിന്ററും, സ്‌കാനറും, മൊബൈല്‍ ഫോണും, കാല്‍ക്കുലേറ്ററും, സി ഡിയും, പെന്‍ഡ്രൈവും അങ്ങനെയുള്ള എല്ലാം ചേര്‍ന്നതാണിത്.

വികസിത രാജ്യങ്ങളാണ് ഇ മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത്. 2010 ല്‍ ഏകദേശം 50 മില്യണ്‍ ടണ്‍ ഇ മാലിന്യം ലോകത്ത് ആകമാനം ഉണ്ടായതായതാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടിത് 150 മില്യണ്‍ ടണ്‍ ആയി വര്‍ദ്ധിച്ചുവത്രെ. 5.9 മില്യണ്‍ ടണ്‍ മാലിന്യവുമായി അമേരിക്കയാണ് ഈ പട്ടികയില്‍ ഒന്നാമത്. തൊട്ടു പിറകില്‍ 1.19 മില്യണ്‍ ടണ്ണുമായി യു കെയും.

എന്തു കൊണ്ട് ഇത്രയധികം ഇ മാലിന്യം
ഇ മാലിന്യങ്ങള്‍ ഇങ്ങനെ കുന്ന് കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്.
നിരവധി വില കുറഞ്ഞ ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്നതിനാല്‍ കേടാകുമ്പോള്‍ നന്നാക്കുവാന്‍ നില്‍ക്കാതെ പുതിയവ വാങ്ങുവാന്‍ കാണിക്കുന്ന അമി
താവേശം വിനയാകുന്നുണ്ട്. പലപ്പോഴും ഇതാണ് ലാഭകരമെന്നതിനാലും ഇത് സംഭവിക്കുന്നുണ്ട്. അനു ദിനം മാറുന്നതാണ് ഇലക്ട്രോണിക്‌സ് എന്ന സാങ്കേ
തിക വിദ്യ. ലാപ്‌ടോപ്പും മൊബൈലും ടാബ്ലെറ്റുമെല്ലാം പെട്ടെന്ന് മോഡലുകള്‍ മാറുന്നു. സവിശേഷതകള്‍ എപ്പോഴും അപഡേറ്റ് ആയി വരുന്നു. ആയതിനാല്‍ തന്നെ
പുതിയത് വരുമ്പോള്‍ പഴയത് ആള്‍ക്കാര്‍ ഉപയോഗിക്കാതെ വരുന്നതും ഇ വേസ്റ്റിന്റെഅളവ് കൂട്ടുന്നയൊന്നാണ്. സമൂഹത്തിലെ Use and throw സംസ്‌കാരം പുത്തന്‍ ഉപകരണങ്ങളോട് ഭ്രമവും പഴയതിനോട് താല്‍പ്പര്യമില്ലായ്മയും ഇ മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇ മാലിന്യം എങ്ങനെ അപകടകാരിയാവുന്നു?
ഇലക്ട്രോണിക്‌സ് മാലിന്യങ്ങളിലടങ്ങിയിരിക്കുന്ന നിരവധി രാസ വസ്തുക്കളുണ്ട്. ഇത് അത്യന്തം അപകടകരമായ ഒന്നാണ്. ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന ഇ-മാലിന്യങ്ങളില്‍നിന്ന് രാസ, ലോഹ മാലിന്യങ്ങള്‍ അന്തരീക്ഷത്തിനും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എല്ലാ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും പുറംകവര്‍ നിര്‍മിക്കുന്നതിന് പ്‌ളാസ്റ്റിക് ഉപയോഗിക്കുന്നു. ഒരു ഇലക്ട്രോണിക് ഉല്‍പ്പന്നത്തിന്റെ ഭാരത്തിന്റെ നാലിലൊരു ഭാഗം പ്‌ളാസ്റ്റിക്കാകും. പ്‌ളാസ്റ്റിക് മണ്ണില്‍ കിടന്ന് മണ്ണിന്റെ സ്വാഭാവിക ജൈവവിഘടനം തടഞ്ഞ് സൂക്ഷ്മജീവികളെ നശിപ്പിക്കും.

ഇ-മാലിന്യങ്ങളില്‍ കൂടുതല്‍ അടങ്ങിയത് ഈയം അഥവാ ലെഡ് ആണ്. കംപ്യൂട്ടര്‍/ടെലിവിഷന്‍ മോണിറ്ററുകളിലാണ് ഈയം കൂടുതല്‍. ഇ-മാലിന്യം ചതുപ്പുകളിലിട്ട് മുകളില്‍ മണ്ണിട്ടു നികത്തുമ്പോള്‍ കുടിവെള്ളത്തില്‍ പോലും ഈയം കലരുന്നു. ലെഡിന്റെ അമിത സാന്നിധ്യം നാഡി വ്യവസ്ഥയേയും രക്ത ചംക്രമണത്തേയും സാരമായി ബാധിക്കും. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലെല്ലാമുള്ള റസിസ്റ്ററുകള്‍, സോളാര്‍ സെല്‍ എന്നിവയില്‍ കാഡ്മിയം കൂടുതലായി കാണുന്നു. വിഷമയമായ ഈ മൂലകം കിഡ്‌നിയില്‍ അടിഞ്ഞുകൂടി ശരീരപ്രക്രിയകളെ ബാധിക്കുന്നു. ഗര്‍ഭിണികളില്‍ എത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ബാധിക്കാം. സമാനമായ രീതിയില്‍ മെര്‍ക്കുറി, ക്രോമിയം, തുടങ്ങി അനേകം ഘടകങ്ങളുണ്ട്.
ശാസ്ത്രീയരീതിയില്‍ ഇ-മാലിന്യ സംസ്‌കരണം
ഇ സംസ്‌കരിക്കുന്നത് പരിസ്ഥിതി സൗഹൃദം മാത്രമല്ല, വ്യവസായ സാധ്യതയും വരുമാന മാര്‍ഗവുമാണ്. പ്രകൃതിസംരക്ഷണം, ഊര്‍ജസംരക്ഷണം, തൊഴില്‍വര്‍ധന, വരുമാനമാര്‍ഗം എന്നിവ ഇതുവഴി ഉണ്ടാകുന്നു. സ്വകാര്യ മേഖലയില്‍ ശാസ്ത്രീയ ഇ-മാലിന്യ സംസ്‌കരണത്തിനുള്ള കമ്പനികള്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലെപ്പോലെ കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. ഇ-മാലിന്യ സംസ്‌കരണ ഫാക്ടറികള്‍ക്കും സാധ്യത വര്‍ധിക്കുകയാണ്. ഇ മാലിന്യം ശേഖരിക്കാന്‍ ഒരിടം കണ്ടെത്തുകയെന്നത് ഈ രംഗത്തെ സംരംഭക സാധ്യതകളുടെ ആദ്യ പടിയാണ്. അതിന് ശേഷം ഒരു പൊതു സ്ഥലത്ത് (Consolidation Points) ഇത് ഒരുമിച്ച് കൂട്ടാവുന്നതാണ്. തുടര്‍ന്നാണ് Recycle ചെയ്യേണ്ടത്.

Primary Recycling, Secondary Recycling എന്ന രീതിയില്‍ ഇത് ചെയ്യാവുന്നതാണ്. പ്രൈമറി റി സെക്ലിങ്ങില്‍ ഇത് തരം തിരിക്കലും വൃത്തിയാക്കലുമെല്ലാം വരും. സെക്കന്‍ഡറി റീസൈക്ലിങ്ങില്‍ ആണ് യഥാര്‍ത്ഥത്തിലുള്ള റി സൈക്ലിങ്ങ് നടക്കുക. ചെമ്പ് പോലുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ ഇവിടെ വെച്ച് വേര്‍ തിരിച്ചെടുക്കും. ഇത് വലിയ വിപുലമായ പ്ലാന്‍ ചെയ്താല്‍ നല്ലയൊരു സംരംഭക സാധ്യതയാണ്.
റി സൈക്ലിങ്ങ് എങ്ങനെ?
വളരെയധികം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നയൊന്നാണ് ഇ വേസ്റ്റ് റി സൈക്ലിങ്ങ് എന്നത്. ഇ വേസ്റ്റ് ഇനങ്ങള്‍ പുനരുല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകളില്‍ നിന്നും പ്രധാന ഘടകങ്ങളെ തരം തിരിച്ചെടുക്കും. പുനര്‍ നിര്‍വചിക്കാവുന്നതോ, തുടര്‍ച്ചയായി പുനരുല്‍പ്പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോ ആയ ഭാഗങ്ങളായി വേര്‍ തിരിക്കുന്നു.
ബാക്കി വരുന്ന വസ്തുക്കളെ കണ്‍വെയര്‍ ബെല്‍റ്റിലെ ഓട്ടോമേറ്റഡ് ഷേക്കിങ്ങ് പ്രക്രിയയിലൂടെ കടത്തി വിട്ടു കൊണ്ട് ഇ മാലിന്യ അവശിഷ്ടങ്ങളില്‍ നിന്നും സ്റ്റീല്‍, ഇരുമ്പ് എന്നിവ ഉള്‍പ്പെടെ എല്ലാ കാന്തിക വസ്തുക്കളേയും നീക്കം ചെയ്യുവാന്‍ Over Hand Magnet ഉപയോഗിക്കുന്നു. കോപ്പര്‍, അലുമിനിയം എന്നിവ അവശിഷ്ടങ്ങളില്‍ നിന്ന് വേര്‍തിരിക്കപ്പെടുകയും ലോഹ അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുകയോ പുനര്‍ ഉപയോഗിക്കുകയോ ചെയ്യും. തുടര്‍ന്ന് വരുന്ന അവശിഷ്ടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് പോലുള്ളവ വേര്‍തിരിക്കാനായി വെള്ളം ഉപയോഗിക്കുന്നു.
ഇങ്ങനെ വേര്‍തിരിച്ചെടുത്ത എല്ലാ വസ്തുക്കളും പുനര്‍ ഉപയോഗത്തിന് അസംസ്‌കൃത വസ്തുക്കളായി പിന്നീട് വിനിയോഗിക്കാനാകും. പ്ലാസ്റ്റിക്, ഗ്ലാസ്, കോപ്പര്‍, ഇരുമ്പ്, ഉരുക്ക്, വിലയേറിയ ലോഹ മിക്‌സ് എന്നിവ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ്. ടെലിവിഷന്‍, കമ്പ്യൂട്ടര്‍ മോണിറ്ററിങ്ങില്‍ നിന്ന് ഗ്ലാസ് വേര്‍ തിരിച്ചെടുക്കുന്നു. മെര്‍ക്കുറി അടങ്ങിയ ഉപകരണങ്ങള്‍ മെര്‍ക്കുറി റീസൈക്ലിങ്ങ് സൗകര്യമുള്ള പ്ലാന്റുകളിലേക്കാണ് അയയക്കുന്നത്.
Dental Amalgam ഇ മെട്രിക് ഉപകരണങ്ങളിലും ഫ്‌ലൂറസെന്റ് ലൈറ്റിങ്ങിനുപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവ വേര്‍തിരിച്ചെടുക്കുന്നത്. സര്‍ക്യൂട്ട് ബോര്‍ഡുകള്‍ അക്രഡിറ്റഡ് കമ്പനികളിലേക്ക് അയക്കുന്നു. അവിടെ വെള്ളി, ടിന്‍, ചെമ്പ് തുടങ്ങിയവ വേര്‍തിരിക്കുന്നു. ബാറ്ററികളില്‍ നിന്നും നിക്കല്‍, സ്റ്റീല്‍, കാഡ്മിയം, കൊബാള്‍ട്ട് വേര്‍തിരിച്ച് പുതിയ ബാറ്ററി ഉല്‍പ്പാദനത്തിനും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.
ശേഖരിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ അംഗീകൃത പുനരുല്‍പാദകര്‍ക്ക് അനുയോജ്യമായ മാര്‍ഗ്ഗത്തില്‍ എത്തിച്ചു കൊടുക്കേണ്ടതും നിര്‍മ്മാതാക്കള്‍ തന്നെ
യാണ്. അംഗീകൃത ബ്രാന്‍ഡുകളുടെ ഇലക്ട്രിക്കല്‍ – ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഇ-മാലിന്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ അവ ഉല്‍പാദകര്‍ക്ക് മടക്കിനല്‍കുകയോ തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രാദേശിക സംവിധാനം വഴി ഒഴിവാക്കുകയോ ചെയ്യണം. പുനരുപയുക്തമായ ഇ-മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കണം.

ഇ വേസ്റ്റ് റീസൈക്ലിങ്ങ് അസോസിയേഷന്‍
ഇ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രാജ്യത്തെ ആദ്യ കൂട്ടായ്മയാണ് ഇ വേസ്റ്റ് റി സൈക്ലിങ്ങ് അസോസിയേഷന്‍. ബാംഗ്ലൂര്‍ ആണ് ആസ്ഥാനം. ഇ മാലിന്യ സംസ്‌കരണത്തെ ഏകോപ്പിക്കുകയും സംസ്‌കരണം കാര്യക്ഷമമാക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ പരിപാലത്തിന് സര്‍ക്കാരിനെ സഹായിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.
ഇ മാലിന്യ സംസ്‌കരണത്തിനായി ബാംഗ്ലൂരില്‍ ധാരാളം സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ അശാസ്ത്രീയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇ സംസ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട് അസോസിയേഷന്‍.
