BUSINESS OPPORTUNITIES

മഹാമാരിക്കാലത്തെ അതിജീവനത്തിന് സെല്ലോ ടേപ്പ് നിര്‍മാണം

ചെടുകിട ബിസിനസിന്റെ നൂലാമാലകള്‍ ഒന്നുമില്ലാതെ വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് സെല്ലോ ടേപ്പ് നിര്‍മാണം. ഇത്തരം ഉപജീവന സംരംഭങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സില്‍ നിന്നും ഒഴുവാക്കിട്ടുണ്ട്.

മഹാമാരിക്കാലത്തിന്റെ രണ്ടാം പാദത്തിന്റെ അവസാന നാളുകളിലേക്ക് കേരളം കടക്കുകയാണ്. തൊഴില്‍ നഷ്ടം നേരിട്ട് 14.6 ലക്ഷം മലയാളികള്‍ അന്യരാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തി. തൊഴിലും സ്വാശ്രയത്വവും ഉറപ്പുനല്‍കുന്ന വികസന മാതൃകകള്‍ കൂടുതല്‍ പ്രസക്തമാകുന്നു. തൊഴില്‍ നഷ്ടം നേരിട്ട് തിരിച്ചെത്തിയവരുടെ ഉപജീവനത്തിനായി വീടുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കണം. 2017ല്‍ നാനോ കുടുംബ സംരംഭങ്ങള്‍ക്ക് അ
നുമതി ലഭ്യമാക്കുക വഴി കേരളം ഈ രംഗത്ത് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. വീട്ടില്‍ തന്നെയുള്ള വൈദ്യുതി ഉപയോഗിച്ച് മലിനീകരണമില്ലാത്ത വ്യവസായങ്ങള്‍ വീടുകളില്‍ ആരംഭിക്കാന്‍ കഴിയും.

Advertisement

ഇത്തരം ഉപജീവന സംരംഭങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സില്‍ നിന്നും ഒഴുവാക്കിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിച്ച് നമ്മുടെ സംസ്ഥാനത്ത് വിറ്റഴിയുന്ന ഉല്‍പന്നങ്ങളില്‍ 40%ല്‍ അധികം നമ്മുടെ വീടുകളില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നവയാണ്. കേരളത്തില്‍ ധാരാളമായി വിറ്റഴിക്കാന്‍സാധ്യതയുള്ള ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം വീടുകളില്‍ ആരംഭിക്കുകയും ഉല്‍പന്നങ്ങള്‍ പ്രാദേശിക വിപണികള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന
പുതിയ ഉപജീവന തന്ത്രം ഒരു വികസന മാതൃകയായി രൂപപ്പെടുത്താന്‍ കഴിയും.

സംഘടിത മാര്‍ക്കറ്റിംഗ് രീതികള്‍ ആവശ്യമില്ലാത്ത ചുറ്റുവട്ടത്തുള്ള രണ്ടോ മൂന്നോ വാര്‍ഡുകളിലെ 1500 വീടുകളെ ലക്ഷ്യം വച്ചുള്ള ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ രീതികളും പ്രസക്തമാണ്. ഈ മാതൃക അന്യസംസ്ഥാന ഉല്‍പന്നങ്ങളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്ക് തടയുന്നതിനും പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണത്തിനും ഇടനല്‍കും.

സെല്ലോ ടേപ്പ്

ഉല്‍പ്പന്നങ്ങളുടെ പാക്കിംഗ്, ഓഫീസുകള്‍, വീടുകള്‍, കൊറിയര്‍ & കാര്‍ഗോ, കയറ്റുമതി രംഗം, തുടങ്ങിയ ജീവിതത്തിന്റെ നാനാ മേഖലയിലും സെല്ലോ ടേപ്പുകളും, പാക്കിംഗ് ടേപ്പുകളും ഉപയോഗിക്കുന്നു. കേരളത്തിലെ ആഭ്യന്തര ഉപയോഗത്തിന്റെ എഴുപത് ശതമാനവും നിര്‍വഹിക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച് നമ്മുടെ നാട്ടിലേക്കെത്തുന്ന ഉല്‍പ്പന്നങ്ങളാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടില്‍ വ്യവസായമായി സെല്ലോടേപ്പ് നിര്‍മ്മാണം നടന്നുവരുന്നു. ചെറിയ മുതല്‍ മുടക്കില്‍ കേരളത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന കുടുംബ സംരംഭമാണ് സെല്ലോടേപ്പുകളുടെയും, പാക്കിംഗ് ടേപ്പുകളുടെ നിര്‍മ്മാണം, അസംസ്‌കൃത വസ്തുക്കളായ ജംബോ റോളുകളും, പേപ്പര്‍ കോറും സുലഭമായി ലഭ്യമാണ്. വീടുകളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഒഴിവ് സമയം പ്രയോജനപ്പെടുത്തിയും ഈ സംരംഭം ആരംഭിക്കാന്‍ കഴിയും.

മാര്‍ക്കറ്റിംഗ്

സെല്ലോടേപ്പും, പാക്കിംഗ് ടേപ്പും വിപണനത്തിന് വിതരണക്കാരെ നിയമിച്ചുള്ള മാര്‍ക്കറ്റിംഗ് രീതിയാണ് അഭികാമ്യം. കൂടുതല്‍ ഉപയോഗമുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും കണ്ടുപിടിച്ച് നേരിട്ട് സപ്ലൈ ചെയ്യുന്ന രീതി ഗുണകരമാണ്. ചുരുക്കം സ്ഥാപനങ്ങള്‍ക്ക് അവരുടെ പേര് പ്രിന്റ്് ചെയ്തിട്ടുള്ള ടേപ്പുകളും ആവശ്യമായ് വരും. ഇത്തരം ടേപ്പിന്റെ ജംബോ റോളുകള്‍ പ്രിന്റ് ചെയ്ത് വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. സാമൂഹ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്‍കിയും ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കിയും വിതരണക്കാരെ കണ്ടെത്താന്‍ സാധിക്കും.

നിര്‍മ്മാണരീതി

സെല്ലോ ടേപ്പിന്റെയും, പാക്കി0ഗ് ടേപ്പിന്റെയും ജംബോ റോളുകള്‍ വാങ്ങിയാണ് നിര്‍മ്മാണം നടത്തുന്നത്. 288 mm വീതിയില്‍ 1000 m നീളമുള്ള റോളുകളായാണ് ജംബോറോളുകള്‍ ലഭിക്കുന്നത്. ഇതോടൊപ്പം പേപ്പര്‍ കോറുകളും വാങ്ങണം. കോര്‍ക്കട്ടിംങ് യന്ത്രം ഉപയോഗിച്ച് പേപ്പര്‍ കോറിനെ നിശ്ചിത രീതിയില്‍ കട്ട് ചെയ്തെടുക്കും തുടര്‍ന്ന് ടേപ്പ് സ്പ്ലീറ്റിംഗ് മിഷ്യന്‍ ഉപയോഗിച്ച് 65 മീറ്റര്‍ നീളത്തില്‍ ടേപ്പ് പേപ്പര്‍ കോറില്‍ ചുറ്റിയെടുക്കും. കൂടുതലായി ഉപയോഗിക്കപ്പെടുന്നത് 48 mm വീതിയിലുള്ള ടേപ്പുകളാണ്. ടി രീതിയിലുള്ള 6 ടേപ്പുകള്‍ ഒരേസമയം നിര്‍മ്മിക്കാന്‍ സാധിക്കും. ഒരു ജംബോ റോളില്‍ നിന്നും 92 ചെറിയ ടേപ്പുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ടി ടേപ്പുകളെ പ്ലാസ്റ്റിക് ഫിലിം ട്യൂബുകള്‍ക്കുള്ളില്‍ നിറച്ച് പിന്നീട് വലിയ കാര്‍ട്ടണ്‍ ബോക്‌സുകളാല്‍ പായ്ക്ക് ചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്‌.

മൂലധന നിക്ഷേപം

  1. ടേപ്പ് സ്പ്ലിറ്റിംങ് മെഷീന്‍ -1,40,000
  2. കോര്‍കട്ടര്‍ – 40,000
  3. അനുബന്ധ സംവിധാനങ്ങള്‍ -25,000

1,85,000

പ്രവര്‍ത്തന മൂലധനം = 1,00,000

പ്രവര്‍ത്തന വരവ് ചിലവ് കണക്ക്

ചിലവ്
(പ്രതിദിനം 4 cm വീതിയുള്ള 1070 Nos സെല്ലോ ടേപ്പ് നിര്‍മിക്കുന്നതിനുള്ള ചിലവ് )

  1. ജംബോറോള്‍ ( 100kg *190.00 ) = 19,000.00
  2. വേതനം = 1000.00
  3. പായ്ക്കിങ് അനുബന്ധ ചിലവുകള്‍ = 500.00
    ആകെ = 20,500.00

വരവ്

(പ്രതിദിനം 1070 Nos സെല്ലോടേപ്പുകള്‍ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത് )
= 38.00
കമ്മീഷന്‍ കഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 28.00
1070 Nos *28.00 = 29960.00

ലാഭം

വരവ് = 29960.00
ചിലവ് = 20500.00
ലാഭം = 9460.00

പരിശീലനം
സെല്ലോ ടേപ്പ് പാക്കിംഗ് ടേപ്പ് നിര്‍മ്മാണത്തിന് പരിശീലനം പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top