Education

ടെക്നോപാര്‍ക്ക് @ 31 ; ഐടി രംഗത്ത് അഭിമാന നിറവില്‍ കേരളം

കേരളത്തില്‍ ഐടി യുഗത്തിന് നാന്ദി കുറിച്ച, തലസ്ഥാന നഗരിയുടെ അഭിമാന നേട്ടങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് 31 വര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി.

രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി. ജൂലൈ 28നായിരുന്നു ടെക്നോപാര്‍ക്കിന്റെ 31ാം സ്ഥാപക ദിനം. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായ, നിക്ഷേപ മേഖലയായ ഐടിയുടെ കുതിപ്പിന് നാന്ദികുറിച്ചതും ഇപ്പോഴും നയിക്കുന്നതും ടെക്നോപാര്‍ക്കാണ്. ട്രാവന്‍കൂര്‍കൊച്ചിന്‍ ലിറ്റററി സയിന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാ
രിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണാധികാര സ്ഥാപനമാണ് ടെക്‌നോപാര്‍ക്ക്.

Advertisement

ഇലക്ട്രോണിക്സ് ടെക്നോളജി പാര്‍ക്സ് – കേരള എന്ന ഔദ്യോഗിക പേരില്‍ 1990 ജൂലൈ 28നാണ് ടെക്നോപാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. കെ.പി.പി. നമ്പ്യാര്‍ എന്ന ഇലക്ട്രോണിക്‌സ് വിദഗ്ദ്ധനാണ് ടെക്‌നോപാര്‍ക്ക് എന്ന ആശയം രൂപപ്പെടുത്തിയത്. 1991ല്‍ ഭാരത സര്‍ക്കാര്‍ തുടങ്ങിവച്ച സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളും, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആഗോള സോഫ്റ്റ്വേര്‍ രംഗത്ത് പെട്ടെന്നുണ്ടായ വളര്‍ച്ചയും, ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ചയ്ക്കു ചെ
റുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്തെ കയറ്റുമതിയുടെ എഴുപതു ശതമാനത്തിലധികം ടെക്‌നോപാര്‍ക്കില്‍ നിന്നാണ്.

ഊര്‍ജ്ജസ്വലമായി മുന്നോട്ട്

ഇന്ന് 460 ഐടി/ ഐടി അനുബന്ധ കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ വിവിധ ഫെയ്സുകളിലായി പ്രവര്‍ത്തിക്കുന്നു. ആകെ 63,000 ജീവനക്കാരും ഇവിടെ ഉണ്ട്. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിലും ടെക്നോപാര്‍ക്ക് കരുത്ത് തെളിയിച്ചു. ഏറ്റവും പുതിയ ക്രിസില്‍ റേറ്റിങില്‍ ടെക്നോപാര്‍ക്കിന് എ പ്ലസ് സ്റ്റേബിള്‍ എന്ന ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ലഭിച്ചത് ഈയിടെയാണ്. സിഎംഎംഐ ലെവല്‍ 4, ഐഎസ്ഒ 9001:2015, ഐഎസ്ഒ 14001:2015, ഒഎച്ച്എസ്എഎസ് 18001:2007 സര്‍ട്ടിഫിക്കേഷനുള്ള ടെക്‌നോളജി പാര്‍ക്കാണിത്. ലോകത്തിലെ ഹരിതാഭമായ ഐടി നഗരങ്ങളിലൊന്നായ ടെക്‌നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നാണ്.

മൂന്ന് പതിറ്റാണ്ടിനിടെ വളര്‍ച്ചയുടെ വിവിധ പടവുകള്‍ കയറി ടെക്നോപാര്‍ക്ക് തിരുവനന്തപുരത്തിന് പുറത്തേക്കും വികസിച്ചു. ഉപഗ്രഹ പാര്‍ക്കായി കൊല്ലത്തും ഇന്ന് വിശാലമായ ടെക്നോപാര്‍ക്ക് ഉണ്ട്. ടെക്നോപാര്‍ക്കില്‍ ഒരു കോടി ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി ഓഫീസ് ഇടം ഇന്ന് ലഭ്യമാണ്. കൊല്ലം ടെക്നോപാര്‍ക്കില്‍ ഉള്‍പ്പെടെ 102.7 ലക്ഷം ചതുരശ്ര അടിയാണ് ഐടി കമ്പനികള്‍ക്കു വേണ്ടി ഒന്ന്, രണ്ട്, മൂന്ന് ഫെയ്സുകളിലായി ടെക്നോപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സജീവമായ ഐടി ക്യാംപസ്, ഉപഭോക്തൃ സൗഹൃദ ഐടി ക്യാംപസ് എന്നിവ ടെക്നോ പാര്‍ക്കിന്റെ പ്രത്യേകതകളാണ്.

ഐടി രംഗത്തെ വികസനത്തിനുള്ള അവസരങ്ങള്‍ കണ്ടെത്തുക, മികച്ച അടിസ്ഥാന സൗകര്യങ്ങങ്ങളോടെ ഐടി രംഗത്തെ വളര്‍ത്തുക, കുറഞ്ഞ നിരക്കില്‍ ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ നല്‍കുക, മാലിന്യ ലഘൂകരണവും ജല, ഊര്‍ജ്ജ കാര്യക്ഷതാ വര്‍ദ്ധനവും നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് സ്ഥാപനത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനം. ഇന്‍ഫോസിസ്, യുഎസ്ടി ഗ്ലോബല്‍, ടിസിഎസ്, അലയന്‍സ് കോണ്‍ഹില്‍, ഒറാക്കിള്‍, ഐബിഎസ് സോഫ്റ്റ്വെയര്‍, എന്‍വെസ്റ്റ്നെറ്റ്, ഡിപ്ലസ്എച്ച്, ക്വസ്റ്റ്, ടാറ്റാ എല്‍ക്സി, ഏജീസ് സോഫ്റ്റ്വെയര്‍, സണ്‍ടെക് ബിസിനസ് സൊലൂഷന്‍സ്, ആര്‍ആര്‍ ഡോണ്‍ലി, ടൂണ്‍സ് അനിമേഷന്‍, ഏണസ്റ്റ് & യങ്, നാവിഗന്റ് തുടങ്ങിയ പ്രമുഖ ഐടി സ്ഥാപനങ്ങളാണ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. സിഎംഎംഐ ലെവല്‍ 5, സിഎംഎംഐ ലെവല്‍ 3, ഐഎസ്ഒ 9001:2008 സര്‍ട്ടിഫിക്കേഷനുള്ള വിവിധ കമ്പനികളും ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാവിധ സൗകര്യങ്ങളും ഒരു കുടക്കീഴില്‍

സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക, കൂടുതല്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സര്‍ക്കാര്‍ തുടങ്ങിയതാണ് ടെക്‌നോപാര്‍ക്ക്. ഐടി അധിഷ്ഠിത, ഇലക്ട്രോണിക് കമ്പനികള്‍ക്ക് സ്വയംപര്യാപ്തമായ സ്ഥാനത്തു നിന്നുകൊണ്ട് നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിനായി അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങളും സഹായക ചുറ്റുപാടുകളുമാണ് ടെക്നോപാര്‍ക്ക് നല്‍കുന്നത്.

ജിംനേഷ്യം, നീന്തല്‍ക്കുളം, ഭക്ഷണശാല, കായിക വിനോദ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ടെക്നോപാര്‍ക്ക് ക്ലബ്ബ്, ടെക്നോമാള്‍ ഷോപ്പിംഗ് കോംപ്ലക്സ്, ടെക്നോപാര്‍ക്ക് ഗസ്റ്റ് ഹൗസ്, വ്യക്തിഗതമായ കമ്പനികളുടെ പ്രൈവറ്റ് ഐടി പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖല, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവ ടെക്നോപാര്‍ക്ക് ജീവിതത്തെ സമ്പന്നമാക്കുന്നു.

എല്ലായിപ്പോഴും പ്രവര്‍ത്തന സജ്ജമായ ഊര്‍ജ്ജ-ജല വിതരണ സമ്പ്രദായമാണ് ടെക്നോപാര്‍ക്കിലുള്ളത്. എല്ലാതലത്തിലും സമൃദ്ധമായി ലഭിക്കത്തക്കരീതിയിലുള്ള ആന്തരിക ഊര്‍ജ വിതരണത്തിനായി 110കെവി, 30 എംവിഎ എന്നിവയാണ് ടെക്നോപാര്‍ക്കിലുള്ളത്. ടെക്നോപാര്‍ക്കിനു മാത്രമായി ജല വിതരണ സമ്പ്രദായവുമുണ്ട്.


ഓഫീസിനാവശ്യമായ മികച്ച നിര്‍മ്മാണ മേഖല ഉറപ്പാക്കുന്നതിനു പുറമേ നേരിട്ടോ സ്വകാര്യ പങ്കാളികള്‍ മുഖേനയോ കണക്ടിവിറ്റിയും നല്‍കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ വിരല്‍ത്തുമ്പിലൂടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്ക് ബന്ധം സ്ഥാപിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും സാധിക്കും.

ദേശീയ ഇന്റര്‍നെറ്റ് ബാക്ക് ബോണും ഫൈബര്‍ ഒപ്റ്റിക് ലൈനുകളിലൂടെ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ റിലയന്‍സ് ഇന്‍ഫോകോം, ഭാരതീ എയര്‍ടെല്‍, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ഏഷ്യാനെറ്റ് ഡാറ്റാ ലൈന്‍ എന്നിവയും തിരുവനന്തപുരം ക്യാമ്പസില്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നാം ഘട്ട ക്യാംപസില്‍ ഒരു സ്റ്റ്ലൈറ്റ് എയര്‍ത്ത് സ്റ്റേഷനും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിലെ ഐടി വ്യവസായ രംഗത്ത് പുതിയ കുതിപ്പിന് തുടക്കമിട്ട് ടെക്നോസിറ്റി എന്ന പേരില്‍ ഒരു ഇന്റഗ്രേറ്റഡ് ഐടി ടൗണ്‍ഷിപ്പാണ് ഇപ്പോള്‍ നടന്നു വരുന്ന ടെക്നോപാര്‍ക്കിന്റെ ഏറ്റവും പുതിയ വികസന പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top