Top Story

സംരംഭകത്വത്തില്‍ സമ്മര്‍ദ്ദം വിനയാകുമ്പോള്‍

ഓരോ സംരംഭകന്റെയും ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഓരോ പുതിയ പ്രശ്‌നങ്ങളുമായിട്ടാണ്

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുള്ള ഒരു ചോദ്യമാണ് സ്‌ട്രെസ്സിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ?ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ സ്‌ട്രെസ് ഇല്ലാത്തവരായി ആരാണുള്ളത് ? പ്രത്യേകിച്ച് സംരംഭകരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഓരോ സംരംഭകന്റെയും ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഓരോ പുതിയ പ്രശ്‌നങ്ങളുമായിട്ടാണ്. സ്ഥാപനത്തിനകത്തെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ മാനേജ് ചെയ്യുന്നതില്‍ തുടങ്ങി, പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത് വരെ നീളുന്നു സ്‌ട്രെസ് അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ നീണ്ട നിര. അടക്കും ചിട്ടയുമാര്‍ന്ന ഒരു ജീവിത ശൈലി സ്വന്തമാക്കിയാല്‍ തന്നെ സമ്മര്‍ദ്ദം നല്ലൊരു പങ്ക് കുറക്കുവാനായിക്കഴിയും.

Advertisement

മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ മാനസികോല്ലാസത്തിനുള്ള വഴിയും കണ്ടെത്തുക എന്നതാണ് ശരിയയായ നടപടി. എന്നാല്‍ പല സംരംഭകരും വ്യക്തി ജീവിതം പോലും മറന്നാണ് ബിസിനസിന് പിന്നാലെ ഓടുന്നത്. ഇത് സമ്മദ്ദം ഇരട്ടിയാക്കുന്നു. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിന് ഇരയായ ഒരു വ്യക്തിക്ക് സംരംഭത്തില്‍ ശരിയായ രീതിയില്‍ ശ്രദ്ധയൂന്നാന്‍ സാധിക്കില്ല. അതിനാല്‍ സംരംഭകത്വത്തിലെ സമ്മര്‍ദ്ദത്തെ മറികടക്കുന്നതിനായുള്ള വഴികള്‍ അറിഞ്ഞിരിക്കുക.

ഏറെ ഇഷ്ടത്തോടെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല, ഓര്‍മിച്ചു വെക്കേണ്ട പല കാര്യങ്ങളും മറന്നു പോകുന്നു, തുടര്‍ച്ചയായ വാഗ്‌വാദങ്ങളും ദേഷ്യവും, പലപ്പോഴും പറയാന്‍ ഉദ്ദേശിച്ച കാര്യമല്ല മനസ്സില്‍ നിന്നും പുറത്തേക്ക് വരുന്നത് ഇത്തരമൊരു അവസ്ഥയിലൂടെ പലപ്പോഴും നാം കടന്നു പോയിട്ടുണ്ടാകാം. എന്തുകൊണ്ടാണ് ഇതെന്ന ചോദ്യത്തിന് ഒരുപക്ഷെ ആ അവസരത്തില്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞെന്നും വരില്ല. എന്നാല്‍ അല്‍പം വൈകി നാം മനസിലാക്കും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് നാം കടന്ന് പോയിരുന്നതെന്ന്. പലപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു അവസ്ഥയാണ് മാനസിക സമ്മര്‍ദ്ധം.

ഇതിനു പിന്നില്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ പല കാരണങ്ങളും ഉണ്ടായിരിക്കാം. ഒരു സാധാരണ വ്യക്തിക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ ഇരട്ടി പ്രത്യാഘാതം ഒരു സംരംഭകന്‍ ഇതേ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്നു. യഥാര്‍ത്ഥമോ സാങ്കല്‍പ്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസിക സമ്മര്‍ദ്ദം (െേൃല)ൈ എന്നു വിളിക്കുന്നത്.മൈഗ്രേന്‍, വിഷാദരോഗം, രക്തസമ്മര്‍ദ്ദം, മുഖക്കുരു, ഹൃദ്രോഗം, ഉറക്കമില്ലായ്മ, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാവാറുണ്ട്. ഒരു സംരംഭകന് തന്റെ ബിസിനസ് ജീവിതത്തിലെ തിരക്കുകള്‍ കൊണ്ട് മാനസിക സമ്മര്‍ദ്ദമുണ്ടാകുക എന്നത് സ്വാഭാവികമാണ്. ഇത് മറികടക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളെ ആദ്യമേ മനസിലാക്കുക

ഒരു സംരംഭകന്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുമ്പോള്‍ ആരോഗ്യപരമായ നഷ്ടത്തിനൊപ്പം ബിസിനസിലെ തളര്‍ച്ചയും ധനനഷ്ടവും കൂടിയുണ്ടാകുന്നു. മനഃപൂര്‍വമുള്ള ചില ഇടപെടലുകളിലൂടെ ഈ സമ്മര്‍ദ്ധവസ്ഥയെ മറികടക്കുക എന്നതാണ് പ്രധാനം.ഇതിനായി സമ്മര്ദ്ദത്തിനയെ ലക്ഷണങ്ങള്‍ തിരിച്ചറിയുക. സമ്മര്‍ദ്ദം ഉണ്ടാകുന്ന അവസ്ഥ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ജോലിഭാരമാണ് പ്രശ്‌നമെങ്കില്‍ ചിലര്‍ക്കത് ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്ഘണ്ടയായിരിക്കും. വേറെ ചിലര്‍ക്ക് പദ്ധതികള്‍ വിചാരിച്ചപോലെ വിജയിക്കാത്തതിലുള്ള വിഷമവും. കടുത്ത തലവേദന മുതല്‍ , തളര്‍ച്ച, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങി പല ലക്ഷണങ്ങളും ഇതോടനുബന്ധിച്ച് കാണാം. ഈ ലക്ഷണങ്ങളെ മുന്‍കൂട്ടി തിരിച്ചറിഞ് അത്തരമൊരു മനസികാവസ്ഥക്ക് പിടികൊടുക്കാതിരിക്കുക എന്നതാണ് പ്രധാനം.

എപ്പോഴും ബി പോസറ്റിവ്

മനസ്സില്‍ എന്നും പോസ്!റ്റിവിറ്റി കാത്ത് സൂക്ഷിക്കുക എന്നതാണ് തങ്ങളുടെ വിജയ തന്ത്രമായി പല സംരംഭകരും പറയുന്നത്. പര്‍വ്വതാരോഹണം മുതല്‍ ബഹിരാകാശ സഞ്ചാരം വരെ യാഥാര്‍ത്ഥ്യമാക്കിയവരാണ് മനുഷ്യര്‍. അതിനാല്‍ മനുഷ്യന് അസാധ്യമായി ഒന്നും തന്നെയില്ല എന്ന് ആദ്യമേ മനസിലാക്കുക. അതിനുശേഷം പോസറ്റിവ് ചിന്തകളെ മനസ്സില്‍ നിറക്കുക. ശുഭ പ്രതീക്ഷ നല്‍കുന്ന പുസ്തകങ്ങള്‍, പ്രഭാഷണങ്ങള്‍, പൂക്കള്‍, നിറങ്ങള്‍ എന്നിവ തെരഞ്ഞെടുക്കുക. മനസ്സ് കൈവിട്ട പോകുന്നു എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ബി പോസറ്റിവ് എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക. ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന യാഥാര്‍ത്ഥ്യം സ്വയം ബോധിപ്പിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും മികച്ച സമീപനം. വിജയിച്ച സംരംഭകരുടെ കഥകളും പ്രചോദനമാകും. അതിനാല്‍ വായന മുടക്കാതിരിക്കുക.

സന്തോഷവാനായിരിക്കുക

ചുറ്റും ടെന്‍ഷനടിക്കുന്നതിനായി നിരവധിക്കാര്യങ്ങളുള്ളപ്പോള്‍ എങ്ങനെ സന്തോഷമായിരിക്കും എന്നത് ഒരു വലിയ ചോദ്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ സാധിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ കഴിയും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഓഫീസില്‍ സന്തോഷം നിറക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക. ഊര്‍ജ്ജം പകരുന്ന പെയിന്റുകള്‍, ശില്‍പങ്ങള്‍ എന്നിവ പിടിപ്പിക്കുക. സ്ഥാപനത്തിലെ ആളുകളുമായി തുറന്ന സംഭാഷണത്തിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. മാനസികമായ സന്തോഷത്തിനായി പാട്ടുകള്‍ കേള്‍ക്കുക, ചിന്തിക്കുക, പിതിയ അവസരങ്ങളുടെ സാധ്യതകള്‍ വിലയിരുത്തുക. ഇത്തരത്തില്‍ എപ്പോഴും ഹാപ്പി മൈന്‍ഡ് എന്ന അവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ തന്നെ സ്‌ട്രെസ് പടിക്ക് പുറത്താകും എന്ന് ഉറപ്പ്.

ഇടക്കിടക്ക് ഇടവേളകളാകാം

സംരംഭകത്വം തലക്ക് പിടിച്ചെന്ന് കരുതി രാപ്പകലില്ലാതെ ജോലി ചെയ്താല്‍ മാത്രമേ മികച്ച സംരംഭകനാകൂ എന്ന ചിന്ത വേണ്ട. കൃത്യമായ ജോലി, അതിനനുസൃതമായ വിശ്രമം ഇതായിരിക്കണം ഒരു സംരംഭകന്റെ വിജയവാക്യം. വിശ്രമമില്ലാതെ ബിസിനസിന് പിന്നാലെ അലയുന്നതാണ് പല സംരംഭകരുടെയും പരാജയത്തിനുള്ള പ്രധാനം. അതിനാല്‍ സ്‌ട്രെസ് ബാധിച്ചുതുടങ്ങുന്നു എന്ന് മനസിലായയാള്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ നാട് വിട്ടേക്കണം.ബിസിനസില്‍ നിന്നും ചെറിയ ബ്രേക്കെടുത്ത് ഒറ്റക്കോ കുടുംബവുമൊത്തോ യാത്രകള്‍ നടത്തുക. ഇക്കാര്യത്തില്‍ താല്‍പര്യമില്ലാത്ത സംരംഭകര്‍ക്ക് പാര്‍ട്ടി , അഡ്വെഞ്ചവര്‍ ടൂര്‍ തുടങ്ങിയ പദ്ധതികളുടെ ഭാഗമാകാം. ഇടവേളകളില്ലാത്ത സംരംഭകത്വം ഒരു സംരംഭകനെ തളര്‍ത്തുമെന്ന് പ്രത്യേകം മനസിലാക്കുക.

ദിനചര്യയില്‍ മാറ്റം വരുത്തുക

മീറ്റിംഗുകള്‍, ചര്‍ച്ചകള്‍, പദ്ധതി ആവിഷ്‌കരണം തുടങ്ങി പല രീതിയില്‍ മണിക്കൂറുകള്‍ വിനിയോഗിക്കേണ്ടി വരുമ്പോള്‍, ഒരു സംരംഭകന്‍ ആദ്യം ചെയ്യേണ്ടത് ദിന ചര്യയില്‍ ആവശ്യമായ മാറ്റം വരുത്തുക എന്നതാണ്. അടക്കും ചിട്ടയുമുള്ള ഒരു ജീവിത രീതി ഒരു സംരംഭകന് ഏറെ അനിവാര്യമായ ഘടകമാണ്. എന്നാല്‍ രാത്രി ഏറെ നേരം നീണ്ടു നില്‍ക്കുന്ന ജോലിയും ചര്‍ച്ചകളുമെല്ലാം നടക്കുമ്പോള്‍ അടുത്ത ദിവസം പുലര്‍ച്ചെ തന്നെ എഴുന്നേല്‍ക്കണം എന്ന വാശി നല്ലതല്ല.മതിയായ ഉറക്കം ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതിനാല്‍ ഇക്കാര്യം ഏറെ ശ്രദ്ധയോടെ ചെയ്യുക. ഉറക്കം നിന്നുള്ള ഒരു കാര്യവും തനിക്ക് വേണ്ടെന്ന് സ്വയം മനസിലാക്കുക. എന്ന് കരുതി മുഴുവന്‍ സമയം ഉറക്കം എന്ന രീതിയിലേക്കും കടക്കാതെ നോക്കുക.

വ്യായാമം ശീലമാക്കുക

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുതല്‍ നിരവധി സംരംഭകര്‍ കൈമുതലാക്കിയ സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക് ആണ് വ്യായാമം. ആഴ്ചയില്‍ മൂന്നു പ്രാവശ്യം 30 45 മിനിറ്റ് വ്യായാമം ചെയ്യുന്നത് നിങ്ങളെ ആരോഗ്യമുള്ളവരും ജീവിതത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവരും ആക്കും. മാത്രമല്ല, വ്യായാമത്തിന് സമ്മര്‍ദ്ദവും ഡിപ്രെഷനും കുറയ്ക്കാന്‍ കഴിയും. വ്യായാമം ചെയ്യുമ്പോള്‍ പോസിറ്റീവ് ചിന്തകള്‍ ഉണ്ടാക്കുന്ന എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്നു.

ഓടുക, നീന്തുക, യോഗ, ടീം ഗെയിമുകള്‍ എന്നിവ മികച്ച വ്യായാമ മാര്‍ഗങ്ങളാണ്. രക്തയോട്ടം വര്‍ധിപ്പിക്കാനും മനസിനെ ശാന്തമാക്കാനും ഇത് സഹായിക്കുന്നു.
സമ്മര്‍ദ്ദം കുറയ്ക്കാന്‍ മസാജ് തെറാപ്പി നല്ലതാണ് എന്ന് തളിഞ്ഞിട്ടുണ്ട്. പ്രൊഫഷണല്‍ മസാജര് ഇല്ലെങ്കില്‍ സ്വയം കഴുത്തു,ചെവി ,കൈകള്‍ എന്നിവ മസാജ് ചെയ്യാവുന്നതാണ്

ഭക്ഷണം ഒഴിവാക്കേണ്ട

പല സംരംഭകരും തിരക്കുള്ള ബിസിനസ് ജീവിതത്തില്‍ ചെയ്യുന്ന വളരെ വലിയൊരു തെറ്റാണ് ഭക്ഷണം ഒഴിവാക്കുക എന്നത്. സമയമില്ലായ്മയുടെ പേരില്‍ വലിയൊരു ദുരന്തത്തെ ക്ഷണിച്ചു വരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ശരിയായ ഭക്ഷണം സമ്മര്‍ദ്ദം അകറ്റാന്‍ നല്ലതാണ്.എന്നാല്‍ .ആരോഗ്യകരമല്ലാത്തതും മധുരമുള്ളതുമായ പലഹാരങ്ങള്‍ ഒഴിവാക്കുക. കഫീന്‍ ,പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക ഇവ താല്‍ക്കാലികമായി ഊര്‍ജ്ജം നല്‍കുമെങ്കിലും നിങ്ങളുടെ ഉറക്കം കുറയ്ക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നവയാണ്. കലോറി ഉള്ളതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം സമ്മര്‍ദ്ദം ഉണ്ടാക്കും. അതിനാല്‍ അത്തരം ഭക്ഷണവും ഒഴിവാക്കുക. ആപ്പിള്‍,പഴം,ബദാം എന്നിവ സ്‌ട്രെസ്സിനെ അകറ്റാന്‍ വളരെ നല്ലതാണ്.

മനസും ശരീരവും ഒരേ ട്രാക്കില്‍ പോകട്ടെ

മനസും ശരീരവും ഒരേ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നത് ബിസിനസില്‍ സമ്മര്‍ദ്ദം മറികടക്കുന്നതിന് സഹായിക്കും. ശരീരത്തിലെ ഒരു മുറിവ് മാനസിക നിലയെ സാരമായി ബാധിക്കുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും എന്ന പോലെ തന്നെയാണ് മാനസികമായ ഉ•േഷക്കുറവ് ശരീരത്തെയും ബാധിക്കുന്നത്. അതിനാല്‍ മനസും ശരീരവും എന്നും ഒരേ ദിശയില്‍ കൊണ്ട് പോകാന്‍ ശ്രദ്ധിക്കുക. ഇതിന് വ്യായാമവും യോഗയും സഹായിക്കും. ബിസിനസ്സിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ചിന്തകളും പ്രവര്‍ത്തികളും.മനസ്സില്‍ കാണുന്ന ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവ പരസ്പരം ബന്ധിപ്പിച്ച് ചിന്തിക്കുക. അതിലൂടെ വളര്‍ച്ച സ്വപ്നം കാണുക. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തി കൈമുതലാക്കി വയ്ക്കുക

ഭയം ഒഴിവാക്കുക

സംരംഭകത്വത്തില്‍ താന്‍ പരാജയപ്പെടുമോ എന്ന ആശങ്കയും ഭയവുമാണ് ഒട്ടുമിക്ക സംരംഭകരും നേരിടുന്ന സമ്മര്‍ദ്ദത്തിന് പിന്നിലെ പ്രധാന കാരണം. ഇത് മറികടക്കുനന്തിനായി മനസിനെ എപ്പോഴും പോസറ്റിവ് ആക്കി വയ്ക്കുക. നേടിയതൊക്കെ നഷ്ടപ്പെടുമോ എന്ന ഭയം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കും. പരാജയം സംഭവിച്ചാല്‍ അതിന്റെ കാര്യ കാരണങ്ങള്‍ വിശകലനം ചെയ്യുക. സെയില്‍സ് & മാര്‍ക്കറ്റിംഗ് പോരായ്മകള്‍, പോളിസി പരാജയം തുടങ്ങിയ കാരണങ്ങള്‍ വ്യക്തമായി പഠിക്കുക. അങ്ങനെ പരാജയത്തിന്റെ കാരണം തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുകയും അടുത്ത തവണ പരാജയത്തെ വിജയമാക്കി മാറ്റുകയും ചെയ്യുക.

വിജയരഹസ്യങ്ങള്‍ മനസിലാക്കുക

വിജയകരമായി ബിസിനസ്സ് ചെയ്യുന്നവരുടെ പൊതുവിലുള്ള വിജയ രഹസ്യങ്ങള്‍ മനസിലാക്കണം. ബിസിനസ്സില്‍ ഇപ്പോള്‍ നേരിടുന്ന 99 % പ്രശ്‌നങ്ങളും ആദ്യമായി നേരിടുന്ന വ്യക്തിയല്ല നിങ്ങള്‍ എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക. ഇതേ പ്രശ്‌നങ്ങള്‍ ഇതിനു മുന്‍പ് നേരിടുകയും, അവ പരിഹരിച്ച് മുന്നോട്ട് പോകുകയും ചെയ്ത ആളുകളുടെ കഥകള്‍ മനസിലാക്കുക. അതിനൊത്ത് മാറാന്‍ ശ്രമിക്കുക. വിജയം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും എന്നുറപ്പ്. ഒപ്പം സമ്മര്‍ദ്ദം തരണം ചെയ്യുകയുമാകാം.

ടൈം മാനേജ്‌മെന്റ്

സ്‌ട്രെസ് മാനേജ്‌മെന്റിലെ ഏറ്റവും വലിയ സൂത്രവാക്യമാണ് ടൈം മാനേജ്‌മെന്റ്. മഹത്തായ ബിസിനസ്സ് വിജയങ്ങള്‍ നേടിയവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രമാന് കയ്യിലുള്ളത്. അതിനാല്‍ ആ സമയം എങ്ങനെ മാനേജ് ചെയ്യുന്നു എന്നതാണ് പ്രധാനം. വളരെ സിസ്റ്റമാറ്റിക് ആയി ബിസിനസ്സ് മാറണം. ജീവിതത്തെ ബിസിനസ്സ് നിയന്ത്രിക്കുന്നതിന് പകരം, ബിസിനസിനെ നിയന്ത്രിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top