Top Story

കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്

കള്ളിയത്ത് ടി.എം.ടിക്ക് ദേശീയ അംഗീകാരം

ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്‍മയും, വ്യവസായ നിലവാരവും പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്‍കപ്പെടുന്നതാണ് ഈ അവാര്‍ഡ്. 92 വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ലാണ് പാലക്കാട് കേന്ദ്രീകരിച്ച് സ്ററീല്‍ ബാര്‍ നിര്‍മ്മാണം ആരംഭിച്ചത്.

കേരളത്തിലെ ആദ്യ. ടി.എം.ടി. സ്റ്റീല്‍ ബാര്‍ നിമ്മാതാക്കള്‍ എന്നതിനു പുറമേ 6 എം.എം. ഒറിജിനല്‍ ടി.എം.ടി സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് കള്ളിയത്ത്. ഇന്ത്യയില്‍ ആദ്യമായി 6 എം.എം. ടി.എം.ടി എഫ്ഇ 500 ഗ്രേഡ് സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ചതും കള്ളിയത്താണ്. 6 എം.എം. ടി.എം.ടി ബാറുകള്‍ക്ക് ആദ്യമായി ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതും, കേരളത്തില്‍ നിന്നും ആദ്യമായി ടി.എം.ടി കമ്പികള്‍ കയറ്റുമതി ചെയ്തതും കള്ളിയത്താണ്.

നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത്

1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്ത് ഗ്രൂപ്പാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റീല്‍ഫാബ് എന്ന ബ്രാന്‍ഡില്‍ കട്ട് ആന്റ് ബെന്‍ഡ് സ്റ്റീല്‍ ബാറുകളും, ഐ.എസ്.ഐ ഗുണനിലവാരത്തോടുകൂടി ബൈന്‍ഡിംഗ് വയറുകളും ഉല്പാദിപ്പിക്കുന്ന ഏക കമ്പനി. എല്‍.പി.ജി സിലിണ്ടര്‍, കവര്‍ ബ്ലോക്കുകള്‍, ഫ്ളോറിംഗ് ആന്റ് സാനിറ്ററി, ആരോഗ്യമേഖല, റിയല്‍റ്റേഴ്സ് തുടങ്ങി വിവധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പിന് കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും ശക്തമായ വിതരണ ശ്രംഖലയുണ്ട്.

ദിര്‍ഷാ മുഹമ്മദ് കള്ളിയത്ത്

ഉന്നത നിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ മാത്രം വിപണിയില്‍ എത്തിച്ചതിനുള്ള അംഗീകാരമാണ് ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ. അവാര്‍ഡെന്ന് കള്ളിയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത് പറഞ്ഞു. ഉല്പന്നത്തിന്റെ മികവും, ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിനൂതന സാങ്കേതിക വിദ്യകളും, ക്വാളിറ്റി ചെക്കിങ് സംവിധാനവും, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്‍പെടുത്തിയിട്ടുണ്ടെന്നു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷാ മുഹമ്മദ് കള്ളിയത്തും പറഞ്ഞു.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top