മനുഷ്യന് ബീറ്റ ഉല്‍പ്പന്നമാണെന്ന് പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കുമോ നിങ്ങള്‍? എന്നാല്‍ വേണ്ട…
ടെക്‌നോളജി രംഗത്ത്, പ്രത്യേകിച്ചും സോഫ്റ്റ് വെയര്‍ മേഖലയില്‍ എപ്പോഴും നമ്മള്‍ കേള്‍ക്കുന്ന പദമാണ് ബീറ്റ എന്നത്. ഞങ്ങളുടെ പുതിയ പ്രൊഡക്റ്റിന്റെ ബീറ്റ വേര്‍ഷന്‍ എത്തിയെന്നെല്ലാം പലരും പറയുന്നത് കേട്ടിട്ടില്ലേ…
എന്നാല്‍ ഇവിടെ ഒരു യുവസംരംഭകന്‍ പറയുന്നത് കേള്‍ക്കൂ. മനുഷ്യന്‍ തന്നെ ബീറ്റ ഉല്‍പ്പന്നമാണത്രേ. ടെക് സംരംഭകനും പോഡ്കാസ്റ്റ് ആപ്പായ സ്റ്റോറിയോയുടെ സ്ഥാപകനുമായ രാഹുല്‍ നായരാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചിരിക്കുന്നത്.
ബീറ്റ എന്നാല്‍ എന്താണ് അര്‍ത്ഥം. ഇനിയും മെച്ചപ്പെടാനുള്ള ഉല്‍പ്പന്നങ്ങള്‍. പുറത്തിറങ്ങിയ ഉല്‍പ്പന്നത്തിന് കുറ്റങ്ങളും കുറവുകളും എല്ലാമുണ്ടാകും. അതെല്ലാം തിരുത്തി നവീകരിച്ചാകും അവസാന ഉല്‍പ്പന്നം ഇറങ്ങുക.
മനുഷ്യന്‍ എപ്പോഴും ബീറ്റ അവസ്ഥയിലാണെന്നാണ് വിദ്യാഭ്യസ വിദഗ്ധനും ആഗോള പൗരനും കൂടിയായ രാഹുല്‍ നായര്‍. എപ്പോഴും നവീകരണം ആവശ്യമുള്ള ഒരു ഉല്‍പ്പന്നം തന്നെയാണ് മനുഷ്യനും. തുടര്‍ച്ചയായി അവന്‍ അല്ലെങ്കില്‍ അവള്‍ നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരു പരിണാമപ്രക്രിയയെന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ എന്നും പഠിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് മനുഷ്യന്‍-രാഹുല്‍ നായര്‍ ബിസിനസ് ഡേയോട് പറഞ്ഞു.
എപ്പോഴും കൂടുതല്‍ കൂടുതല്‍ മികവ് മനുഷ്യന് നേടേണ്ടി വരുന്നു. ഒരിക്കലും പൂര്‍ണനാകുന്നില്ല. അതിനാല്‍ ബീറ്റ മോഡിലാണ് എപ്പോഴും മനുഷ്യന്റെ പ്രയാണം, അദ്ദേഹം പറയുന്നു.
മനുഷ്യന്‍ എന്തുകൊണ്ട് ബീറ്റയിലാണെന്നതിന്റെ പത്ത് കാരണങ്ങള്‍ രാഹുല്‍ നയാര്‍ വിവരിക്കുന്ന ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.