ഓഡിയോ മാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള പോഡ്കാസ്റ്റ് വിപണി അതിവേഗ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഉപയോക്താക്കളുടെ സമയം അധികം മെനടക്കെടുത്താതെ തന്നെ എന്‍ഗേജിങ് ആയി ഇരിക്കാം സാധിക്കുമെന്നതാണ് പോഡ്കാസ്റ്റുകളുടെ പ്രത്യേകത.
ബിബിസിയും ഇക്കണോമിസ്റ്റുമെല്ലാം പോഡ്കാസ്റ്റ് മാധ്യമത്തിന്റെ വലിയ സാധ്യതകള്‍ ഇതിനോടകം പരീക്ഷിച്ചു വിജയിച്ചുകഴിഞ്ഞു. മലയാളത്തിലും പോഡ്കാസ്റ്റുകള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
ലോകത്തിലെ തന്നെ ആദ്യ മ്യൂസിക് ഇതര പോഡ്കാസ്റ്റ് മാര്‍ക്കറ്റ് പ്ലേസായ സ്റ്റോറിയോയാണ് മലയാളത്തില്‍ പോഡ്കാസ്റ്റ് വിപ്ലവത്തിന് നാന്ദി കുറിച്ചത്. കാശ് കൊടുത്തുള്ള പോഡ്കാസ്റ്റ് കണ്ടന്റുകള്‍ക്ക് പുറമെ അനേകം ഫ്രീ കണ്ടന്റും ലഭ്യമാണ് സ്റ്റോറിയോയില്‍.
ബിബിസിയുടെ ഗ്ലോബല്‍ ന്യൂസ് പോഡ്കാസ്റ്റും സദ്ഗുരുവിന്റെ പോഡ്കാസ്റ്റും ടെഡ് ടോക്ക്‌സും അടക്കം വിവിധ വിഷയങ്ങളിലെ അനേകം പോഡ്കാസ്റ്റുകള്‍ സ്‌റ്റോറിയോ ആപ്പിലൂടെ ആര്‍ക്കും സൗജന്യമായി കേള്‍ക്കാം.