ബിസിനസില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്. ഉപഭോക്താക്കളുടെ അഭിരുചി, വിപണിയിലെ കയറ്റിറക്കങ്ങള്‍ , ഉല്‍പ്പന്നത്തിന്റെ മികവ്, അത് ഉപഭോക്താക്കളിലേക്ക് എത്തുന്ന രീതി തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരു സംരംഭത്തിന്റെ വിജയത്തിനുള്ള കാരണമാണ്. അതിനാല്‍ തന്നെ ഇവയില്‍ ഏതെങ്കിലും ഒന്നില്‍ വരുന്ന വീഴ്ച സംരംഭത്തിന്റെ ഇമേജ് കുറയ്ക്കും.
ഒരിക്കല്‍ ബിസിനസില്‍ പരാജയപ്പെട്ട ഒരു സംരംഭകന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമാണോ ? സാധ്യമല്ലെന്നുള്ള വാദങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തുകയാണ് ചിട്ടയായി ചെയ്യപ്പെടുന്ന ഇമേജ് ബില്‍ഡിംഗ് തന്ത്രങ്ങള്‍. എതിരാളികളെ മനസിലാക്കി, സംരംഭത്തിന്റെ യുഎസ്പി മനസിലാക്കി നടത്തുന്ന ഇമേജ് ബില്‍ഡിംഗ് തന്ത്രങ്ങള്‍ കൊണ്ട് തകര്‍ന്ന ഒരു സംരംഭത്തിന്റെ മുഖം സംരക്ഷിക്കാനും വിപണിയിലേക്ക് തിരിച്ചുവരവ് നടത്താനും സാധിക്കും. അതിനായി വേണ്ടത് സംരംഭത്തിനകത്തും പുറത്തുമായുള്ള ചില അഴിച്ചു പണികളാണ്.
ഉപഭോക്താക്കളെ തിരിച്ചറിയുക
നിങ്ങളുടെ ടാര്‍ഗെറ്റ് ഉപഭോക്താക്കളെ തിരിച്ചറിയുക എന്നതാണ് ആദ്യപടി. ഉപഭോക്താക്കള്‍ , പങ്കാളികള്‍, വ്യവസായ വിശകലന വിദഗ്ധര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കണം. നിങ്ങളുടെ ഉപഭോക്താക്കളെ നിര്‍വചിക്കുമ്പോള്‍ ആ നിര്‍വചനം വ്യക്തമായിരിക്കണം. ഫലപ്രദമായ മാര്‍ക്കറ്റിംഗ് തന്ത്രം രൂപപ്പെടുത്താന്‍ ഇത് സഹായിക്കും. ഉപഭോക്താകകളെ മനസിലാക്കിക്കഴിഞ്ഞാല്‍ അവരുടെ ആവശ്യം, പര്‍ച്ചേസിംഗ് പവര്‍ എന്നിവ മനസിലാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ താല്പര്യത്തിനുതകുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കണം
ബിസിനസ്സ് ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക
ബിസിനസ്സ് ലക്ഷ്യങ്ങളുടെ പോരായ്മായാണ് പലപ്പോഴും പല ബിസിനസുകളെയും പിന്നോട്ട് വലിക്കുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ നേടേണ്ട കാര്യങ്ങളുടെ ഒരു പട്ടിക മുന്‍കൂട്ടി തയ്യാറാക്കണം. അതിനനുസരിച്ച് വേണം പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാന്‍.ഹ്രസ്വകാല, ദീര്‍ഘകാല ബിസിനസ്സ് ലക്ഷ്യങ്ങള്‍, അവയുടെ വിജയം എന്നിവയുടെ ആകെത്തുകയാണ് ബ്രാന്‍ഡിന്റെ വിജയം.
ബ്രാന്‍ഡ് വ്യക്തിത്വം നിര്‍വചിക്കുക
ബ്രാന്‍ഡിന്റെ പ്രധാന ഉപഭോക്താക്കളെയും നിര്‍ണായക ബിസിനസ്സ് ലക്ഷ്യങ്ങളെയും നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ബ്രാന്‍ഡ് വ്യക്തിത്വം വികസിപ്പിക്കാന്‍ തുടങ്ങാം.ബ്രാന്‍ഡ് ഇയ്ക്കാന്‍, ലോഗോ, എന്നിവയാണ് ബ്രാന്‍ഡ് വ്യക്തിത്വത്തിന്റെ ആദ്യപടി. ഏത് തിരക്കിലും നമ്മുടെ ബ്രാന്‍ഡ് വേറിട്ട് നില്‍ക്കണം. അതിനായി വ്യത്യസ്തമായ കളറുകള്‍ , ജിംഗിളുകള്‍, ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ എന്നിവയെയെല്ലാം ഉപയോഗിക്കാം. വേറിട്ട് നില്‍ക്കുന്നതിനൊപ്പം ആശയം പങ്കിടുകയും വേണം . ബ്രാന്‍ഡ് വ്യക്തിത്വം ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു.നിങ്ങളുടെ ബ്രാന്‍ഡ് വ്യക്തിത്വം സ്ഥാപനത്തിന്റെ ഇമേജിനെ നിര്‍വചിക്കുന്നതിനാല്‍, ഇത് ലളിതവും പ്രസക്തവുമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.നിങ്ങളുടെ ബ്രാന്‍ഡ് വ്യക്തിത്വവും ഇമേജും നിര്‍വചിച്ച ശേഷംബ്രാന്‍ഡ് വ്യക്തിത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുന്നതിനു ശ്രമിക്കുക.
പബ്ലിക് റിലേഷന്‍സ്
സ്ഥാപനത്തിനകത്ത് നിന്നുള്ള കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്തുകഴിഞ്ഞാല്‍ അടുത്ത നടപടി പബ്ലിക് റിലേഷന്‍സ് പോലുള്ള കാര്യനാഗാലാണ്.മ്പനി വാര്‍ത്തകളും ഓണ്‍ലൈന്‍ ബ്ലോഗുകളിലും വ്യാപാര പ്രസിദ്ധീകരണങ്ങളിലും മറ്റും നല്‍കി സ്ഥാപനത്തിന്റെ ഇമേജ് വര്‍ധിപ്പിക്കാം. പത്രമാധ്യമങ്ങളിലെ വാര്‍ത്തകള്‍, പരസ്യങ്ങള്‍, ടിവി, റേഡിയോ പോലുള്ള മാധ്യമങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.
സോഷ്യല്‍ മീഡിയ
നിലവില്‍ ഇമേജ് ബില്‍ഡിംഗിന്റെ ഭാഗമായി ഏറ്റവും കൂടുതലായി ഉപയോഗിച്ച് വരുന്ന ഒരു ടൂളാണ് സോഷ്യല്‍ മീഡിയ. സംരംഭത്തിന്റെ പ്രസക്തമായ വിവരങ്ങള്‍ പങ്കിടുന്നതിനും നിങ്ങളുടെ ഫീല്‍ഡിലെ ഉപഭോക്താക്കളുമായും സ്വാധീനിക്കുന്നവരുമായും സംവദിക്കുന്നതിനുള്ള ഒരു മികച്ച മാധ്യമമാണ് സോഷ്യല്‍ മീഡിയ. ശക്തമായ ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം വെബ്‌സൈറ്റ് ട്രാഫിക്കിനെ ഗണ്യമായി വര്‍ധിപ്പിക്കാനും പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കളുടെ ഇടയില്‍ നിങ്ങളുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കാരണമാകുകയും ചെയ്യും .
ഗൂഗിള്‍ പോലുള്ള ജനപ്രിയ തിരയല്‍ എഞ്ചിനുകളില്‍ നിങ്ങളുടെ കമ്പനിയുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്ന ഒരു തന്ത്രമാണ് സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ (എസ്.ഇ.ഒ). ഇതും സോഷ്യല്‍ മീഡിയ ഇമേജ് ബില്‍ഡിംഗിന്റെ ഭാഗമായി ചെയ്യുന്നു. പ്രധാന പ്രേക്ഷകരുമായി സ്വാധീനം ചെലുത്താന്‍, നിര്‍ദ്ദിഷ്ട കീവേഡുകള്‍ക്കും പ്രധാന ശൈലികള്‍ക്കും കഴിയും എന്നതാണ് ഇതിന്റെ ഗുണം. മികച്ച രീതിയില്‍ എസ്ഇഓ ചെയ്യുന്നത് കമ്പനി വെബ്‌സൈറ്റിലേക്കും മറ്റ് ഡിജിറ്റല്‍ അസറ്റുകളിലേക്കും ട്രാഫിക്ക് കൂടുന്നതിന് കാരണമാകും