Banking & Finance

നിക്ഷേപം; കരുതിവയ്ക്കാം കണ്മണിക്കായ്…

കുട്ടികളുടെ ഓരോ പ്രായത്തിലെയും സാമ്പത്തിക ആവശ്യങ്ങള്‍ വ്യത്യസ് തമായിരിക്കും അതിനാല്‍ ഇവ ഓരോന്നും നിറവേറ്റുന്നതിന് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗ്ഗം തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം

സുഖകരമായ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ സമ്പാദ്യത്തിലാണ്. അതിനാല്‍ ഇന്നത്തെകാലത്ത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് സാമ്പത്തികാസൂത്രണം. കുടുംബമായിക്കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധ അനിവാര്യമായി വരുന്നത് കുട്ടികളുടെ പഠനത്തിനും മറ്റുമായുള്ള ചെലവ് കണ്ടെത്തുന്നതിനാണ്. കുട്ടികളുടെ വിദ്യാഭ്യാസം മുതല്‍ വിവാഹം വരെയുള്ള വിവിധ കാര്യങ്ങള്‍ വളരെ ഭംഗിയായി നിറവേറ്റുന്നതിന് പണം കണ്ടെത്താന്‍ അവര്‍ ജനിക്കുമ്പോള്‍ മുതല്‍ക്ക് സാമ്പത്തികാസൂത്രണം ചെയ്യുന്നത് ഗുണകരമാകും. കുട്ടികളുടെ ഓരോ പ്രായത്തിലെയും സാമ്പത്തിക ആവശ്യങ്ങള്‍ വ്യത്യസ്തമായി
രിക്കും അതിനാല്‍ ഇവ ഓരോന്നും നിറവേറ്റുന്നതിന് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗ്ഗം തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ കുട്ടികള്‍ക്കായി പണം സമ്പാദിക്കുമ്പോള്‍ ഗുണകരമാകുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം…

Advertisement

കരുതലായ് മ്യുച്വല്‍ ഫണ്ടുകള്‍

ഏറ്റവും ഗുണകരമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണിത്. കുട്ടികള്‍ക്ക് വേണ്ടി വളരെ നേരത്തെ നിക്ഷേപം തുടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സംശയംവിന തെരഞ്ഞെടുക്കാം. മ്യുച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം രക്ഷകര്‍ത്താവിന്റെ സാമ്പത്തിക ലക്ഷ്യവും റിസ്‌ക് എടുക്കാനുള്ള ശേഷിയും ആണ്.. പത്ത് വര്‍ഷത്തിന് മേല്‍ വരുന്ന ദീര്‍ഘകാല നിക്ഷേപമാണ് ലക്ഷ്യമിടുന്നത് എങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. അധികം റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ല എങ്കില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഇതിനു പുറമെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

സ്ഥിരത ഉറപ്പാക്കി ഫിക്‌സഡ് ഡെപ്പോസിറ്റ്

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് ഫിക്‌സഡ് ഡെപ്പോസിറ്റ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടുത്തിടെ കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും ദീര്‍ഘ കാലയളവിലേക്ക് നടത്തുന്ന നിക്ഷേപങ്ങളുടെ പലിശയ്ക്ക് ഉറപ്പുണ്ടായിരിക്കും. ഈ പലിശ ആവശ്യാനുസരണം പിന്‍വലിക്കുകയോ കൂട്ടുപലിശ ക്രമത്തില്‍ നിക്ഷേപിക്കുകയോ ആവാം. എന്നാല്‍ സ്ഥിര നിക്ഷേപം നടത്തുന്നതിന് മുന്‍പായി പല ബാങ്കുകളുടെ പലിശ നിരക്കുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ് പ്രകാരം നികുതി ഇളവ് ലഭിക്കും. ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കുക. ബാങ്കുകളില്‍ എന്നപോലെ കമ്പനികളിലും സ്ഥിര നിക്ഷേപം നടത്താനുള്ള അവസരം ഉണ്ട്. എത്ര നിക്ഷേ
ിക്കുന്നു എന്നതിലല്ല, എങ്ങനെ നിക്ഷേപിക്കുന്നു എന്നതിലാണ് കാര്യം.

ചൈല്‍ഡ് പ്ലാനുകള്‍

കുട്ടികളുടെ എല്ലാവിധ ആവശ്യങ്ങളും അവരുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ കൂടെ നില്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് ആയി എന്ന് വരില്ല. ഈ അവസ്ഥയില്‍ മാതാപിതാക്കളുടെ അഭാവത്തിലും കുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലഭ്യമാക്കുന്ന വിവിധ ചൈല്‍ഡ് ഇന്‍ഷൂറന്‍സ് പ്ലാനുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഇന്ന് മാതാപിതാക്കള്‍ കൂടുതലായി സ്വീകരിച്ചു വരുന്ന നിക്ഷേപ മാര്‍ഗമാണിത്. ചൈല്‍ഡ് പ്ലാനുകള്‍ പ്രകാരം പോളിസി ഉടമ മരിക്കുകയാണെങ്കില്‍ ഒരു തുക ഒരുമിച്ച് കുട്ടിക്ക് ലഭ്യമാക്കുകയും തുടര്‍ന്ന് പ്രീമിയം അടക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. പോളസി ഉടമയ്ക്ക് വേണ്ടി ഇന്‍ഷൂറന്‍സ് കമ്പനി നിക്ഷേപം തുടരും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഈ പദ്ധതി പ്രകാരം കൃത്യമായ ഇടവേളകളില്‍ കുട്ടിക്ക് പണം ലഭ്യമാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top