23 വയസ് പ്രായത്തില്‍ ഒരു കൗതുകത്തിനായി തുടങ്ങിയ വ്ളോഗ് ഉണ്ണിമായയുടെ ഭാവി തന്നെ മാറ്റി മറച്ചു.സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രതിവര്‍ഷം 7 ലക്ഷം രൂപയോളം വരുമാനമാണ് ഉണ്ണിമായ എന്ന ഈ മിടുക്കിയെ തേടിയെത്തുന്നത്. യൂട്യൂബിലൂടെ വരുമാനം കണ്ടെത്താന്‍ പരിശ്രമിക്കുന്നവര്‍ക്ക് മാതൃകയാണ് ഉണ്ണിമായ.
യുട്യൂബില്‍ ഉണ്ണിമായക്ക് രണ്ട് ചാനലുകളാണുള്ളത്. ആദ്യത്തെ ചാനല്‍ സിംപ്ലി മൈ സ്‌റ്റൈല്‍ എന്നതാണ് . ഇതിലൂടെ ബ്യൂട്ടി ടിപ്‌സുകളും മറ്റുമാണ് ആദ്യകാലത്ത് പങ്കുവച്ചിരുന്നത്. രണ്ടാമത്തെ ചാനല്‍ സിംപ്ലി ഉണ്ണി വ്ളോഗ്‌സ് എന്നതാണ്. ഇതൊരു ലൈഫ്സ്‌റ്റൈല്‍ വ്‌ളോഗ് ആണ്. ഷോപ്പിംഗ്, പര്‍ച്ചേസ്, ഉല്‍പ്പന്നങ്ങളുടെ റിവ്യൂ തുടങ്ങിയവ ഉണ്ണിമായ തന്റെ വ്ളോഗിലൂടെ കാണിക്കുന്നു.
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം പോക്കറ്റ് മണിക്കായി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഉണ്ണിമായ ആരംഭിച്ചതാണ് വ്ളോഗിംഗ്. എന്നാല്‍ കഠിനപ്രയത്‌നത്തിലൂടെ മികച്ച വരുമാനം ഈ മേഖലയില്‍ നിന്നും കൊണ്ട് വരാന്‍ ഉണ്ണിമായക്ക് കഴിഞ്ഞു. ചാനല്‍ തുടങ്ങിയ ഉടന്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ക്ക് ഒന്നും തന്നെ വ്യൂവേഴ്‌സ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ണിമായ വീഡിയോകള്‍ ഇടുന്നത് നിര്‍ത്തിയില്ല. സാവകാശം വീഡിയോകള്‍ക്ക് സബ്‌സ്‌ക്രൈബര്‍മാര്‍ വര്‍ധിക്കുകയും വരുമാനം കിട്ടാന്‍ തുടങ്ങുകയും ചെയ്തു.
ഒരു സ്മാര്‍ട്ട്ഫോണും സെല്‍ഫി സ്റ്റിക്കും വെച്ചാണ് ഉണ്ണിമായ വ്‌ളോഗിങ്ങ് ആരംഭിച്ചത്. മത്സരം ഏറെയുള്ള മേഖലയാണ് എന്നതിനാല്‍ തന്നെ കൃത്യമായി പുതിയ ട്രെന്‍ഡുകള്‍ പിന്തുടര്‍ന്നാണ് ഉണ്ണിമായ വ്ളോഗിംഗ് ചെയ്യുന്നത്.