Health

മലയാളിയെ നല്ല ഭക്ഷണശീലം പഠിപ്പിക്കാന്‍ റോബിന്‍ഫുഡ്

മലയാളിയുടെ നല്ലഭക്ഷണശീലത്തിന് കാരണക്കാരാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പവിഴം റൈസിന്റെ ഉപബ്രാന്‍ഡായ ‘റോബിന്‍ഫുഡ്’വിപണി പിടിക്കുന്നത്

തവിടുള്ള അരിയുടെ ചോറ് വിശപ്പിനെ മാത്രമല്ല, കൊളസ് ട്രോള്‍, പ്രമേഹം, ജീവിതശൈലി രോഗങ്ങള്‍ എന്നിവയേയും വരിഞ്ഞുകെട്ടുന്നു. അതിനാല്‍ തന്നെ മലയാളിയുടെ നല്ലഭക്ഷണശീലത്തിന് കാരണക്കാരാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പവിഴം റൈസിന്റെ ഉപബ്രാന്‍ഡായ ‘റോബിന്‍ഫുഡ്’വിപണി പിടിക്കുന്നത്.

Advertisement

ഭക്ഷ്യധാന്യങ്ങള്‍ ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിനു നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അതിനാല്‍ തന്നെയാണ് അരി മലയാളിയുടെ തീന്‍മേശയിലെ പ്രധാനിയായതും. എന്നാല്‍ ഏതൊരു ധാന്യത്തിന്റേയും പോഷണം പൂര്‍ണമായും അത് കഴിക്കുന്ന വ്യക്തിയിലേക്ക് എത്തണമെങ്കില്‍ ധാന്യത്തിന്റെ ബാഹ്യ ആവരണത്തോടെ കഴിക്കണം. കാരണം ഏറ്റവും കൂടുതല്‍ ജീവകങ്ങളും പോഷകങ്ങളും ധാന്യത്തിന്റെ പുറം ഭാഗത്താണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ അരിയുടെ കാര്യത്തില്‍ ഈ രീതി പലപ്പോഴും ആരും പിന്തുടരാറില്ല. തവിടുകളഞ്ഞ അരിയുടെ ചോറുണ്ടാണ് മലയാളികള്‍ക്ക് ശീലം. എന്നാല്‍ തവിടുള്ള അരിയുടെ ഗുണങ്ങളെപ്പറ്റിയറിഞ്ഞാല്‍ പിന്നീട് ഒരിക്കലും തവിട് കളഞ്ഞ അരിയുടെ ചോറുണ്ണാന്‍ ആരും തയ്യാറാവില്ല.

മാറി മറിഞ്ഞ ജീവിതശൈലികളും ഫാസ്റ്റ്ഫുഡ് സംസ്‌കാരവുമൊക്കെ മലയാളികള്‍ക്ക് ഒരു പിടി ജീവിതശൈലി രോഗങ്ങള്‍ സമ്മാനിച്ചു. അക്കൂട്ടത്തില്‍ പ്രമേഹവും കൊളസ്‌ട്രോളും അമിതവണ്ണവുമെല്ലാം സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. ഭക്ഷണകാര്യങ്ങളില്‍ നിന്നും ശ്രദ്ധ മാറിയതായിരുന്നു പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഭക്ഷണം നിമിത്തമുണ്ടായ ഇത്തരം തകരാറുകള്‍ ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കുന്നതാണ് ശരിയെന്ന ചിന്തയില്‍ നിന്നുമാണ് ഭക്ഷ്യരംഗത്തെ ഗവേഷണങ്ങള്‍ ആരംഭിച്ചത്. അതൊടുവില്‍ തവിടുള്ള അരിയുടെ ഗുണങ്ങളില്‍ ചെന്നവസാനിച്ചു. തവിടു കളഞ്ഞ അരിയുടെ ചോറുണ്ട് ശീലിച്ച മലയാളികള്‍ക്ക് മുന്നില്‍ പോഷകസമൃദ്ധമായ നല്ല ഭക്ഷണശീലത്തിനുള്ള അവസരങ്ങളാണ് തവിടുള്ള അരി സമ്മാനിച്ചത്. യഥാര്‍ത്ഥത്തില്‍ റോബിന്‍ഫുഡ് എന്ന റെഡ് ബ്രാന്‍ റൈസിന്റെ പിറവിയും ഈ അവസരങ്ങളുടെ അനന്തരഫലമായിരുന്നു.

50 ശതമാനം തവിട് നിലനിര്‍ത്തി റോബിന്‍ ഫുഡ്

തവിട് കളഞ്ഞ മട്ടയരി, വെള്ളരി അങ്ങനെ പലവിധത്തിലുള്ള അരികള്‍ സുലഭമായ കേരളത്തില്‍ തവിടുള്ള അരിക്കും അതിന്റെതായ ഒരു സ്ഥാനം ലഭിച്ചത് വളരെ കുറഞ്ഞ സമയത്തിനുള്ളിലായിരുന്നു. ഹൃദ്രോഗമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, പ്രമേഹമുള്ളവര്‍ എന്നിവരെല്ലാം തവിടുള്ള അരിയില്‍ വിശ്വാസം അര്‍പ്പിച്ചു തുടങ്ങിയതോടെയാണ് സംസ്ഥാനത്തെ മുന്‍നിര റൈസ് ബ്രാന്‍ഡായ പവിഴം റൈസ് റോബിന്‍ ഫുഡ് എന്ന പേരില്‍ തവിടുള്ള മട്ടയരി വിപണിയില്‍ എത്തിച്ചത്.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിപണിയില്‍ ഇടം നേടിയ റോബിന്‍ ഫുഡിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. തവിടുള്ള അരിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെ എക്‌സ്‌പോര്‍ട്ട് വര്‍ധിച്ചു. അത് പോലെ തന്നെ പ്രാദേശിക വിപണിയിലും റോബിന്‍ ഫുഡ് ഇടം പിടിച്ചു.നാരുകളാല്‍ സമ്പുഷ്ടമായ മട്ടയരിയാണ് റോബിന്‍ ഫുഡ്. ഉന്നത നിലവാരത്തിലുള്ള മട്ടയരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച് 50 ശതമാനം തവിട് നിലനിര്‍ത്തിയാണ് റോബിന്‍ ഫുഡിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ജീവിതശൈലി രോഗങ്ങളോട് പടപൊരുതുന്നതിനു റോബിന്‍ ഫുഡ് ഫലപ്രദമാണ്. രുചിയേയും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ആശയത്തേയും പരസ്പരം ബാലന്‍സ് ചെയ്ത് പോകുന്ന ഉല്‍പ്പന്നമാണ് റോബിന്‍ ഫുഡ് എന്നതാണ് പ്രധാന പ്രത്യേകത.

റോബിന്റെ ആശയത്തില്‍ പിറന്ന റോബിന്‍ ഫുഡ്

പവിഴം റൈസ് മാനേജിംഗ് ഡയറക്റ്ററായ റോബിന്‍ ജോര്‍ജിന്റെ ആശയത്തിലാണ് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡ് ആദ്യമായി പിറന്നത്. ഉപഭോക്താക്കളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ലക്ഷ്യമാക്കിയാണ് റോബിന്‍ ജോര്‍ജ് തവിടുള്ള അരിയുടെ സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തിയത്. ബിസിനസ് എന്നതില്‍ ഉപരിയായി സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടിയാണ് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡ് പിറന്നത്.

”റോബിന്‍ ഹുഡ് എന്ന വ്യക്തിയെപ്പറ്റി കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അദ്ദേഹം നന്മയുടെ പ്രതീകമായിരുന്നു. ജനങ്ങള്‍ക്ക് സഹായിയായി നിന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആ നന്മയില്‍ നിന്നും പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന റെഡ് ബ്രാന്‍ റൈസിന് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡ് നെയിം നല്‍കിയത്. തവിടുള്ള അരി മലയാളികളുടെ ജീവിതചര്യയുടെ ഭാഗമായി മാറണമെന്നും അതിലൂടെ നിലവില്‍ മലയാളികള്‍ നേരിടുന്ന നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഒരു ശമനം ഉണ്ടാകണം എന്നുമുള്ള ആഗ്രഹത്തില്‍ നിന്നാണ് ഈ ബ്രാന്‍ഡ് ഞങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിനുള്ളില്‍ മികച്ച പ്രതികരണമാണ് ബ്രാന്‍ഡിന് ലഭിക്കുന്നത,്” റോബിന്‍ ഫുഡ് സ്ഥാപകനും പവിഴം റൈസ് മാനേജിംഗ് ഡയറക്റ്ററുമായ റോബിന്‍ ജോര്‍ജ് പറയുന്നു.

റോബിന്‍ ജോര്‍ജിനൊപ്പം സഹോദരി റിയ ജോര്‍ജും ചേര്‍ന്നാണ് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തവിടുള്ള അരിയെപ്പറ്റിയും അതിന്റെ ഗുണങ്ങളെപ്പറ്റിയും ഇപ്പോഴും ജനങ്ങള്‍ക്ക് ശരിയായ ധാരണയില്ല. മതിയായ ബോധവത്കരണത്തിന്റെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ റോബിന്‍ ഫുഡ് റെഡ് ബ്രാന്‍ റൈസിന്റെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ സഹോദരങ്ങള്‍.

”തവിടുള്ള അരി ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ്. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് ഏറെ ഗുണകരമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഈ അരി മികച്ചതാണ്. എന്നാല്‍ പലര്‍ക്കും തവിടുള്ള അരിയുടെ ഈ ഗുണങ്ങള്‍ അറിയില്ല. അതിനാല്‍ തന്നെ മൂല്യം ഏറെയുള്ള ഈ അരി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി 131 രൂപ വില വരുന്ന പാക്കറ്റ്, ഓഫര്‍ പ്രൈസായി 99 രൂപയ്ക്കാണ് ഞങ്ങള്‍ വില്‍ക്കുന്നത്. മറ്റ് ബ്രാന്‍ഡുകള്‍ ഇരട്ടി വിലയോളം ഈടാക്കുമ്പോഴാണിത്. പവിഴം എന്ന ബ്രാന്‍ഡിന്റെ പ്രൊഡക്ഷന്‍ യൂണിറ്റും സൗകര്യങ്ങളും വിനിയോഗിച്ചു നിര്‍മിക്കുന്നതിനാലും ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നതിനാലുമാണ് മൂല്യമേറിയ ഈ അരി കുറഞ്ഞ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്കാകുന്നത,്” റിയ ജോര്‍ജ് പറയുന്നു. തവിട് നിലനിര്‍ത്തുന്നതിനായി തന്നെ റോബിന്‍ ഫുഡ് റെഡ് ബ്രാന്‍ റൈസിന് ഷെല്‍ഫ് ലൈഫ് കുറവായിരിക്കും. പൂര്‍ണമായും പ്രകൃതിദത്തമായ അരി ജനങ്ങളിലേക്ക് എത്തിക്കുന്നതിനാലാണ് ഇങ്ങനെ. കലര്‍പ്പില്ല എന്നതിനാല്‍ തന്നെ വിശ്വസിച്ചു ആര്‍ക്കും വിശ്വസിച്ചു കഴിക്കാം എന്നതും റോബിന്‍ ഫുഡിനെ നല്ല ഭക്ഷണശീലം പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റുന്നു.

വിലയേക്കാള്‍ ഏറെ മൂല്യമുള്ള അരി

വിലയേക്കാള്‍ ഏറെ മൂല്യമുള്ള അരിയെന്ന് വേണം ഫോബിന് ഫുഡ് റെഡ് ബ്രാന്‍ റൈസിനെ വിശേഷിപ്പിക്കാന്‍. 50 ശതമാനത്തിനു മുകളിലാണ് അരിയില്‍ തവിടിന്റെ അളവ്. അമിതമായി ഭക്ഷണം കഴിക്കുന്ന വ്യക്തികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. വളരെ കുറച്ചു ചോറുണ്ടാല്‍ തന്നെ വയര്‍ നിറഞ്ഞ അവസ്ഥയായിരിക്കും ഉണ്ടാകുക. സാധാരണ അരിയുടെ രുചിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിനാല്‍ പലരും തവിടുള്ള അരി കഞ്ഞിവച്ചു കുടിക്കുന്നതിനായാണ് വാങ്ങാറുള്ളത്. ചില വ്യക്തികള്‍ സാധാരണ അറിയുമായി ചേര്‍ത്തുപയോഗിക്കുന്നതിനായും തവിടുള്ള അരി വാങ്ങാറുണ്ട്്. നിലവില്‍ ഇന്ത്യക്ക് പുറത്ത് ഒട്ടനവധി വിദേശ രാജ്യങ്ങളിലേക്ക് റോബിന്‍ ഫുഡ് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്്.

”കര്‍ണാടക, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് പ്രധാനമായും തവിടുള്ള അരി ശേഖരിക്കുന്നത്. കൊയ്ത്തുകഴിഞ്ഞശേഷം നെല്ലായാണ് ഇത് വാങ്ങുന്നത്. ശേഷം 50 ശതമാനം തവിട് നിലനിര്‍ത്തി കുത്തി അരിയാക്കി മാറ്റുന്നു. മികച്ച ഗുണമേന്മ നിലനിര്‍ത്തിക്കൊ?ാണ് അരി വിപണിയിലേക്ക് എത്തിക്കുന്നത,്” റോബിന്‍ ജോര്‍ജ് പറയുന്നു. ഭാവിയില്‍ ഓട്ട്‌സ്, പൊടിയരി, തവിട് പുട്ട് പൊടി, കഞ്ഞി മിക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡിലൂടെ വിപണിയിലെത്തിക്കുന്നതിനായുള്ള ശ്രമത്തിലാണ് റോബിന്‍ ജോര്‍ജും കൂട്ടരും.

തവിടുള്ളമട്ടയരിയുടെ ഗുണങ്ങള്‍

അരിയെ സമൂലം പൊതിഞ്ഞിരിക്കുന്ന ഒരു ആവരണമാണ് തവിട്. പോഷകങ്ങളുടെ കലവറയായ തവിടില്‍ ആന്റി ഓക്‌സിഡന്റുകളായ ഗാമ ഒറൈസനോള്‍, പോളിഫെറോണിക്, ഫൈറ്റോസ്റ്റിറോള്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. തവിടുള്ള മട്ടയരി സ്ഥിരമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറച്ച് രക്തക്കുഴലുകളില്‍ കൊഴുപ്പും മറ്റും അടിഞ്ഞു കൂടുന്നത് തടയുകയും അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മട്ടയരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യവും കാത്സ്യവും എല്ലുകളെ ബലപ്പെടുത്തുന്നു. മാത്രമല്ല അമിനോ ആസിഡുകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനെല്ലാം പുറമെ വന്‍കുടലില്‍ ഉണ്ടായേക്കാവുന്ന കാന്‍സറിനെയും തവിട് പ്രതിരോധിക്കുന്നതായി അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ പ്രൊഫസര്‍ എലിസബത്ത് പീറിയാന്റെ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top