മഹീന്ദ്ര ഗ്രൂപ്പ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം തന്നെയാണ് തങ്ങളുടെ കിടിലന്‍ എസ് യുവിയായ ഓള്‍ ന്യൂ മഹീന്ദ്ര ഥാറിന്റെ വിലയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പ്രഖ്യാപിച്ചത്.
ഓട്ടോ പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഐതിഹാസിക എസ് യുവിയായിരുന്നു മഹീന്ദ്ര ഥാര്‍. എഎക്സ്, എല്‍എക്സ് എന്നീ രണ്ട് ട്രിമ്മുകളില്‍ മഹീന്ദ്ര ഥാര്‍ ലഭ്യമാകും.
എഎക്സ് സീരീസിന് 9.80 ലക്ഷം രൂപ മുതലും എല്‍എക്സ് സീരീസിന് 12.49 ലക്ഷം രൂപമുതലും (എക്സ്-ഷോറൂം വില, ഓള്‍ ഇന്ത്യ) ആണ് വില.
സമകാലിക സ്റ്റൈലിംഗ് രീതികളാണ് ഥാറിന്റേത്. പ്രകടനത്തിന്റെ കാര്യത്തില്‍ കിടിലന്‍ അഭിപ്രായമാണ് ആരാധകര്‍ പങ്കിടുന്നത്. മികച്ച സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ കാര്യത്തിലും ഥാര്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്.
ഒരു ഐക്കോണിക് വാഹനം തന്നെയാണ് ഓള്‍-ന്യൂ ഥാറെന്ന് പറായം. എല്ലാ ശ്രേണിയിലുമുളള പുതിയ ഥാറിന്റെ ബുക്കിംഗ് ഒക്ടോബര്‍ 2 മുതല്‍ ആരംഭിച്ചു. 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം.