കേരളത്തിന്റെ സ്വന്തം ബ്രീഡ് കോഴികളാണ് തലശ്ശേരി കോഴികള്‍.ഉയര്‍ന്ന മാതൃത്വ ഗുണവും, രോഗപ്രതിരോധ ശേഷിയുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്. അടുക്കളമുറ്റത്തും മറ്റും ചികഞ്ഞു തീറ്റ തേടാന്‍ പ്രാപ്തരായ കോഴികളാണ് ഇവ. വര്‍ഷത്തില്‍ 170 മുട്ടകളിടുന്ന തലശ്ശേരിക്കോഴികള്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നു.
പൂവന്‍കോഴിക്ക് ശരീരഭാരം നാലാം മാസം 1.27 കിലോയും പത്താം മാസം 1.75 കിലോയും ആണ് ഉള്ളത്. ഏത് കാലാവസ്തയുമായും സാഹചര്യവുമായും ഇണങ്ങാനുള്ള കഴിവ്. രോഗ പ്രതിരോധശേഷി പോഷകസമൃദ്ധവും രുചകവുമായ ഇറച്ചി, മുട്ട പ്രകൃതിക്ക് ഇണങ്ങുന്ന വലുപ്പത്തിലും നിറത്തിലുമുള്ള മുട്ട. ശരീര വലുപ്പക്കുറവ്. എന്നിവ പ്രത്യേകതകളാണ്.
തീറ്റച്ചെലവ് കുറവാണു എന്നതാണ് മറ്റൊരു പ്രത്യേകത.കാട്ടുകോഴികളുടെ ശരീരഘടനയോട് സാമ്യമുള്ള ഇവയ്ക്കു പൊതുവെ കറുപ്പ് നിറമാണ്. ചില കോഴികളുടെ കഴുത്തിലും, പുറകിലും, വാലിലുമൊക്കെയായി തിളങ്ങുന്ന നീലനിറത്തിലുള്ള തൂവലുകളും കാണാം. നാടന്‍ സ്വാദുള്ള ഇവയുടെ ഇറച്ചിക്കറി മലബാര്‍ മേഖലകളില്‍ പ്രസിദ്ധമാണ്.
തലശ്ശേരിക്കോഴികളുടെ മികച്ച മാതൃശേഖരമുള്ള വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള എഐസിആര്‍പി കോഴി ഫാമില്‍നിന്ന് ഇവയുടെ കൊത്തുമുട്ടകള്‍ ലഭ്യമാണ്.
Phone – 0487-2370344, 7558835491