ഡിജിറ്റല്‍ മേഖലയിലാണ് നാളെയുടെ ഭാവി എന്ന ഉറച്ച വിശ്വാസത്തില്‍ സംരംഭകര്‍ക്ക് പൂര്‍ണ പിന്തുണയുമായി റിവൈവല്‍ ഐക്യു കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ മികച്ച നിലവാരത്തിലും സമയബന്ധിതമായും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന റിവൈവല്‍ ഐക്യുവിന്റെ ലോഞ്ചിങ് ഒക്ടോബര്‍ പത്തിന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കും.
സംരംഭകത്വം ഡിജിറ്റല്‍ മേഖലയിലൂടെ സുതാര്യവും ആയാസരഹിതവുമാക്കുക എന്നതാണ് റിവൈവല്‍ ഐക്യു മുഖേന സംരംഭകനായ അന്തകൃഷ്ണന്‍ ഉദ്ദേശിക്കുന്നത്. പ്രമുഖ വ്യവസായിയും ബീറ്റാ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ജെ രാജ്‌മോഹന്‍ പിള്ള റിവൈവല്‍ ഐക്യുവിന്റെ ബ്രാന്‍ഡ് ലോഞ്ചിങും സ്റ്റാര്‍ട്ടപ്പ് സംരംഭകയും പെയ്‌സ് സിഇഒയുമായ ഗീതു ശിവകുമാര്‍ വെബ്‌സൈറ്റ് ലോഞ്ചിങ്ങും നിര്‍വഹിക്കും.
വെബ്‌സൈറ്റ് ഡിസൈനിങ്, ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ് സൊല്യൂഷന്‍സ്, എസ് ഇ ഒ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് മാനേജ്‌മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് സേവനങ്ങളാണ് റിവൈവല്‍ ഐക്യു ലഭ്യമാക്കുന്നത്.
കോട്ടയം മീനടം സ്വദേശിയായ അനന്തകൃഷ്ണന്‍ കൊച്ചി കാക്കനാട് ആസ്ഥാനമാക്കിയാണ് റിവൈവല്‍ ഐക്യു ഇന്റലിജന്‍സ് ഒപിസി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രസ്തുത മേഖലയില്‍ വര്ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണ് അനന്തകൃഷ്ണന്‍. ഇന്ത്യയിലെ ഏറ്റവും മികച്ച യു എക്‌സ് ഡിസൈനിങ് ടീമാണ് റിവൈവല്‍ ഐക്യുവിന് ഒപ്പമുള്ളത് എന്നത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.
അതുകൊണ്ടുതന്നെ ക്ലൈന്റിന്റെ ഭാവനക്ക് അനുസരിച്ചും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും ഭംഗിയായും പൂര്‍ണ സംതൃപ്തിയോടെയും പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കാന്‍ റിവൈവല്‍ ഐക്യുവിന് സാധിക്കും. ഈ രംഗത്തുള്ള പ്രവര്‍ത്തന പരിചയവും മികച്ച പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ പാരമ്പര്യവുമാണ് കൊറോണ കാലഘട്ടത്തിലും ഒരു സംരംഭവുമായി മുന്നോട്ട് പോകാന്‍ അനന്തകൃഷ്ണന് സഹായകമായത്.