സംരംഭകത്വം എന്നത് ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം ഒരു പാഷനാണ്. പഠിച്ചും പഠിപ്പിച്ചും മുന്നേറുന്ന ഒരു മേഖല. ഈ മേഖലയിലെ ഓരോ ചെറിയ മാറ്റങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ മേഖലകളിലേക്ക് തന്റെ ആശയങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിവുള്ള ഒരു വ്യക്തിയെ തീര്‍ച്ചയായും സ്മാര്‍ട്ട് സംരംഭകന്‍ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു സ്മാര്‍ട്ട് സംരംഭകനാണ് കോട്ടയം മീനടം സ്വദേശിയായ അനന്തകൃഷ്ണന്‍. റിവൈവല്‍ ഐക്യു എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ അനന്തകൃഷ്ണന്‍ സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ സംരംഭകത്വത്തിലേക്ക് എത്തിയ വ്യക്തിയാണ്. ബികോം പഠനശേഷം ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി നോക്കി വരവെയാണ് അനന്തകൃഷ്ണന്‍ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ മനസിലാക്കുന്നത്. ഇനിയങ്ങോട്ട് ഡിജിറ്റല്‍ യുഗമാണെന്നും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമേ സംരംഭകരംഗത്ത് നിലനില്‍പ്പുണ്ടാകുകയുള്ളൂ എന്നും അനന്തകൃഷ്ണന്‍ മനസിലാക്കി. പിന്നീടങ്ങോട്ട് സാങ്കേതികവിദ്യാപഠനത്തിന്റെ നാളുകളായിരുന്നു.ഒരു സ്ഥാപനത്തെ ഡിജിറ്റലാക്കാന്‍ വേണ്ടത് എന്തെല്ലാമെന്ന് അദ്ദേഹം പഠിച്ചെടുത്തു.
സോഷ്യല്‍ മീഡിയ മുതല്‍ വെബ്സൈറ്റ്, ആപ്പ് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ വരെ അനന്തകൃഷ്ണന്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. തുടര്‍ന്ന് എന്തുകൊണ്ട് ഡിജിറ്റല്‍ മേഖലയില്‍ ഒരു സ്ഥാപനം ആരംഭിച്ചു കൂടാ എന്ന ചോദ്യത്തിനുള്ള ഉത്തരമായി സുഹൃത്തുക്കളുമായി ചേര്‍ന്ന് അനന്തകൃഷ്ണന്‍ തന്റെ ആദ്യ സ്ഥാപനത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ചു. ഒരു കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അനന്തകൃഷ്ണന്റെ മാര്‍ക്കറ്റിംഗ് മികവില്‍ സ്ഥാപനം ചുരുങ്ങിയ കാലയളവില്‍ വളര്‍ന്നു. നിന്നിടത്ത് തന്നെ നില്‍ക്കുന്ന സ്വഭാവം സംരംഭകനെ ഒരു പരിധിക്കപ്പുറം വളര്‍ത്തില്ല എന്നാണ് അനന്തകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ, വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനും ഡിജിറ്റല്‍ സംരംഭകത്വ മേഖലയില്‍ തന്റേതായ വ്യക്തിത്വം ഉറപ്പാക്കുന്നതിനും വേണ്ടി അനന്തകൃഷ്ണന്‍ തന്റെ ആദ്യ സ്ഥാപനത്തിന്റെ പടികളിറങ്ങി.
കൊച്ചിയുടെ മണ്ണില്‍ റിവൈവല്‍ ഐക്യു
തന്റെ സംരംഭകത്വ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സ് തുടങ്ങുന്നതിനായി അനന്തകൃഷ്ണന്‍ തെരെഞ്ഞെടുത്തത് കൊച്ചിയുടെ ഫലഭൂയിഷ്ഠമായ ബിസിനസ് വിളനിലമായിരുന്നു. ഐടി അനുബന്ധ ബിസിനസുകള്‍ക്ക് ഏറ്റവും നല്ല ഇടം കൊച്ചിയാണെന്നു മനസിലാക്കിയ അനന്തകൃഷ്ണന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്ന് റിവൈവല്‍ ഐക്യു എന്ന തന്റെ പുതിയ സ്ഥാപനത്തിന് ഒക്ടോബറില്‍ തുടക്കം കുറിച്ചു. പ്രമുഖ വ്യവസായിയും ബീറ്റാ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ജെ രാജ്മോഹന്‍ പിള്ള റിവൈവല്‍ ഐക്യുവിന്റെ ബ്രാന്‍ഡ് ലോഞ്ചിങും സ്റ്റാര്‍ട്ടപ്പ് സംരംഭകയും പെയ്സ് സിഇഒയുമായ ഗീതു ശിവകുമാര്‍ വെബ്സൈറ്റ് ലോഞ്ചിങ്ങും
നിര്‍വഹിച്ചതോടെ സംരംഭകര്‍ക്കിടയില്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ റിവൈവല്‍ ഐക്യു ശ്രദ്ധേയമായി.
”വെബ്സൈറ്റ് നിര്‍മാണം, ആപ്പ് നിര്‍മാണം, ലോഗോ ഡിസൈനിംഗ്, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിനായിനിരവധി സ്ഥാപനങ്ങള്‍ കൊച്ചിയില്‍ ഇന്നുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി എങ്ങനെ കസ്റ്റമൈസ്ഡ് സേവനങ്ങള്‍ ലഭ്യമാക്കാം എന്ന ചോദ്യത്തില്‍ നിന്നുമാണ് റിവൈവല്‍ ഐക്യു എന്ന സ്ഥാപനം ഞാന്‍ രൂപ കല്പന ചെയ്തിരിക്കുന്നത്. ഏതൊരു ബ്രാന്‍ഡിനെ സംബന്ധിച്ചും ഉപഭോക്താക്കള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. അതിനാല്‍ തന്നെ ഏതൊരു ബ്രാന്ഡിന്റെയും ഉപഭോക്താക്കളെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സര്‍വീസുകളാണ് റിവൈവല്‍ ഐക്യു ലഭ്യമാക്കുന്നത്” റിവൈവല്‍ ഐക്യു സിഇഒ അനന്തകൃഷ്ണന്‍ പറയുന്നു.
കൊറോണക്കാലത്ത് പുതിയ സ്ഥാപനം
മാര്‍ച്ചില്‍ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതോട് കൂടി, ബിസിനസുകള്‍ എല്ലാം തന്നെ പൊതുവെ മന്ദഗതിയിലാണ്. ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങി സ്വന്തം സ്ഥാപനം കെട്ടിപ്പടുക്കാന്‍ അനന്തകൃഷ്ണന്‍ കാണിച്ച ധൈര്യം എടുത്ത് പറയേണ്ട ഒന്നാണ്.ഇനി അങ്ങോട്ടത് ഡിജിറ്റല്‍ മേഖല ഇരട്ടി വേഗത്തില്‍ വളരും എന്ന ഒറ്റ ഉറപ്പിന്റെ പുറത്താണ് കൊറോണയെപ്പോലും വകവയ്ക്കാതെ റിവൈവല്‍ ഐക്യു എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാര്യം പരിശോധിച്ചാല്‍ കേരളത്തില്‍ സംരംഭങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കാണാം. മാത്രമല്ല, ഡിജിറ്റല്‍ ഐഡന്റിറ്റി എന്ന നിലയ്ക്ക് വെബ്സൈറ്റ്, ആപ്പ് അധിഷ്ഠിത സേവനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രമോഷന്‍ എന്നിവ ഏതൊരുസ്ഥാപനത്തിന്റെയും അടിസ്ഥാനപരമായ ആവശ്യമായി മാറിയിരിക്കുകയാണ്. ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് റിവൈവല്‍ ഐക്യു എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അനുഭവസമ്പത്തിലൂടെ വികസിപ്പിച്ചെടുത്ത ഉപഭോക്തൃനിര തന്നെയാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്ന്. മികച്ച സര്‍വീസിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതിനാല്‍ തന്നെ റിവൈവല്‍ ഐക്യു എന്ന സ്ഥാപനത്തിലൂടെയുള്ള അനന്തകൃഷ്ണന്‍ എന്ന യുവസംരംഭകന്റെ രണ്ടാം വരവ് ഏറെ പ്രതീക്ഷയോടെയാണ് സംരംഭകരംഗം നോക്കിക്കാണുന്നത്.
എന്തുകൊണ്ട് റിവൈവല്‍ ഐക്യു ?
വെബ്സൈറ്റ് ഡിസൈനിംഗ്, ആപ്പ് ഡെവലപ്മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്സ് സൊല്യൂഷന്‍സ്, എസ് ഇ ഒ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് മാനേജ്മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് സേവനങ്ങളാണ് റിവൈവല്‍ ഐക്യു ലഭ്യമാക്കുന്നത്.ഇന്ത്യയിലെ ഏറ്റവും മികച്ച യു എക്സ് ഡിസൈനിംഗ് ടീമാണ് റിവൈവല്‍ ഐക്യുവിന് ഒപ്പമുള്ളത് എന്നത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ഏറ്റെടുക്കുന്ന പ്രൊജക്റ്റുകള്‍ വിചാരിക്കുന്നതിനേക്കാള്‍ ഒരു ദിവസം മുന്‍പ് തന്നെ പൂര്‍ത്തിയാക്കണം എന്ന അനന്തകൃഷ്ണന്റെ ചിന്താഗതിക്കൊപ്പം തന്നെ സഞ്ചരിക്കാന്‍ പ്രാപ്തരായ തൊഴിലാളികളാണ് സ്ഥപനത്തിലുള്ളത്. യുവത്വത്തിലധിഷ്ഠിതമായ സംരംഭമായതിനാല്‍ തന്നെ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും ചടുലമായ ചിന്തകളും വേഗതയും ന്യൂ ജെന്‍ ചിന്താഗതിയും ഉള്‍പ്പെട്ടിരിക്കുന്നു.
അതിനാല്‍ തന്നെ ഉപഭോക്താവിന്റെ ഭാവനക്ക് അനുസരിച്ചും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും ഭംഗിയായും പൂര്‍ണ സംതൃപ്തിയോടെയും പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കാന്‍ റിവൈവല്‍ ഐക്യുവിന് സാധിക്കും. ഈ രംഗത്തുള്ള പ്രവര്‍ത്തന പരിചയവും മികച്ച പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ പാരമ്പര്യവുമാണ് കൊറോണ കാലഘട്ടത്തിലും ഒരു സംരംഭവുമായി മുന്നോട്ട് പോകാന്‍ അനന്തകൃഷ്ണന് സഹായകമാകുന്നത്.
സംരംഭകത്വം ഡിജിറ്റല്‍ മേഖലയിലൂടെ സുതാര്യവും ആയാസരഹിതവുമാക്കുക എന്നതാണ് റിവൈവല്‍ ഐക്യു മുഖേന സംരംഭകനായ അന്തകൃഷ്ണന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള ഉപഭോക്താക്കളാണ് സ്ഥാപനത്തിന്റെ നട്ടെല്ല്.ഓട്ടോമോട്ടീവ് ആന്‍ഡ് മാനുഫാക്ച്ചറിംഗ്, ഇ കൊമേഴ്സ്, കാപിറ്റല്‍ മാര്‍ക്കറ്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുഡ് ആന്‍ഡ് ബീവറേജസ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഏവിയേഷന്‍, റീട്ടെയില്‍, ടൂറിസം, ഹെല്‍ത്ത് കെയര്‍, കണക്ടിവിറ്റി തുടങ്ങിയ മേഖലക
ളില്‍ നിന്നുമാണ് സ്ഥാപനത്തിന്റെ ഉപഭോക്താക്കളേറെയും.