Success Story

സ്വപ്നവും വിശ്വാസവും ഇഴചേര്‍ത്ത് ഡിസൈന്‍ ബില്‍ഡേഴ്സ്

കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കും എന്ന വാക്കല്ല, എക്കാലത്തും ഈട് നില്‍ക്കുന്ന വീട് എന്ന ഉറപ്പാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ബില്‍ഡേഴ് സ് ആന്‍ഡ് ഇന്റീരിയേഴ് സിന്റെ മുഖമുദ്ര

സിമന്റും കല്ലും ചേര്‍ത്ത് വാര്‍ത്തെടുക്കുന്ന ഒരു കെട്ടിടത്തെ ഒരിക്കലും നമുക്ക് വീടെന്ന് വിളിക്കാനാവില്ല. ഒരു കെട്ടിടം വീടായി മാറുന്നത് വീട്ടുടമസ്ഥര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ അതിനുണ്ടാകുമ്പോഴാണ്. അഴകും സൗകര്യങ്ങളും മാത്രം പോരാ, വീട് നില്‍ക്കുന്ന സ്ഥലവും അനുബന്ധിച്ചുള്ള അന്തരീക്ഷവുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ണായക ഘടകങ്ങളാണ്. ഇത്തരത്തില്‍ ഓരോ ചെറിയ കാര്യവും പരിഗണിച്ച ശേഷം വീട് നിര്‍മിച്ചു നല്‍കുമ്പോഴാണ് ഒരു ബില്‍ഡര്‍, ഉപഭോക്താവിന്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ബ്രാന്‍ഡായി മാറുന്നത്. താക്കോല്‍ കൈമാറ്റവേളയില്‍ ഉപഭോക്താവിന്റെ ചുണ്ടില്‍ വിരിയുന്ന തെളിഞ്ഞ ചിരിയും കണ്ണിലെ തിളക്കവുമാണ് സാമ്പത്തിക നേട്ടത്തേക്കാള്‍ ഉപരിയായി ഒരു ബില്‍ഡര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. ഇത്തരത്തില്‍ വീട്ടുടമസ്ഥരുടെ മനസറിഞ്ഞു പ്രവര്‍ത്തിക്കുന്നതിലൂടെയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഭൂപടത്തില്‍ ഇടം പിടിക്കുന്നത്.

Advertisement

ഹാഫിസ് റഹ്മാന്‍

2012ല്‍ പ്രവര്‍ത്തനമാരംഭിച്ച ഡിസൈന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇതിനോടകം കേരളത്തിലെ വിവിധ ജില്ലകളിലായി നാല്പതോളം വീടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും അവരുടെ സ്വപ്നഗൃഹം അവര്‍ ആഗ്രഹിക്കുന്ന എല്ലാ മികവോടെയും പൂര്‍ത്തിയാക്കുന്നതിനുമായി ഒരേ സമയം പല പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്ന രീതി സ്ഥാപനം പിന്തുടരുന്നില്ല. പരിചയസമ്പന്നരായ തൊഴിലാളികളുടെ
പിന്‍ബലത്തിലാണ് വീടുകളുടെ നിര്‍മാണം നടത്തുന്നത്. സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദവും എന്‍ജിനീയറിംഗ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള ഹാഫിസ് റഹ്മാന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

ഉപ്പയുടെ ആഗ്രഹത്തില്‍ നിന്നും തുടക്കം

ഏതൊരു സ്ഥാപനത്തിന് പിന്നിലും ഒരു കഥയുണ്ടാകും. കൈയ്യിലൊതുങ്ങിയ ബഡ്ജറ്റിനുള്ളില്‍ നിന്നുകൊണ്ട് സ്വപ്നഗൃഹം സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന ഡിസൈന്‍ ബില്‍ഡേഴ്സിന്റെ കഥ ആരംഭിക്കുന്നത് ഹാഫിസിന്റെ പിതവായ അബ്ദുല്‍ റഹ്മാനില്‍ നിന്നുമാണ്. വര്‍ഷങ്ങളായി വിദേശത്ത് സ്വന്തമായി ബിസിനസ് നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഏറെ കാലത്തെ മോഹമായിരുന്നു നാട്ടില്‍ തിരിച്ചെത്തിയ ശേഷം സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കണം എന്നത്. ഇതി
നായി പല ആശയങ്ങള്‍ മനസ്സില്‍ കണ്ടെങ്കിലും ഒന്നിനും പൂര്‍ണത വന്നില്ല. ഒടുവിലാണ് വീടുകളുടെ നിര്‍മാണം മനസിലേക്ക് വന്നത്. എന്നാല്‍ എന്ത് ചെയ്യുമ്പോഴും അതിനു ഒരു ആധികാരികതയും പൂര്‍ണതയും വേണം എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി, മകന്‍ ഹാഫിസ് റഹ്മാനെ സിവില്‍ എന്‍ജിനീയറിംഗ് പശ്ചാത്തലത്തില്‍ വളര്‍ത്തിയെടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

പിതാവിന്റെ ആഗ്രഹങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മകന്‍ ഹാഫിസ് ആകട്ടെ, പഠനത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയി. സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദവും എന്‍ജിനീയറിംഗ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ഹാഫിസ് പിതാവിനൊപ്പം ചേര്‍ന്നതോടെ ഡിസൈന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം യഥാര്‍ത്ഥ്യമായി. കെട്ടിടനിര്‍മാണത്തിന്റെ അടിസ്ഥാന പരമായ ആശയങ്ങള്‍ ഒന്നാണെണെങ്കിലും വീടുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ഡിസൈന്‍ ബില്‍ഡേഴ്സ് തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നത്.

”ഈ മേഖല തെരെഞ്ഞെടുത്തത് പിതാവിന്റെ ആഗ്രഹത്തെ മുന്‍നിര്‍ത്തിയാണെങ്കിലും പിന്നീടാണ് ഈ മേഖലയില്‍ ഉള്ള അവസരങ്ങള്‍ മനസിലാക്കുന്നത്. ഉപഭോക്താക്കളുടെ മനസറിഞ്ഞു കാര്യങ്ങള്‍ ചെയ്യുന്ന ഒരു ബില്‍ഡര്‍ക്ക് ഇപ്പോഴും ഈ വിപണിയില്‍ ഒരു അവസരമുണ്ട്. ആ സ്ഥാനം നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ഡിസൈന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ സ്ഥാപനം മുന്നോട്ട് പോകുന്നത്” മാനേജിംഗ് ഡയറക്റ്റര്‍ ഹാഫിസ് റഹ്മാന്‍ പറയുന്നു.

ഉപഭോക്താക്കളുടെ സംതൃപ്തിക്ക് മുന്‍തൂക്കം

സ്വന്തം സ്ഥലത്ത് വീട് പണിത് വില്‍ക്കുക എന്നതിനല്ല, മറിച്ച് ഉപഭോക്താക്കള്‍ പറയുന്ന സ്ഥലത്ത് വീട് നിര്‍മിക്കുക എന്നതിനാണ് ഡിസൈന്‍ ബില്‍ഡേഴ്സ് മുന്‍തൂക്കം നല്‍കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തിയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം. വീട് നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ, നിര്‍മാണ സംബന്ധമായ യാതൊരു വിധ തലവേദനകളും വീട്ടുടമസ്ഥന്‍ അനുഭവിക്കേണ്ട കാര്യമില്ല. കരാര്‍ തയ്യാറാക്കി നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം
പൂര്‍ത്തിയാക്കി വീട് നല്‍കേണ്ട ചുമതല പൂര്‍ണമായും സ്ഥാപനം ഏറ്റെടുക്കുന്നു.

വീടിന്റെ പ്ലാന്‍ വരയ്ക്കുക, നിര്‍മാണത്തിനായുള്ള ലൈസന്‍സ് തയ്യാറാക്കുക, വാട്ടര്‍ കണക്ഷന്‍, ഇലക്ട്രിസിറ്റി കണക്ഷന്‍ എന്നിവ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഡിസൈന്‍ ബില്‍ഡേഴ്സ് തന്നെയാണ് നേതൃത്വം നല്‍കുന്നത്. വീട്ടുടമസ്ഥരെ കൂടെയിരുത്തി, ഓരോ അംഗങ്ങളുടെയും ആവശ്യങ്ങള്‍ എന്തെല്ലാമാണ് എന്ന് മനസിലാക്കിയ ശേഷമാണ് വീടിന്റെ പ്ലാന്‍ വരയ്ക്കുന്നത്. പ്ലാന്‍ വരയ്ക്കുമ്പോള്‍ പല എലിവേഷനുകളിലുള്ള പ്ലാനുകള്‍ തയ്യാറാക്കുന്നു. ഇതിനെല്ലാമായി, പ്രത്യേക പരിശീലനം ലഭിച്ച ആളുകളാണ് സ്ഥാപനത്തിനകത്തുള്ളത്. മാത്രമല്ല, നിര്‍മാണ കാലയളവില്‍ വീട്ടുടമസ്ഥന് പൂര്‍ണമായ പിന്തുണ നല്‍കുകയും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

വീടിന്റെ പൂര്‍ണമായ നിര്‍മാണം ആവശ്യമില്ലാത്തവര്‍ക്ക് പ്ലാന്‍ വരയ്ക്കുക, ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രം ചെയ്തു നല്‍കുന്നതിലും ഡിസൈന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് തങ്ങളുടെ സേവനം നല്‍കുന്നു. ഉപഭോക്താവിന്റെ സംതൃപ്തിയാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് പറയുന്ന ഡിസൈന്‍ ബില്‍ഡേഴ്സ് ലാഭനഷ്ടങ്ങള്‍ നോക്കാതെയാണ് ചില സമയങ്ങളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നിലവില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ട്രഡീഷണല്‍, കണ്ടംപററി, വെസ്റ്റേണ്‍ മാതൃകകളിലുള്ള വീടുകള്‍ ഇത്തരത്തില്‍ നിര്‍മിക്കുന്നുണ്ട്.

”ഞങ്ങള്‍ ഉപഭോക്താക്കളെ നേടിയെടുക്കുന്നതിന് മാത്രമായി ഒരു പ്രത്യേക റേറ്റ് പറയാറില്ല. കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ കൃത്യം ഒരു തുക പറയുന്നത് ശരിയല്ല. വസ്തുക്കളുടെ ലഭ്യതയനുസരിച്ച് വിലയില്‍ അല്പസ്വല്പം വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. നിര്‍മാണ ചെലവില്‍ ആ ചെറിയ മാറ്റമല്ല, വീടിന്റെ ഉറപ്പാണ് പ്രധാനം എന്ന് ചിന്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ.മാത്രമല്ല, ഞങ്ങളെ തേടിയെത്തുന്ന ഉപഭോക്താക്കളില്‍ അധികവും ലക്ഷ്വറി വീ ടുകള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ബഡ്ജറ്റ് ഹോമുകളും ഞങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ആ സെഗ്മെന്റില്‍ ഞങ്ങള്‍ക്ക് ഉപഭോക്താക്കള്‍ കുറവാണ്. താങ്ങാനാവുന്ന ബഡ്ജറ്റില്‍ ലക്ഷ്വറി ഹോമുകള്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്നതാണ് ഇതിനുള്ള കാരണം” ഡിസൈന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ഹാഫിസ് റഹ്മാന്‍ പറയുന്നു.

12 മാസം കൊണ്ട് വീട് പണിയാം

ഏത് വലുപ്പത്തിലുള്ള വീടാണെങ്കിലും പണി പൂര്‍ത്തിയാക്കുന്നതിനായി 12 മാസത്തെ സമയമാണ് ഡിസൈന്‍ ബില്‍ഡേഴ്സ് ആവശ്യപ്പെടുന്നത്. ഈ കാലയളവില്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ദാനം നടത്തും. ഇനി വീട് നിര്‍മാണത്തോടൊപ്പം തന്നെ കിണര്‍ നിര്‍മാണം, റൂഫിംഗ്, പൂന്തോട്ട നിര്‍മാണം, ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നിവയെല്ലാം ആവശ്യമാണെങ്കില്‍ അതും ചെയ്തു തരാന്‍ ഹാഫിസിന്റെ ടീം തയ്യാറാണ്. ഉപഭോക്താക്കള്‍ പറയുന്ന ബഡ്ജറ്റില്‍ സ്ഥലം വാങ്ങി വീട് നിര്‍മിക്കുവാനും സ്ഥാപനം സഹായിക്കുന്നു.കൂടുതല്‍ മികച്ച റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് കേരളമൊട്ടാകെ വ്യാപിക്കുവാനാണ് സ്ഥാപനം വരും നാളുകളില്‍ ലക്ഷ്യമിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top