സ്വന്തമായൊരു വീട് നിര്‍മിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ സമയവും കാലവും ഒത്തു വരുന്നതിനായി പലര്‍ക്കും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. സ്വന്തമായി വീട് വയ്ക്കാനാവശ്യമായ ഭൂമിയുണ്ടെങ്കിലും വീട് നിര്‍മിക്കുന്നതില്‍ നിന്നും പലരേയും പിന്തി
രിപ്പിക്കുന്നത് വീട് നിര്‍മാണത്തിലെ ചെലവ് തന്നെയാണ്. നിശ്ചയിച്ചുറപ്പിച്ച ബഡ്ജറ്റിനുള്ളില്‍ തന്നെ വീട് നിര്‍മാണം പൂര്‍ത്തിയാക്കുക എന്നത് ഒരു ബാലികേറാമലയാണ്. എന്നാല്‍ അസാധ്യമെന്ന് പലരും പറയുന്ന ഇക്കാര്യത്തെ സാധ്യമാക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സകല ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്.

ഭവനനിര്‍മാണ രംഗത്ത് നാല് വര്‍ഷത്തെ പാരമ്പര്യമുള്ള സകല ബില്‍ഡേഴ്സ് നാളിതുവരെ പൂര്‍ത്തിയാക്കിയത് 52 വീടുകളാണ്. വീട്ടുടമസ്ഥന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള നിര്‍മാണം എന്നതാണ് സകല ബില്‍ഡേഴ്സ് മുന്നോട്ട് വയ്ക്കുന്ന സ്ലോഗന്‍. വ്യത്യസ്തമായ മാതൃകകളില്‍ മനോഹരങ്ങളായ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള വൈദഗ്ദ്യമാണ് സകല ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ ഷിബിന്‍ സോമദേവന്‍ എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയെ ഈ മേഖലയിലേക്ക് എത്തിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞശേഷം, തനിക്ക് ചേരുന്ന മേഖല ഇതല്ല എന്ന് മനസിലാക്കിയ ഷിബിന്‍ പിന്നീട് സിവില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി കെട്ടിട നിര്‍മാണ മേഖലയിലേക്ക് തിരിയുകയായിരുന്നു.
കൈത്തറി പാരമ്പര്യമുള്ള കുടുംബാംഗം
സകല ബില്‍ഡേഴ്സിന് കീഴില്‍ ഷിബിന്‍ പണിതെടുത്ത വീടുകളുടെ മാതൃകകള്‍ കണ്ട് പലരും കെട്ടിടനിര്‍മാണ പാരമ്പര്യമുള്ള കുടുംബാംഗമാണോ ഷിബിന്‍ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ചോദിക്കുന്നവരോട് നൂറു വര്‍ഷത്തോളം പഴക്കമുള്ള കൈത്തറി പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ കഥ പറയും ഷിബിന്‍. അച്ഛനും മുത്തച്ഛനുമെല്ലാം ഉള്‍ക്കൊള്ളുന്ന കൈത്തറി കുടുംബത്തിലെ ഇളം തലമുറക്കാരനാണ് ഷിബിന്‍. ഈടും പാവും നോക്കി കൈത്തറി നെയ്‌തെടുക്കുന്നതില്‍ പരമ്പരാഗതമായി ശ്രദ്ധ ചെലുത്തിവന്നവരില്‍ നിന്നും വ്യത്യസ്തമായി കല്ലും മണ്ണും ഇഷ്ടികയും ചേര്‍ത്ത് ഉറപ്പോടെ വീട് നിര്‍മിക്കുന്നതിലാണ് ഷിബിന്‍ ശ്രദ്ധ ചെലുത്തുന്നത്.

2016 ലാണ് ഷിബിന്‍ ആദ്യമായി കെട്ടിട നിര്‍മാണ രംഗത്തേക്ക് വരുന്നത്. തുടക്കം ചില മെയിന്റനന്‍സ്വ ര്‍ക്കുകളിലൂടെയായിരുന്നു. പിന്നീട് വീടുകളുടെ പൂര്‍ണമായ നിര്‍മാണം സ്വന്തമായി ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. അങ്ങനെ പൂര്‍ണമായും ഈ രംഗത്തേക്ക് ഇറങ്ങിയപ്പോഴാണ് കെട്ടിട നിര്‍മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. പല വ്യക്തികള്‍ക്കും സ്വന്തമായി ഭൂമിയുണ്ടായിട്ടും വീട് വയ്ക്കാന്‍ ഒരു ഭയമാണ്. കാരണം വീട് പണി തുടങ്ങിയാല്‍ ചെലവ് വിചാരിച്ച പോലെ കയ്യില്‍ നില്‍ക്കില്ല എന്നത് തന്നെ. എന്നാല്‍ ഇത്തരത്തില്‍ ആശങ്കപ്പെടുന്നതില്‍ മാത്രം കാര്യമില്ലല്ലോ. വിചാരിച്ച ചെലവില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുക എന്നതാണ് പ്രധാനം. എന്നാല്‍ പല ബില്‍ഡര്‍മാര്‍ക്കും അതൊട്ടു സാധിക്കുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സകല ബില്‍ഡേഴ്സ് ആന്‍ഡ്ത ഡെവലപ്പേഴ്സ് ങ്ങളുടെ റോള്‍ മനസിലാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വീട് നിര്‍മിക്കുക എന്നതില്‍ നിന്നും വ്യത്യസ്തമാണ് വീട്ടുടമ നിശ്ചയിക്കുന്ന ബഡ്ജറ്റില്‍ വീടൊരുക്കുന്നത്. സാഹചര്യം മനസിലാക്കി സകല ബില്‍ഡേഴ്സ് അത്തരത്തിലുള്ള വീട് നിര്‍മാണം തങ്ങളുടെ യുഎസ്പിയാക്കി മാറ്റുകയായിരുന്നു.
ചെലവ് കൈ പിടിയിലൊതുക്കാം
50 ലക്ഷമോ 25 ലക്ഷമോ ആകട്ടെ ബഡ്ജറ്റ്. എത്ര ചുരുങ്ങിയ ചെലവിലും മികച്ച ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ക്കൊണ്ട് വീട് നിര്‍മിച്ചു നല്‍കുന്നു എന്നതാണ് സകല ബില്‍ഡേഴ്സിനെ മറ്റു ബില്‍ഡര്‍മാരില്‍ വ്യത്യസ്തമാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വീട് നിര്‍മിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസിലേക്ക് വരിക, കോമ്പാക്റ്റ് ഹോമുകളായിരിക്കും. എന്നാല്‍ അതല്ല ബഡ്ജറ്റ് ഹോം എന്നത് കൊണ്ട് സകല ഉദ്ദേശിക്കുന്നത്.

”ഓരോ വ്യക്തികളുടെയും പര്‍ച്ചേസിംഗ് പവര്‍ വ്യത്യസ്തമായിരിക്കും. വീട് നിര്‍മിക്കുമ്പോള്‍ എത്ര പണം ചെവലവഴിക്കാം എന്ന് മനസിലാക്കി, അതിനനുസ
രിച്ചുള്ള പ്ലാന്‍ തയ്യാറാക്കി വീട്ടുടമസ്ഥരുടെ ഇഷ്ടാനുസരണമുള്ള ഭേദഗതികള്‍ വരുത്തിയാണ് ഞങ്ങള്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍മിതിയില്‍ കൃത്രിമത്വം ഉണ്ടാകാറില്ല. ഉപയോഗിക്കുന്ന മെറ്റിരിയലുകള്‍ അത്രയും ഉയര്‍ന്ന ഗുണമേന്മയോട് കൂടിയവ ആയിരിക്കും. ബഡ്ജറ്റ്
നിയന്ത്രിക്കുന്നത് അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കിയും ആഡംബരങ്ങള്‍ കുറച്ചുമായിരിക്കും. ഇത്തരത്തില്‍ 14 ലക്ഷം രൂപ ചെലവില്‍ വരെ ഞങ്ങള്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്” സകല ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ ഷിബിന്‍ സോമദേവന്‍ പറയുന്നു.
ചതുരശ്ര അടിക്ക് 1500 രൂപ മുതല്‍ 2300 രൂപ വരെ വരുന്ന വീടുകളാണ് സകല ബില്‍ഡേഴ്സ് നിര്‍മിക്കുന്നത്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് സകല ബില്‍ഡേഴ്സ് പ്രധാനമായും വീടുകള്‍ പണി കഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വികസന പദ്ധതികളുടെ ഭാഗമായി കൊച്ചിയിലേക്കും സകല ബില്‍ഡേഴ്സ് തങ്ങളുടെ തട്ടകം വ്യാപിപ്പിച്ചു കഴിഞ്ഞു. കൊച്ചി പുതിയകാവിലാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ഇതോടു കൂടി കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനം തുടക്കം കുറിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സംസ്ഥാനത്തൊട്ടാകെ 1000 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കണം എന്നുമാണ് സകല ബില്‍ഡേഴ്സ് ആഗ്രഹിക്കുന്നത്. അതിനുള്ള പരിശ്രമത്തിലാണ് ഷിബിനും കൂട്ടരും. ബിസിനസില്‍ ഷിബിന് പൂര്‍ണ പിന്തുണയുമായി ഭാര്യയും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

വീട് നിര്‍മാണത്തിന് വായ്പയും
സ്വന്തമായൊരു വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂട്ട് നില്‍ക്കുക മാത്രമല്ല സകല ബില്‍ഡേഴ്സ് ആന്‍ഡ്‌ചെ ഡെവലപ്പേഴ്സ് ചെയ്യുന്നത്. മറിച്ച്, വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നു. 25 ലക്ഷം രൂപവരെ ഭവന നിര്‍മാണ വായ്പയായി സ്ഥാപനം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ സ്വന്തമായൊരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന മറ്റൊരു ബില്‍ഡറുണ്ടാകില്ല. അത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യവും.
”ഏത് ബഡ്ജറ്റില്‍ ഉള്ള വീടുകളും ഞങ്ങളുടെ ടീം നിര്‍മിക്കും. ചുരുങ്ങിയ ചെലവിലുള്ള വീടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്ന സാഹചര്യമാണിത്. അതിനാല്‍ ഞങ്ങള്‍ അതില്‍ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ലക്ഷ്വറി വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ നിര്‍മാണത്തിലും സ്ഥാപനം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മുന്‍നിരയിലുള്ള ബില്‍ഡര്‍മാരില്‍ ഒരാളായി മാറുക എന്നതാണ് പ്രധാന ലക്ഷ്യം” ഷിബിന്‍ വ്യക്തമാക്കുന്നു.
About The Author
