Opinion

”കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കുക എന്നത് ഒരു കലയാണ്”

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുത്തനെ ഉയരുന്ന കാലത്ത്, 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ലോറ വെന്‍ച്വേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്‍, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു

40 ലക്ഷം രൂപ മനസ്സില്‍ ബഡ്ജറ്റ് തയ്യാറാക്കി വീട് നിര്‍മാണം ആരംഭിച്ചാല്‍, അത് പൂര്‍ത്തിയായി വരുമ്പോള്‍ ചെലവ് 50 ലക്ഷത്തിനടുത്ത് എത്തും. അതാണ് അവസ്ഥ. അതിനാല്‍ തന്നെ വീട് നിര്‍മാണം എന്ന സ്വപ്നം പലരെയും സംബന്ധിച്ച് വൈകി പോകുന്നു എന്നതാണ് വാസ്തവം. പഴമക്കാര്‍ പറയുന്നത് പോലെ വീട് നിര്‍മാണവും കല്യാണവും ഒക്കെ ഒരു നിയോഗമാണ്. സമയം ഒത്തുവരുമ്പോള്‍ മാത്രം നടക്കുന്ന ഒന്ന്. എന്നാല്‍ പലപ്പോഴും വീട് എന്ന സ്വപ്നം കയ്യില്‍ ഒതുങ്ങാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം, വീട് നിര്‍മാണത്തിനുള്ള ചെലവ് കയ്യില്‍ ഒതുങ്ങില്ല എന്നതാണ്. എന്നാല്‍ ഈ ധാരണയ്ക്ക് പിന്നില്‍ ഒട്ടും യാഥാര്‍ഥ്യമില്ലെന്നും പത്തര ലക്ഷം രൂപ ചെലവില്‍ വരെ വീട് നിര്‍മിക്കാമെന്നും തെളിയിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്‍. 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്‍, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.

Advertisement

പി ദേവദത്തന്‍

ബഡ്ജറ്റ് ഹോമുകള്‍ എന്ന ആശയത്തെ മുറുകെപ്പിടിക്കുന്നതിനുള്ള കാരണമെന്താണ് ?

മുന്‍കാലങ്ങളെ അപേക്ഷിച്ച് ആളുകളുടെ ചിന്താഗതിയില്‍ വന്ന മാറ്റം തതന്നെയാണ് ബഡ്ജറ്റ് ഹോമുകളുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. കയ്യിലുള്ള പണം മുഴുവന്‍ ചെലവഴിച്ച വീട് നിര്‍മിക്കുന്ന രീതിയോട് ജനങ്ങള്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. ചെലവ് ചുരുക്കി, ഗുണമേന്മയില്‍ കോട്ടം തട്ടാതെ നിര്‍മിക്കുന്ന വീടുകളോടാണ് ആളുകള്‍ ഇന്ന് താല്പര്യം കാണിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ ആഡംബര ഗൃഹങ്ങളും ഉള്‍പ്പെടും എന്നത് തന്നെയാണ് പ്രധാന വിഷയം. അതിനാല്‍ തന്നെയാണ് ലോറ വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബഡ്ജറ്റ് വീടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും. കുറഞ്ഞ ചെലവില്‍ ആഡംബര വീടുകള്‍ എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 24.5 ലക്ഷം രൂപയ്ക്കാണ് ഞങ്ങള്‍ മൂന്നു വെഡ്റൂം വീടുകള്‍ നിര്‍മിക്കുന്നത്.

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന വീട് ഗുണമേന്മയെ ബാധിക്കുമോ?

ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. വീടിന്റെ ഗുണമേന്മയിലും ബലത്തിലും യാതൊരു വിധത്തിലുള്ള വിട്ടു വീഴ്ചയും കൂടാതെ, ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ചെലവ് ചുരുക്കുന്ന ഘടകം ബില്‍ഡറുടെ എക്സ്പീരിയന്‍സില്‍ നിന്നും ഉരുത്തിരിയുന്ന ചില മാറ്റങ്ങളാണ്. ഉദാഹരണമായി പറഞ്ഞാല്‍ അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കിയാല്‍ നല്ല രീതിയില്‍ ചെലവ് നിയന്ത്രിക്കാന്‍ സാധിക്കും. ഈ ഒരു രീതി ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ ഞങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.

ബഡ്ജറ്റ് ഹോം കണ്‍സപ്റ്റിനോട് കേരളത്തിലെ ജനങ്ങളുടെ സമീപനം എന്താണ് ?

ആദ്യകാലത്ത് ബഡ്ജറ്റ് ഹോം എന്നത് വിദേശത്ത് മാത്രമായി ഒതുങ്ങി നിന്ന ഒരു ആശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ കാര്യമെടുത്താല്‍ ബഡ്ജറ്റ് ഹോമുകളും കോമ്പാക്റ്റ് ഹോമുകളും ഒന്നാണ് എന്ന ധാരണ ഇടക്കലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. അതിനാല്‍ ബഡ്ജറ്റ് ഹോമുകളോട് അത്ര താല്പര്യമില്ലായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ബഡ്ജറ്റ് ഹോം എന്നത് കോമ്പാക്റ്റ് ഹോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്നും ബഡ്ജറ്റ് ഹോം ആശയത്തില്‍ ആഡംബര വീടുകള്‍ വരെ പണിയാനാകുമെന്നും ആളുകള്‍ മനസിലാക്കിക്കഴിഞ്ഞു. അതിനാല്‍ ഇന്ന് കേരളത്തില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് പ്രാധാന്യം വര്‍ധിച്ചു വരികയാണ്.

ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു ?

ചെലവ് കുറച്ചു നിര്‍മിക്കുന്ന വീടുകള്‍ പ്രധാനമായും എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയിലും കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയിലും പെടുന്നവയാണ്. ഇതില്‍ എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയാണ് 20-30 ലക്ഷം ചെലവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയ്ക്ക് എക്കണോമിക് ബഡ്ജറ്റ് വിഭാഗത്തേക്കാള്‍ 30 ശതമാനത്തോളം ചെലവ് കുറവായിരിക്കാം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ രണ്ട് വീടുകളും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കും. ഭാവിയില്‍ കോമ്പാക്റ്റ് ഹോമുകള്‍ ഗുണകരമാവില്ലെന്ന് മാത്രമല്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും.കോമ്പാക്റ്റ് ഹോം നിര്‍മിക്കുമ്പോള്‍ മുറികളുടെ വലുപ്പം പരമാവധി കുറച്ച്, വീടിന്റെ വിസ്തീര്‍ണം കുറക്കുന്നു. ഇതിലൂടെ നിര്‍മാണ ചെലവും കുറയും. എന്നാല്‍ ഇത്തരത്തില്‍ 900 ചതുരശ്ര അടിയില്‍ ഒരു മൂന്നു ബെഡ്റൂം വീട് നിര്‍മിക്കുന്നത് കൊണ്ട് വീട്ടുടമസ്ഥര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. ഇനി രണ്ട് ബെഡ് റൂം വീടാണ് താല്‍ക്കാലിക ആവശ്യത്തെ മുന്‍നിര്‍ത്തി നിര്‍മിക്കുന്നത് എങ്കില്‍ ഭാവിയില്‍ അംഗസംഖ്യ കൂടുമ്പോള്‍ അത് പ്രശ്‌നമാകുകയും ചെയ്യും. ഏത് തരത്തില്‍പ്പെട്ട വീട് നിര്‍മിച്ചാലും ലേബര്‍ ചാര്‍ജ് കുറയ്ക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലാണ് കുറവ് വരുത്തുക.

അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ എങ്ങനെയാണു ചെലവ് ചുരുക്കല്‍ നടക്കുന്നത്?

ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിന്‍ കുറയ്ക്കുക, സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുന്നത്. ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിനില്‍ ഒരു 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ഒരു ബില്‍ഡര്‍ തയ്യാറാകുകയാണെങ്കില്‍ വീട് നിര്‍മാണ ചെലവ് 22 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഒരേ സമയം ഒന്നിലേറെ പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന പരിചയസമ്പന്നനായ ഒരു ബില്‍ഡര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. പ്രോഫിറ്റ് മാര്‍ജിന്‍ കുറച്ച് കൂടുതല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബില്‍ഡറുടെ വരുമാനത്തിലും ആ വര്‍ധനവ് കാണാനാകും.

ചെലവ് കുറയ്ക്കലിന്റെ രണ്ടാം ഘട്ടം സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക എന്നതാണ്. അതായത് വീടിന്റെ അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുക. എന്ന് കരുതി വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടം പണിയുക എന്നല്ല. അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. സ്റ്റോണ്‍ ക്ലാഡ്ഡിംഗുകള്‍, പര്‍ഗോളകള്‍ എന്നിവ ആവശ്യത്തിലേറെ ഉപയോഗിക്കുന്ന രീതി ഒഴിവാക്കി, വീടിനു വ്യത്യസ്തമായ ലുക്ക് നല്‍കുന്ന ചെലവ് കുറഞ്ഞ രീതിയിലുള്ള എലവേഷനുകള്‍ സ്വീകരിക്കുക. എലവേഷനുകളില്‍ അത്യാഡംബരങ്ങള്‍ കാണിക്കുന്നത്‌കൊണ്ട് വീടിനകത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. പകരം ഇതിന്റെ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ 30 ലക്ഷത്തിന്റെ ബഡ്ജറ്റ് നിശ്ചയിച്ചിരിക്കുന്ന വീടിന്റെ നിര്‍മാണ ചെലവില്‍ നിന്നും 6 ലക്ഷം രൂപയോളം കുറയ്ക്കാന്‍ കഴിയും.

മറ്റു സൗകര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ അനിവാര്യമാണോ ?

ഒരിക്കലുമില്ല. ഒരു കാര്യത്തിലും വിട്ടു വീഴ്ചയുടെ ആവശ്യമില്ല. പൈപ്പ് ഫിറ്റിങ്സ്, സാനിറ്ററി ഫിറ്റിങ്സ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ഉയര്‍ന്ന ഗുണമേന്മയുള്ള, വിപണിയില്‍ ലഭ്യമായ മികച്ച വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് നിര്‍മിക്കുന്നത്. ഇവയ്ക്ക് വാറന്റിയുമുണ്ട്. ഇനി ലോറ വെന്‍ച്വേഴ്‌സ് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ കാര്യമെടുത്താല്‍ പ്ലംബിംഗ്, വയറിംഗ്, തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ അനിവാര്യമായി വന്നാല്‍ അത് ഞങ്ങളുടെ ടീം തന്നെയാണ് ചെയ്യുന്നത്.

നിലവില്‍ ലോറ വെന്‍ച്വേഴ്‌സിന് കീഴില്‍ ഏതെല്ലാം ബഡ്ജറ്റ് ഹോം ആശയങ്ങളാണുള്ളത് ?

കോവിഡുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ബഡ്ജറ്റ് ഹോം ആശയത്തില്‍ രണ്ട് വീട് നിര്‍മാണ രീതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് 24.5 ലക്ഷം രൂപ ചെലവില്‍ 3 ബെഡ്‌റൂമുകളോടെ നിര്‍മിക്കുന്ന വീടുകളാണ്. മോഡുലാര്‍ ഫിറ്റ്ഔട്ട്, പോര്‍ച്ച്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിര്‍മാണം. രണ്ടാമത്തേത് 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന 2 ബെഡ്‌റൂമുകളോട് കൂടിയ വീടുകളാണ്. കേരളത്തില്‍ എവിടെയും നാല് സെന്റ് സ്ഥലം സ്വന്തമായുള്ള ഏതൊരു വ്യക്തിക്കും ഇത്തരത്തില്‍ വീടുകള്‍ നിര്‍മിച്ചു കൊടുക്കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 98046 55555

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top