Top Story

അഴകിന് കാവലായ് കൃഷ്ണാസ്

സൗന്ദര്യ സംരക്ഷണം ഓര്‍ഗാനിക് ഹെര്‍ബല്‍ ഉല്പന്നങ്ങളിലൂടെ എന്ന ലക്ഷ്യവുമായാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് വിപണിയില്‍ സജീവമാകുന്നത്

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന് മാറ്റേകുന്ന ഘടകങ്ങളില്‍ പ്രധാനമാണ് ആന്തരികവും ബാഹികവുമായ സൗന്ദര്യം. അതിനാല്‍ തന്നെയാണ് ഓരോ വ്യക്തിയും സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതും. സൗന്ദര്യസംരക്ഷണത്തിനായി കെമിക്കല്‍ കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുന്നത് കാലാന്തരത്തില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിതെളിക്കും. ഈ അവസ്ഥയിലാണ് തികസിച്ചും പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിന്ദു ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള കൃഷ്ണാസ് എന്ന സ്ഥാപനം ജനകീയമാകുന്നത് ഓര്‍ഗാനിക് സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ വിപണത്തിലൂടെയാണ്. ഒരു വ്യക്തിയുടെ കേശസംരക്ഷണം, ത്വക്കിന്റെ സംരക്ഷണം, നിറ വര്‍ധനവ് തുടങ്ങി ഒട്ടനവധി ഘടകങ്ങളെ മുന്‍നിര്‍ത്തി കൃഷ്ണാസ് വിപണിയില്‍ എത്തിക്കുന്ന ഏറ്റവും കൂടുതല്‍ വിപണിയുള്ള ചില ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം

Advertisement

ബിന്ദു ബാലചന്ദ്രന്‍

1. കൃഷ്ണ ഭ്രിങ്ക ഷാംപൂ, കൃഷ്ണ ഭ്രിങ്ക ഹയര്‍ ഓയില്‍

തലമുടി കൊഴിച്ചില്‍, താരന്‍, അകാല നര തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കൃഷ്ണ ഭ്രിങ്ക ഷാംപൂ, കൃഷ്ണ ഭ്രിങ്ക ഹയര്‍ ഓയില്‍. കൃഷ്ണ ഭ്രിങ്ക ഷാംപൂ , കൃഷ്ണ ഭ്രിങ്ക ഹയര്‍ ഓയില്‍ . കൃഷ്ണ തുളസി, കറ്റാര്‍ വാഴ, ചെമ്പരത്തി, കീഴാര്‍ നെല്ലി, നെല്ലിക്ക, ത്രിഫല, നീലയമരി, മൈലാഞ്ചി, മുത്തിള്‍, ആര്യ വേപ്പ്, കൈതോന്നി, ബ്രഹ്മി, ജടമാനസി, അശ്വഗന്ധ, ഇരട്ടി മധുരം, ആട്ടിന്‍ പാല്‍ മുതലായ 30 ഓളം പച്ചമരുന്നുകള്‍ ചേരുന്നതാണ് ഞങ്ങളുടെ ഹയര്‍ ഓയിലും ഷാമ്പൂവും. ആയുര്‍വേദത്തിലെ ക്ഷീരപാക വിധിപ്രകാരം തയ്യാര്‍ ചെയ്യുന്നതാണ് കൃഷ്ണ ഭ്രിങ്ക ഹെയര്‍ ഓയില്‍. 50 ഓളം പച്ചമരുന്നുകളില്‍ നിന്നു നിര്‍മ്മിക്കുന്നതാണ് ഹെര്‍ബല്‍ ഷാമ്പൂ. മുടി കൊഴിച്ചില്‍ ശമിപ്പിച്ചു മുടിക്ക് തിളക്കവും മിനുസവും നല്‍കുന്നു.

2. ബ്ലാക്ക് ഹെന്ന ഹെര്‍ബല്‍ ഹെയര്‍ ഡൈ

നരച്ച മുടി ഓര്‍ഗാനിക് ഡൈ ഉപയോഗിച്ച് കറപ്പിക്കുന്നത് മൂലം മുടിയുടെ ആരോഗ്യവും ആയുസ്സും വര്‍ധിക്കുന്നു. ഇതിനു സഹായകമാകുന്ന ഉല്‍പ്പന്നമാണ് ബ്ലാക്ക് ഹെന്ന ഹെര്‍ബല്‍ ഹെയര്‍ ഡൈ. മൈലാഞ്ചിയില, കറിവേപ്പില, ഭിംഗരാജന്‍, ആവണക്കെണ്ണ, കടുകെണ്ണ, ആല്‍മണ്ട് ഓയില്‍, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്താണ് ഈ ഉല്‍പ്പന്നം നിര്‍മിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ കളറുകള്‍ ഒന്നും തന്നെ ചേര്‍ക്കുന്നില്ല എന്നത് ഉല്‍പ്പന്നത്തെ വ്യത്യസ്തമാക്കുന്നു. പാക്കറ്റിലുള്ള പൊടി ചൂടുവെള്ളത്തില്‍ കലക്കി പേസ്റ്റ് രൂപത്തിലാക്കിയാണ് ഉപയോഗിക്കേണ്ടത്. 40 മിനുട്ട് നേരം തലയില്‍ പുരട്ടിയ ശേഷം കഴുകിക്കളയാവുന്നതാണ്. ആദ്യമായി ഉപയോഗിക്കുന്നവര്‍ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം ഉപയോഗിക്കുക

3. കൃഷ്ണാസ് കുങ്കുമാദി തൈലം

തൊലിപ്പുറമേയുള്ള എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കൃഷ്ണാസ് കുങ്കുമാദി തൈലം.ശുദ്ധമായ ആട്ടിന്‍പാലില്‍ 24 ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്താണ് കൃഷ്ണാസ് കുങ്കുമാദി തൈലം നിര്‍മിക്കുന്നത്. മഞ്ചിഷ്ടാ, ചന്ദനം, ദശമൂലം, പദ്മകാഷ്ട, നീലത്താമര എന്നിവയ്ക്കൊപ്പം 14 രഹസ്യ ചേരുവകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് കൃഷ്ണാസ് കുങ്കുമാദി തൈലം നിര്‍മിക്കുന്നത്. ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കുക, പ്രായാധിക്യം തടയുക, തിളക്കം നല്‍കുക, തുടങ്ങിയ ഫലങ്ങളാണ് തുടര്‍ച്ചയായ ഉപയോഗം മൂലം ലഭിക്കുന്നത്. ആവശ്യാനുസരണം കൃഷ്ണാസ് കുങ്കുമാദി തൈലം ദിവസവും തൊലിപ്പുറമേ തേച്ചു പിടിപ്പിച്ചാല്‍ മികച്ച ഗുണം ലഭിക്കും.

4. കൃഷ്ണാസ് ഹെര്‍ബല്‍ സിന്ദൂര്‍

ഇന്ന് വിപണിയില്‍ ലഭിക്കുന്ന പല ഉല്‍പ്പന്നങ്ങളും മായം കണ്ടുവരുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒന്നാണ് സിന്ദൂരം. മായം ചേര്‍ന്ന സിന്ദൂരം തൊലിയെ കറുപ്പിക്കുന്നു എന്ന് മാത്രമല്ല ആ പാട് കാലാകാലം മായാതെ നില്‍ക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് കൃഷ്ണാസ് ഹെര്‍ബല്‍ സിന്ദൂര്‍ വിപണിയില്‍ എത്തുന്നത്. ശുദ്ധമായ മഞ്ഞള്‍പ്പൊടിയില്‍ നാരങ്ങാ നീര് ചേര്‍ത്ത് ഇളക്കി സംയോചിപ്പിച്ച് കൃത്യമായ വിധിപ്രകാരമാണ് കൃഷ്ണാസ് ഹെര്‍ബല്‍ സിന്ദൂര്‍ നിര്‍മിക്കുന്നത്. പ്രിസര്‍വേറ്റിവുകള്‍ ഒന്നും ചേര്‍ക്കാത്തതിനാല്‍ തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

5. കൃഷ്ണാസ് ആയുര്‍വേദിക് കാജല്‍

സൗന്ദര്യസംരക്ഷണത്തില്‍ കണ്ണുകളുടെ സംരക്ഷണത്തിന് പ്രാധാന്യം ഏറെയാണ്. ഈ സാഹചര്യത്തിലാണ് കൃഷ്ണാസ് ആയുര്‍വേദിക് കാജല്‍ ശ്രദ്ധേയമാകുന്നത്. കോണ്‍ രൂപത്തില്‍ വിപണിയില്‍ എത്തുന്ന ഈ കണ്മഷിയുടെ പ്രധാന പ്രത്യേകത ഇതില്‍ ചേര്‍ത്തിരിക്കുന്ന കൃഷ്ണ തുളസിയുടെ സാമിപ്യമാണ്.കണ്ണുകള്‍ക്കും കണ്‍പീലിക്കും കുളിര്‍മയും മിഴിവും നല്‍കുന്നതിന് ഇത് സഹായിക്കുന്നു.ലെഡ്, പാരാബീന്‍സ്, ബ്‌ളാക് ഓക്‌സൈഡ് എന്നിവയുടെ അംശം പോലും ഇതില്‍ കണ്ടുപിടിക്കാനാവില്ല. ബയോഫൈറ്റം, ഭൃംഗരാജ്, ആല്‍മണ്ട്, ഷിയബട്ടര്‍, നെയ്യ്, കര്‍പ്പൂരം തുടങ്ങിയ ചേരുവകള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

6. കൃഷ്ണാസ് ബീറ്റ്റൂട്ട് ലിപ് ബാം

കെമിക്കളുടെ സാമ്പ്യമില്ലാതെ ചുണ്ടുകള്‍ക്ക് നിറം നല്‍കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഇത്തരത്തില്‍ സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്കായാണ് കൃഷ്ണാസ് ബീറ്റ്റൂട്ട് ലിപ്ബാം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ചുണ്ടുകള്‍ക്ക് നിറം നല്‍കുന്നതിനൊപ്പം ഇതില്‍ അടങ്ങിയിരിക്കുന്ന മംഗോ, ഷിയാ ബട്ടര്‍ ചുണ്ടുകളെ സ്മൂത്തായി സംരക്ഷിക്കുന്നു. ശൈത്യകാലങ്ങളില്‍ ചുണ്ട് വരണ്ടുപൊട്ടുന്നതിനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് കൃഷ്ണാസ് ബീറ്റ്റൂട്ട് ലിപ് ബാം .ബീറ്റ്റൂട്ട്, ഷിയാ ബട്ടര്‍, മാങ്കോ ബട്ടര്‍, കൊക്കോ ബട്ടര്‍, ബീ വാക്‌സ്, എക്ട്രാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, സ്വീറ്റ് ആല്‍മണ്ട് ഓയില്‍, ഓറഞ്ച് ആന്‍ഡ് ലെമണ്‍ എസ്സെന്‍ഷ്യല്‍ ഓയില്‍ എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവ.

7. കൃഷ്ണാസ് കുങ്കുമാദി ക്രീം

മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും നിറം, തിളക്കം എന്നിവ പ്രദാനം ചെയ്യുന്നതിനും ഏറെ ഉത്തമമായ ഒന്നാണ് കൃഷ്ണാസ് കുങ്കുമാദി ക്രീം.ഇത് പ്രായാധിക്യം മൂലം തൊലിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ തടയുന്നു.മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ മായുന്നതിനും ഇത് ഏറെ ഗുണകരമാണ്.ബ്ലാക്ക്ഹെഡ്സ്,ചുളിവുകള്‍, പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് എതിരെയും ഇത് മികച്ച ഫലം ചെയ്യുന്നു. ആല്‍മണ്ട് ഓയില്‍, ജൊജോബ ഓയില്‍, നാല്പാമരാദി കേര തൈലം എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. കുങ്കുമാദി ക്രീമിന്റെ സ്ഥിരമായ ഉപയോഗം ത്വക്കിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

8. കൃഷ്ണാസ് ശതദൗത ഘൃതം

ശുദ്ധമായ വെണ്ണ നൂറിലേറെ തവണ കഴുകി വൃത്തിയാക്കിയ ശേഷമാണ് ശതദൗത ഘൃതം നിര്‍മിക്കുന്നത്. ഇതിന്റെ പ്രധാന ചേരുവ വെണ്ണ തന്നെയാണ്. ഒപ്പം ചേമ്പ്, എസ്സെഷ്യല്‍ ഓയില്‍, ഹെര്‍ബല്‍ ഇന്‍ഫ്യൂസ്ഡ് പ്യുവര്‍ വാട്ടര്‍ എന്നിവയും ചേര്‍ക്കുന്നു. മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ മായുന്നതിനും ഇത് ഏറെ ഗുണകരമാണ്. ബ്ലാക്ക്ഹെഡ്സ്, ചുളിവുകള്‍, പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് എതിരെയും ഇത് മികച്ച ഫലം ചെയ്യുന്നു. കാലങ്ങളായി മായാതെ കിടക്കുന്ന മുഖക്കുരുവിന്റെ പാടുകള്‍ പോലും ഇതിന്റെ ഉപയോഗത്തിലൂടെ പൂര്‍ണമായും മാറ്റാന്‍ സാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top