ഇന്നത്തെകാലത്ത് ആഗോളഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷിന്റെ പ്രാധാന്യം ആര്‍ക്കും പ്രത്യേകം പറഞ്ഞു മനസിലാക്കി നല്‍കേണ്ട ആവശ്യമില്ല. ഏതൊരു ജോലിയില്‍ പ്രവേശിക്കുന്നതിനു ഇന്ന് ഇംഗ്ലിഷ് ഭാഷ സംസാരിക്കാന്‍ കഴിയുക എന്നത് പ്രഥമ മാനദണ്ഡങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും നല്ലൊരു ശതമാനം മലയാളികളും ഇംഗ്ലിഷ് ഭാഷ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വിഷമിക്കുകയാണ്. ഭാഷ പ്രയോഗിക്കാന്‍ അറിയാത്തതല്ല, ഭാഷ പ്രയോഗിക്കാനുള്ള അവസരം ലഭിക്കാതെ പോകുന്നതാണ് ഈ പ്രശ്‌നത്തിനുള്ള പ്രധാന കാരണം. ഇത് മനസിലാക്കി, വാട്ട്‌സാപ്പ് മുഖാന്തിരം ഇംഗ്ലിഷ് പഠിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇംഗ്ലിഷ് പ്ലസ് എന്ന സ്ഥാപനത്തിലൂടെ സംരംഭകരായ ജംഷീദ് , ശരീഖ് എന്നിവര്‍.
പറഞ്ഞു ശീലിക്കണം
വിദേശ ഭാഷയാണ് അത് എന്റെ നാവിന് വഴങ്ങില്ല എന്ന ചിന്തയാണ് പലപ്പോഴും പലര്‍ക്കും പ്രശ്നമാകുന്നത്. ഭാഷയുടെ വഴക്കം, സംസാരരീതി, ഗ്രാമര്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി തുടക്കത്തിലേ ചിന്തിക്കേണ്ട കാര്യമില്ല. സംസാരിച്ചു തുടങ്ങുക എന്നതാണ് പ്രധാനം. ഇതിനുള്ള അവസരമാണ് ഇംഗ്ലിഷ് പ്ലസ് ഒരുക്കുന്നത്. ഒരു ഇംഗ്ലിഷ് അക്കാദമി എന്ന നിലയിലേക്ക് വളരുന്ന ഇംഗ്ലിഷ് പ്ലസ് ലക്ഷ്യമിടുന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ഇംഗ്ലിഷ് ഭാഷാ പഠനം എളുപ്പമാക്കുക എന്നതാണ്. ഈ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ലഘുവായി തയ്യാറാക്കിയ സിലബസ്, പരിശീലന രീതികള്‍ എന്നിവയുടെ മികവോടെയാണ് കൊച്ചി ആസ്ഥാനമായി ഇംഗ്ലിഷ് പ്ലസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ചിട്ടയായ പരിശീലനം
ഇംഗ്ലിഷ് ഭാഷ അനായാസം സംസാരിക്കണം എന്ന ആവശ്യമായി എത്തുന്ന ഒരു വ്യക്തിയുടെ ഭാഷ പരിജ്ഞാനത്തിന്റെ അളവ് പരിശോധിച്ച് ബേസിക്, സെക്കണ്ടറി, അഡ്വാന്‍സ്ഡ് എന്നീ ലെവലുകളാക്കി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. വീട്ടിലിരുന്ന്, ഫ്രീ ആയിരിക്കുന്ന സമയത്ത് ഭാഷ പഠനം നടത്താം എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഇംഗ്ലിഷ് പ്ലസിന്റെ ഭാഷാമാകുന്നുണ്ട്. സ്വന്തം കരിയറില്‍ തിളങ്ങുവാന്‍ പലര്‍ക്കും പ്രശ്നമാകുന്നത് അനായാസം ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയാതെ വരുന്നതായിരിക്കും. ഈ അവസ്ഥ മറികടക്കാന്‍ ഇംഗ്ലിഷ് പ്ലസ് സഹായിക്കുന്നു.
”കേരളത്തിലെ മുന്‍നിര മാര്‍ക്കറ്റ് പ്‌ളേസുകളില്‍ ഒന്നാണ് കൊച്ചി. ഏറ്റവും കൂടുതല്‍ ഹൈഎന്‍ഡ് പ്രൊഫഷണലുകള്‍ ഉള്ളതും ഇവിടെയാണ്. എന്നാല്‍ കൊച്ചിയിലും ഇംഗ്ലിഷ് ഭാഷ നന്നായി സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസമില്ലാതെ കഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഇത് മനസിലാക്കിയാണ് കൊച്ചി ആസ്ഥാനമായി ഒരു സ്ഥാപനത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചത്. പഠനം വാട്ട്‌സാപ്പ് വഴി ആയതിനാല്‍ പഠിതാക്കള്‍ എവിടെ ആയാലും ഒരു പ്രശ്‌നമില്ല. എന്നിരുന്നാലും കൊച്ചിയുടെ മേല്‍വിലാസം ഈ രംഗത്തെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നുണ്ട്” ഇംഗ്ലിഷ് പ്ലസ് സ്ഥാപകന്‍ ജംഷീദ് പറയുന്നു
വാട്ട്‌സ്ആപ്പ് വഴി എങ്ങനെ ഇംഗ്ലിഷ് പഠിക്കും?
ഇന്ന് വാട്ട്‌സാപ്പ് സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവാണ്. വാട്ട്‌സാപ്പിന് ലഭിച്ച ആ ജനപ്രീതി തന്നെയാണ് ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള കാരണവും. ഇംഗ്ലിഷ് പ്ലസിന്റെ ഭാഗമാകാന്‍ എത്തുന്ന വ്യക്തിയെ ആദ്യം ലെവല്‍ ടെസ്റ്റ് നടത്തും. ഭാഷ എത്ര മാത്രം കൈവശമുണ്ട് എന്ന് അറിയുന്നതിനെയാണ് ഇത്.ഏത് ലെവലില്‍ ഉള്ള പഠിതാവ് ആണെങ്കിലും അവര്‍ക്ക് പഠനം തുടങ്ങുന്നതിനു മുന്‍പായി കൃത്യമായ സിലബസ് നല്‍കുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി 11 മണിവരെയുള്ള സമയത്ത് രെജിസ്റ്റര്‍ ചെയ്ത വാട്സാപ്പ് നമ്പറില്‍ പഠിക്കാനുള്ള നോട്ടുകള്‍ എത്തും. ഏത് സമയത്ത് വേണമെങ്കിലും പഠിതാക്കള്‍ക്ക് ഈ നോട്ടുകള്‍ വായിക്കാം.
സാധാരണ സ്‌പോക്കണ്‍ ഇംഗ്ലിഷ് അക്കാദമികള്‍ക്ക് സമാനമായി ക്ളാസില്‍ എത്തേണ്ട ആവശ്യം ഇംഗ്ലിഷ് പ്ലസില്‍ ഇല്ല. സ്വസ്ഥമായി , നാണം കൂടാതെ ഇംഗ്ലിഷ് സംസാരിക്കുക എന്നതാണ് പ്രധാനം. ഇതിനായി ഓരോ വ്യക്തിക്കും ഓരോ പേഴ്‌സണല്‍ ട്യൂട്ടര്‍ ഉണ്ടാകും. ഒന്‍പത് മണിമുതല്‍ രാത്രി 11 മണിവരെയുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും ട്യൂട്ടറെ വിളിച്ചു സംസാരിക്കാം. സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി എത്ര നേരം വേണമെങ്കിലും ഇവരോട് സംസാരിക്കാം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ഇംഗ്ലിഷ് ഭാഷയോടുള്ള പേടിയും ഭയവും മാറുന്നു.
രണ്ട് മാസമാണ് കോഴ്സിന്റെ കാലാവധി. ഈ സമയത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ ആയില്ലെങ്കില്‍ കൂടുതല്‍ ഫീസ് ഒന്നും നല്‍കാതെ തന്നെ ആറ് മാസം വരെ കോഴ്‌സ് തുടരാം. സ്‌പോക്കണ്‍ ഇംഗ്ലിഷ് അക്കാദമികള്‍ ഈടാക്കുന്ന ഫീസിന്റെ നാലിലൊന്നു മാത്രമാണ് ഇംഗ്ലിഷ് പ്ലസ് ഈടാക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്തും വിദേശത്ത് നിന്നുപോലും ഇംഗ്ലിഷ് പ്ലസിന് വിദ്യാര്‍ത്ഥികളുണ്ട്.
വരും വര്‍ഷങ്ങളില്‍ കേരളത്തിന് പുറത്തും അക്കാദമികള്‍ തുടങ്ങി തമിഴ്‌നാട് , കര്‍ണാടക എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നാണ് ഇംഗ്ലിഷ് പ്ലസ് ആഗ്രഹിക്കുന്നത്.