സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ അവതരിപ്പിച്ച് ഇമേജിങ്, പ്രിന്റിങ് രംഗത്തെ പ്രമുഖരായ കാനണ്‍ ഇന്ത്യ സര്‍വീസില്‍ പുതിയൊരു നാഴികക്കല്ല് കുറിച്ചു. കാനണ്‍ കെയര്‍, മൊബൈല്‍ സിഎംപി, വാട്ട്സ്ആപ്പ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് അവതരിപ്പിക്കുന്നത്. ഉപഭോക്താവിന് പൂര്‍ണ പിന്തുണ ഉറപ്പു നല്‍കുന്നതാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് അന്വേഷണങ്ങളില്‍ സഹായിക്കാനാണ് വാട്ട്സ്ആപ്പ് സേവനം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ലഭ്യമാണ്.
നിരന്തരമായ ഉപഭോക്തൃ സേവനങ്ങളുടെ ഭാഗമായി കാനണ്‍ ഇന്ത്യ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ 24 മണിക്കൂറും സഹായത്തിനുണ്ടാകും. മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ഉള്‍പ്രദേശങ്ങളില്‍ പോലും കമ്പനിക്ക് ഉപഭോക്താക്കളുമായി മികച്ച ബന്ധം പുലര്‍ത്താനാകും. ബി2ബി, ബി2സി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും വാട്ട്സ്ആപ്പ് സേവനങ്ങളിലൂടെയും എളുപ്പത്തില്‍ മൂല്യമേറിയ സര്‍വീസ് ലഭ്യമാകും. കാനണ്‍ കെയര്‍ മൊബൈല്‍ ആപ്പിലൂടെ പ്രിന്റര്‍ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് അപേക്ഷ ബുക്ക് ചെയ്യാനും കാട്രിഡ്ജ് വാങ്ങാനും വാറന്റി നീട്ടാനും അടുത്ത സര്‍വീസ് സെന്റര്‍ കണ്ടെത്താനും സോഫ്റ്റ്വെയര്‍/ഡ്രൈവറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഇതുവഴി അവരുടെ അപേക്ഷയുടെ നില അറിയാനും എഞ്ചിനീയറുടെ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും. മൊബൈല്‍ സിഎംപിയിലൂടെ ബി2ബി ഉപഭോക്താക്കളുടെ സേവന ആവശ്യങ്ങളായിരിക്കും പരിഗണിക്കുക. സര്‍വീസ് കോള്‍ ലോഗ് ചെയ്യുക, ടിക്കറ്റ് ചരിത്രം നോക്കുക, കോണ്‍ട്രാക്റ്റ് കാലാവധി അറിയുക, മെഷീന്റെ ആയുസ് അറിയുക, കോണ്‍ട്രാക്റ്റ് പുതുക്കുക തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സര്‍വീസ്/ടോണര്‍ അപേക്ഷയും നല്‍കാം. അന്വേഷണങ്ങളുടെ സ്റ്റാറ്റസ് അറിയാനും സാധിക്കും. 24 മണിക്കൂറും ലഭ്യമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് കാനണ്‍ ഇന്ത്യയുമായി വാട്ട്സ്ആപ്പിലൂടെ നേരിട്ട് ബന്ധപ്പെടാം. ഉടനടി മറുപടിയും ലഭിക്കും.
സേവനം ഞങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകവും രാജ്യത്തെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ നട്ടെല്ലുമാണെന്നും ‘മാര്‍ക്കറ്റ് എഞ്ചീനീയറിങ്’ എന്ന് വിളിക്കുന്ന തങ്ങളുടെ സര്‍വീസ് ടീം വാങ്ങുന്ന പോയിന്റ് മുതല്‍ ഉപഭോക്താക്കളുമായി നിരന്തരം സമ്പര്‍ക്കം ഉറപ്പു വരുത്തുന്നുവെന്നും അസാധാരണമായ ഈ വേളയില്‍ സര്‍വീസ് കാര്യങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ കാര്യക്ഷമമായി പുനഃസ്ഥാപിക്കേണ്ടത് ബ്രാന്‍ഡുകള്‍ക്ക് അനിവാര്യമായിരിക്കുകയാണെന്നും ഉപഭോക്താക്കള്‍ക്ക് ആദ്യ പരിഗണന നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി സേവന കേന്ദ്രീകൃതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുറ്റമറ്റ സേവനങ്ങളിലൂടെയും നവീനമായ ഉല്‍പ്പന്നങ്ങളിലൂടെയും ഉപഭോക്താക്കളെ ആഹ്ളാദിപ്പിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ശക്തമായി തുടരുമെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതാഡ കോബയാഷി പറഞ്ഞു.
മാര്‍ക്കറ്റ് എഞ്ചിനീയറിങില്‍ രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ക്കുള്ള വ്യവസായത്തിലെ ട്രെന്‍ഡുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും ഉപഭോക്താക്കളുടെ വേഗമേറിയ ജീവിതശൈലിക്ക് അനുസൃതമായിട്ടാണ് കാനണ്‍ കെയര്‍, മൊബൈല്‍ സിഎംപി, വാട്ട്സ്ആപ്പ് സേവനങ്ങള്‍ എന്നിവ വികസിപ്പിച്ചിരിക്കുന്നതെന്നും എഐ അധിഷ്ഠിത ചാറ്റ് ബോട്ട് പ്ലാറ്റ്ഫോമില്‍ സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് കാത്തിരിക്കുകയോ കോള്‍ സെന്ററിലൂടെ സര്‍വീസ് ബുക്ക് ചെയ്യേണ്ട ആവശ്യവും ഇല്ലെന്നും മൊബൈല്‍ ആപ്പുകള്‍ കൂടുതല്‍ മൂല്യമേറിയ സേവനങ്ങള്‍ ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് 24 മണിക്കൂറും ലഭ്യമാക്കുമെന്നും കാനണുമായുള്ള ഉപഭോക്താക്കളുടെ ബന്ധം കൂടുതല്‍ ശക്തപ്പെടുത്താന്‍ ഇത് വഴിയൊരുക്കുമെന്നും കാനണ്‍ ഇന്ത്യ മാര്‍ക്കറ്റ് എഞ്ചിനീയറിങ് സെന്റര്‍ സീനിയര്‍ ഡയറക്ടര്‍ രാഹുല്‍ ഗോയെല്‍ പറഞ്ഞു.
കാനണ്‍ കെയറും മൊബൈല്‍ സിഎംപിയും ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തടസമില്ലാത്ത ഉപഭോക്തൃ സേവനം ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് എല്ലാ കാനണ്‍ ഉല്‍പ്പന്നങ്ങളും ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത് പടിപടിയായി സര്‍വീസ് ടിക്കറ്റ് ലഭ്യമാക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നും മൊബൈല്‍ സിഎംപി ഡൗണ്‍ലോഡ് ചെയ്യാം. കാനണ്‍ കെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ് ആപ്പ് സ്റ്റോറില്‍ ഉടന്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് +91 91085 10853 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയും അന്വേഷിക്കാം.
കാനണ്‍ ഇന്ത്യ സേവനങ്ങള്‍ ഇനി മൊബൈലിലും
By
Posted on
കാനണ്‍ കെയര്‍, മൊബൈല്‍ സിഎംപി, വാട്ട്സ്ആപ്പ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് അവതരിപ്പിക്കുന്നത്