Banking & Finance

ലക്ഷ്മി വിലാസ് ബാങ്ക് -ക്ലിക്സ് ക്യാപിറ്റല്‍ സര്‍വ്വീസസ് ലയനം സെപ്തംബര്‍ 15 നകം പൂര്‍ത്തിയാകും

ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റല്‍ സര്‍വ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്കില്‍ ധനകാര്യ സ്ഥാപനമായ ക്ലിക്സ് ക്യാപിറ്റല്‍ സര്‍വ്വീസസിനെ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം സെപ്തംബര്‍ 15 നകം പൂര്‍ത്തിയാകുമെന്ന് ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മൂലമാണ് ലയന നടപടികള്‍ നീണ്ടു പോയത്. ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റല്‍ സര്‍വ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും.

Advertisement

ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്മി വിലാസ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് ഏത് സമയത്തും എവിടെ നിന്നും ഓണ്‍ലൈന്‍ വഴി വായ്പ എടുക്കുന്നതിനും , വായ്പാ തുക തിരിച്ചടക്കുന്നതിനും അടക്കമുള്ള സൗകര്യങ്ങള്‍ ഡിജിറ്റല്‍ സേവനങ്ങളിലൂടെ ലഭിക്കും. മൊബൈല്‍ അപ്ലിക്കേഷന്‍,സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍ തുടങ്ങിയ മള്‍ട്ടി ചാനല്‍ സംവിധാനം വഴി ഇടപാടുകാര്‍ക്കായി ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിംഗ് സേവനവും ലഭ്യമാക്കും. ഡിജിറ്റല്‍ എകസ്പ്രസ് ഗോള്‍ഡ് ലോണ്‍ ആരംഭിക്കാനും തീരുമാനമുണ്ട്. ഇതോടെ ഡിജിറ്റല്‍ വായ്പാ മേഖലയിലേക്കും ബാങ്ക് കടക്കും.

നിലവില്‍ ലക്ഷ്മി വിലാസ് ബാങ്ക് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 566 ബ്രാഞ്ചുകളും 5 എകസ്റ്റംഗ്ഷന്‍ കൗണ്ടറുകളും 918 എ.ടി.എം സംവിധാനങ്ങളും വഴി ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 112.28 കോടി രൂപയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 237.25 കോടി രൂപയായിരുന്നു നഷ്ടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top