കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പ്ലാറ്റഫോമായ സര്‍വേസ്പാരോയുടെ പുതുക്കിയ റിമോട്ട് വര്‍ക്ക് പോളിസി ഇന്ന് പ്രഖ്യാപിച്ചു. ലോകം മുഴുവനായി കോറോണയെന്ന മഹാമാരിയോട് എതിരിടുന്ന ഈ കാലത്തു ജീവനക്കാരുടെ മാനസിക സങ്കര്‍ഷം മനസിലാക്കി 30 ശതമാനം വരെ ശമ്പളവര്‍ധനവും, വീടുകളില്‍ ഓഫിസുകള്‍ സജ്ജീകരിയ്കാനുള്ള ഫര്‍ണിച്ചറുകളും, മറ്റു ആനുകൂല്യങ്ങളും ഉള്‍പ്പെടുന്ന പാക്കേജ് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ലോകമെമ്പാടുമുള്ള കമ്പനികള്‍ റിമോട്ട് വര്‍ക്കിലേയ്ക്ക് മുന്നറിയുപ്പുകളില്ലാതെ നീങ്ങേണ്ടി വന്ന സാഹചര്യത്തില്‍ പലര്‍ക്കും പിരിച്ചുവിടല്‍, ശമ്പളം വെട്ടിച്ചുരുക്കള്‍ മുതലായ പല ശക്തമായ തീരുമാനങ്ങളും എടുക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം മാര്‍ച്ചോടുകൂടി റിമോട്ട് വര്‍ക്കിലേയ്ക് സര്‍വേസ്പാരോ മുഴുവനായി ചുവടുമാറ്റം നടത്തിയിരുന്നു. ഇന്റെര്‍ണല്‍ കമ്മ്യൂണിക്കേഷന്‍സ് ശക്തമാക്കിക്കൊണ്ടാണ് സര്‍വേസ്പാരോ റിമോട്ട് വര്‍ക്കില്‍ നിന്നുമുയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായത്.
കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ കൂടാതെ വീട്ടിലിരുന്നു വിദൂരമായി ജോലി ചെയ്യുന്നതിലെ ജീവനക്കാരുടെ ഓരോ പ്രതിസന്ധികള്‍ തരണം ചെയ്യുവാനും സര്‍വെസ്പാരോ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇന്റര്‍നെറ്റ് ലഭ്യത നേരിട്ട് ഉറപ്പിക്കുക മാത്രമല്ല, ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ നേരിട്ട് എത്തിക്കുകയും ചെയ്തു.
”ഒരു അനുഭവാധിഷ്ഠിത കമ്പനി എന്ന നിലയില്‍, സര്‍വേസ്പാരോ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച അനുഭവങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ നിയമനപ്രക്രിയ നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ വിപുലീകരണം മന്ദഗതിയിലാക്കുകയോ ചെയ്തിട്ടില്ല. കഠിനാധ്വാനം ചെയ്യുന്ന ഞങ്ങളുടെ ടീമുകളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അവരുടെ കഠിനാധ്വാനത്തെ ഞങ്ങള്‍ വിലമതിക്കേണ്ടതുണ്ട്” പുതിയ റിമോട്ട് വര്‍ക്ക് പോളിസി പ്രഖ്യാപിച്ചുകൊണ്ട് സര്‍വേസ്പാരോ സ്ഥാപകനും, സിഇഒയുമായ ശിഹാബ് മുഹമ്മദ് പറിഞ്ഞു.
അമേരിക്ക അടിസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സര്‍വെസ്പാരോ ഒക്‌റ്റോബര്‍ 17, 2017 ഇന് എക്‌സ്-ഫ്രഷ് വര്‍ക്‌സ് ജീവനക്കാരന്‍ ശിഹാബ് മുഹമ്മദാണ് സ്ഥാപിച്ചത്. കൂടാതെ 20,000 ഉപഭോക്താക്കളുമായി മുന്നേറുന്ന കമ്പനി ഈ വര്‍ഷാവനസത്തോടെ ഉപഭോക്തശ്രിംഖല 30,000 ആയി ഉയര്‍ത്തുമെന്നും കരുതുന്നു.