കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജനപ്പെടുത്തുന്നതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കോവിഡ്-19 രോഗികള്‍ക്കാണ് ഈ ടാബ്ലെറ്റിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. ഇതില്‍ 58 രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ഹെര്‍ബോ മിനറല്‍ മരുന്നാണു നല്‍കിയത്. ശേഷിക്കുന്നവര്‍ക്ക് പ്ലാസിബോ നല്‍കി. സിങ്കിവീര്‍-എച്ച് നല്‍കിയവര്‍ ശരാശരി അഞ്ചു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരാശരി എട്ടു ദിവസം കൊണ്ട് ഭേദമായത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സിങ്കിവീര്‍-എച്ചിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. അന്തിമ ഫലം ആയുഷ് മന്ത്രാലയത്തിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് 10 രോഗികകള്‍ക്ക് അവരുടെ രോഗം ഭേദമാകുന്നതില്‍ വളരെ ആവശ്യമായ പിന്തുണ വിജയകരമായി നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്തിന്റെ ആവശ്യകത നിറവേറ്റാന്‍ തങ്ങള്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച്
By
Posted on
പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു