ഈയിടെ പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് പരീക്ഷാ ഫൈനല്‍ ഫലത്തില്‍ ശങ്കര്‍ ഐഎഎസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം.
ഐഎഎസ്, എപിഎസ്, ഐഎഫ്എസ് തുടങ്ങി വിവിധ സര്‍വീസുകളിലേക്ക് നിയമന നിര്‍ദേശം ലഭിച്ച 829 ഉദ്യോഗാര്‍ത്ഥികളില്‍ 201 പേര്‍ ശങ്കര്‍ ഐഎഎസ് അക്കാദമിയില്‍ പരിശീലനം നേടിയവരാണ്. ഇതില്‍ 51 വനിതകളും ഉള്‍പ്പെടുന്നു.
ശങ്കര്‍ ഐഎഎസ് അക്കാദമിയില്‍ നിന്നുള്ള 20 പേര്‍ ആദ്യ 100 റാങ്കിനുള്ളിലുണ്ട്. ഇതില്‍ ഒമ്പതു പേര്‍ വനിതകളാണ്. ശങ്കര്‍ ഐഎഎസ് അക്കാദമയില്‍ നിന്നുള്ള 201 പേരില്‍ 13 പേര്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് കടമ്പ കടന്നവരാണ്. തെരഞ്ഞെടുക്കപ്പെട്ട 52 പേര്‍ തമിഴ്നാട്, 35 പേര്‍ കര്‍ണാടക, 34 പേര്‍ കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 34 പേരില്‍ 10 പേര്‍ വനിതകളാണ്. മൂന്ന് പേര്‍ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചവരുമാണ്.
സിവില്‍ സര്‍വീസ്; ശങ്കര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം
By
Posted on
ഐഎഎസ്, എപിഎസ്, ഐഎഫ്എസ് തുടങ്ങി വിവിധ സര്‍വീസുകളിലേക്ക് നിയമന നിര്‍ദേശം ലഭിച്ച 829 ഉദ്യോഗാര്‍ത്ഥികളില്‍ 201 പേര്‍ ശങ്കര്‍ ഐഎഎസ് അക്കാദമിയില്‍ പരിശീലനം നേടിയവരാണ്