ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ലിബര്‍ട്ടി സേവിങ്സ് എക്കൗണ്ട് അവതരിപ്പിച്ചിരിക്കയാണ്. ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ടുള്ള എക്കൗണ്ടാണിതെന്ന് ബാങ്ക് പറയുന്നു. ഉപഭോക്താക്കള്‍ക്ക് പ്രതിമാസ മിനിമം ബാലന്‍സ് 25,000 രൂപ നിലനിര്‍ത്താനോ അല്ലെങ്കില്‍ ആ തുക ലിബര്‍ട്ടി ഡെബിറ്റ് കാര്‍ഡ് വഴി ചെലവഴിക്കാനോ അവസരം ലഭിക്കുന്നതാണ് എക്കൗണ്ടെന്ന് ബാങ്ക് പറയുന്നു.
പ്രതിവര്‍ഷം 20,000 രൂപ പരിരക്ഷയുള്ള ഹോസ്പിറ്റല്‍ കാഷ് ഇന്‍ഷുറന്‍സും ഈ എക്കൗണ്ടിനൊപ്പം ലഭിക്കും. കോവിഡ്-19 വൈറസ് ബാധയേറ്റുണ്ടാകുന്ന ആശുപത്രി ചെലവ് ഇന്‍ഷുറന്‍സ് കവറേജിലുണ്ട്. കോവിഡ് ഇന്‍ഷുറന്‍സ് കവറേജ് നല്കുന്ന രാജ്യത്തെ ആദ്യ സേവിങ്സ് എക്കൗണ്ടാണിതെന്ന് ആക്സിസ് ബാങ്ക് പറയുന്നു.
35 വയസില്‍ താഴെയുള്ള ജോലിക്കാരുടെ ജീവിതശൈലിക്ക് അനുയോജ്യമായിട്ടാണ് ലിബര്‍ട്ടി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ ആഴ്ച്ചയിലും ഭക്ഷണം, വിനോദം, ഷോപ്പിങ് തുടങ്ങിയവയ്ക്കായി ചെലവഴിച്ച തുകയുടെ 5 ശതമാനം കാഷ് ബാക്ക് ലഭിക്കും.
യുവജനങ്ങളുടെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ലിബര്‍ട്ടി സേവിങ്സ് എക്കൗണ്ടെന്ന് ആക്സിസ് ബാങ്ക് റീട്ടെയ്ല്‍ ലയബിലിറ്റീസ് & ഡയറക്റ്റ് ബാങ്കിങ് പ്രൊഡക്റ്റ്സ് വിഭാഗം ഇവിപി പ്രവീണ്‍ ഭട്ട് പറഞ്ഞു.