Auto

ഇതാ എത്തി, ബിഎസ്-6 മഹീന്ദ്ര മരാസോ നിരത്തിലേക്ക്

ഏറ്റവം സുരക്ഷിതമായ എംപിവി എന്നവകാശപ്പെടുന്ന മോഡലാണ് മഹീന്ദ്ര മരാസോ

ബിഎസ്-6 സാങ്കേതിക നിലവരാത്തിലുള്ള മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക് എത്തുകയാണ്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയെന്നാണ് മരാസോയെ പല വിദഗ്ധരും വിശേഷിപ്പിക്കുന്നത്. 11.25 ലക്ഷം രൂപ മുതലാണ് മരാസോയുടെ അടിസ്ഥാന വില.

Advertisement

മുമ്പത്തേതില്‍ നിന്നും മൂല്യം കൂട്ടിയുള്ള മരാസോയുടെ മൂന്നു പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. എം2, എ4 പ്ലസ്, എം6 പ്ലസ് എന്നീ മോഡലുകളാണ് ഇവ. എം2 പതിപ്പിന്റെ വില 11.25 ലക്ഷം രൂപയാണ്. എം 4 പ്ലസിന്റേത് 12.37 ലക്ഷം രൂപയും എം 6ന്റേത് 13.51 ലക്ഷം രൂപയും.

എം6 പ്ലസ് എത്തുന്നത് 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയി വീലുമായിട്ടാണ്. സ്റ്റിയറിംഗ്-അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ടെംപറേച്ചര്‍ നിയന്ത്രണം, ഓട്ടോമാറ്റിക്ക് ഡ്രൈവര്‍ സൈഡ് വിന്‍ഡോകള്‍ തുടങ്ങിയവയും സവിശേഷതകളാണ്. എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം കാറിന്റെ മറ്റൊരു സവിശേഷതയാണ്.

സുഖകരവമായ ഡ്രൈവിംഗ് ഉറപ്പ് നല്‍കുന്നതാണ് പുതയ മോഡലുകളെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വീജെയ് നക്ര പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top