Auto

ടാറ്റ സഫാരി; ടാറ്റയുടെ തുറുപ്പ്ഗുലാന്‍

ഇന്ത്യക്കാരുടെ അഭിമാനമായ ടാറ്റ സഫാരി തിരിച്ചെത്തിയിരിക്കുന്നു, എന്നാല്‍ ഈ മടങ്ങിവരവില്‍ സഫാരിയില്‍ കാതലായ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്, കൂടുതലറിയാം…

ടാറ്റ സഫാരിയെ അറിയാത്ത വാഹനപ്രേമികള്‍ ഉണ്ടാവില്ല. 1998ല്‍ ആദ്യമായി വിപണിയിലെത്തിയപ്പോള്‍ മുതല്‍ വലിയ ഒരു ആരാധകവൃന്ദം സ്വന്തമായി ഉണ്ടായിരുന്ന എസ്യുവിയാണ് സഫാരി. 1998 മുതല്‍ 2019 വരെ നീണ്ട പ്രൊഡക്ഷന്‍ കാലയളവില്‍ മൂന്ന് പ്രധാന അപ്‌ഡേറ്റുകളാണ് സഫാരിക്കു ലഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ സഫാരി സ്റ്റോം അതുവരെയും കണ്ടുവന്ന വാഹനത്തില്‍ നിന്നും വളരെയധികം മാറ്റങ്ങളുമായായിരുന്നൂ എത്തിയത്. 2019 അവസാനം വരെ സ്റ്റോം നിറ്റ്മ്മാണത്തിലുണ്ടായിരുന്നു. 2021ല്‍ സഫാരിയുടെ രണ്ടാം തലമുറ എത്തുമ്പോള്‍ വളരെ അധികം കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ടാറ്റ ഹാരിയര്‍ എന്ന ജനപ്രിയ മോഡലിന്റെ 7 സീറ്റര്‍ പതിപ്പെന്ന നിലയ്ക്ക് നാം അറിഞ്ഞുപോന്നിരുന്ന ഗ്രാവിറ്റാസ് ആണ് പുത്തന്‍ സഫാരിയായി എത്തിയിരിക്കുന്നത്.

Advertisement

ഡിസൈന്‍:

മുന്‍പ് H7X എന്ന പേരിലും പിന്നീട് ജനീവയില്‍ ബസാര്‍ഡ് എന്ന പേരിലും പ്രദര്‍ശിപ്പിക്കപ്പെട്ട വാഹനത്തില്‍ നിന്നും ഡിസൈന്‍ മാറ്റങ്ങള്‍ ഇല്ല. മുന്‍ഭാഗത്തിന് ഹാ
രിയറിനോട് സാദൃശ്യങ്ങളേറെയാണ്. ക്രോമില്‍ പൊതിഞ്ഞ ഗ്രില്ലിലെ ‘ട്രൈ-ആരോ’ പാറ്റേണും HID സെനോണ്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളുമൊക്കെ പ്രത്യേകതകളാണ്.

വശക്കാഴ്ചയിലാണ് ഡിസൈന്‍ തീര്‍ത്തും പുതിയതായി തോന്നുന്നത്. സി പില്ലര്‍ വരെ ഹാരിയറിലേതുപോലെ പോകുന്ന ബോഡി ലൈനുകളും മറ്റും അതിനപ്പുറം വലിയ മാറ്റങ്ങള്‍ക്കു വിധേയമാവുന്നു. സി പില്ലറിനും പിറകിലേക്ക് റൂഫ് ലൈന്‍ കാര്യമായി ഉയര്‍ന്നിട്ടാണ്. ഈ ”സ്റ്റെപ്ഡ് അപ്പ്” റൂഫ് എക്കാലത്തും സഫാരിയുടെ ഒരു ഡിസൈന്‍ ഹൈലൈറ്റ് ആയിരുന്നുവല്ലോ… പുത്തന്‍ സഫാരിക്കുള്ളത് 235/60 ടയറുകളിട്ട 18 ഇഞ്ച് വീലുകളാണ്. സാറ്റിന്‍ സില്‍വറില്‍ തീര്‍ത്ത റൂഫ് റെയിലുകള്‍ ഉണ്ടെങ്കിലും ടോപ്പ് വേരിയന്റില്‍ ഇവ ഉപയോഗക്ഷമമല്ല. പിന്‍ഭാഗത്തിനെ ആകെ രൂപത്തില്‍ ഒതുക്കം തോന്നിക്കുന്നുണ്ട്. കൂടാതെ ടെയില്‍ ലാമ്പിനുള്ളിലെ ഘടകങ്ങളിലും അവയുടെ ഡിസൈനിലും പുതുമകള്‍ കണ്ടെത്താം.

ക്യാബിന്‍

ഉള്‍ഭാഗത്തിന്റെ ആകെ ലേയൗട്ട് ഹാരിയറിനെ ഓര്‍മ്മിപ്പിക്കും. എന്നാല്‍ കൂടുതല്‍ ബ്രൈറ്റ് ആയി തോന്നുന്ന ഓയ്സ്റ്റര്‍ വൈറ്റ് നിറത്തിലാണ് സഫാരിയുടെ അ
പ്ഹോള്‍സ്ട്രി തീര്‍ത്തിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിലെ ആഷ്വുഡ് ഫിനിഷും പുതുമയാണ്. ഇവ സഫാരിയുടെ ക്യാബിന് ഒരു പ്രീമിയം സ്വഭാവം നല്കുന്നുണ്ട്.

8.8 ഇഞ്ച് ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം ടാറ്റയുടെ സ്വന്തം കണക്റ്റഡ് കാര്‍ സംവിധാനമായ ഐറയുമുണ്ട്. ജെബിഎല്ലിന്റെ 9 സ്പീക്കറുകളോടു കൂടിയ പ്രീമിയം ഓഡിയോ സിസ്റ്റവും മോട്ടോറൈസ്ഡ് ഡ്രൈവര്‍ സീറ്റും മറ്റു പ്രത്യേകതകളാണ്.
ഹാരിയറിലെ എയര്‍ക്രാഫ്റ്റ് സ്‌റ്റൈലിലുള്ള ഹാന്‍ഡ്‌ബ്രേക്കിനു പകരം ഇലക്ട്രോണിക്ക് പാര്‍ക്കിംഗ് ബ്രേക്ക് വന്നുവെന്നതാണ് മറ്റൊരു പ്രധാന മാറ്റം.

6 സീറ്റര്‍, 7 സീറ്റര്‍ കോന്‍ഫിഗറേഷനുകളില്‍ പുത്തന്‍ സഫാരി ലഭ്യമാവും. 6 സീറ്റര്‍ സഫാരിയ്ക്ക് രണ്ടാം നിരയിലുള്ളത് രണ്ട് ക്യാപ്റ്റന്‍ സീറ്റുകലാണ്. 7 സീറ്ററില്‍ ഇത് ബെഞ്ച് സീറ്റാണ്. മൂന്നാം നിരയില്‍ വളരെയധികം സ്ഥലസൗകര്യം ഉണ്ട്. 889 മില്ലിമീറ്റര്‍ ലെഗ് റൂമും 832 മില്ലിമീറ്റര്‍ ഹെഡ്റൂമും ഈ വിഭാഗത്തില്‍ അധികം വാഹനങ്ങളില്‍ കാണുന്നതല്ല.

മെക്കാനിക്കല്‍സ്

ഹാരിയറിലെ ഒമേഗ ആര്‍ക്ക് പ്ലാറ്റ്‌ഫോം തന്നെയാണ് സഫാരിക്കുമുള്ളത്. ലാന്‍ഡ് റോവറിന്റെ ഡീ 8 പ്ലാറ്റ്‌ഫോമില്‍ വേരുകളുള്ള ഒമേഗ ആര്‍ക്കിന് ഫ്രണ്ട് വീല്‍ ഡ്രൈവ് ലേയൗട്ടാണുള്ളത്. സഫാരിയില്‍ എത്തുമ്പോള്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമാണ് ഒമേഗ ആര്‍ക്കിനു സംഭവിച്ചിട്ടുള്ളത്. 2741 മില്ലിമീറ്റര്‍ എന്ന വീല്‌ബേസ് അതേ പടി നിലനിര്‍ത്തിക്കൊണ്ട് പിന്‍ ഓവര്‍ ഹാങ്ങുകളുടെ വലുപ്പം കൂട്ടിയാണ് മൂന്നാം നിര സീറ്റുകള്‍ക്ക് ഇടമൊരുക്കിയിരിക്കുന്നത്.

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രയോടെക്ക് ഡീസല്‍ എന്‍ജിനാണ് സഫാരിയിലുമുള്ളത്. 170 എച്ച് പി കരുത്തും 350 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള ഇതിനോടൊപ്പമുള്ളത് ഒരു
പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഏറ്റവും പുതിയ ഹാരിയറിലെ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമാണ്. 1800 ആര്‍ പി എമ്മിലാണ് ടര്‍ബോ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. 3750 ആര്‍ പി എം വരെ നീണ്ടുനില്ക്കുന്ന ശക്തിയേറിയ ഒരു മിഡ് റേഞ്ച് ടോര്‍ക്കുണ്ട് ഈ എന്‍ജിന്.

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 12 സെക്കന്‍ഡില്‍ താഴെ സമയം മതി. ഫിയറ്റില്‍ നിന്നും കടമെടുത്ത പുത്തന്‍ മാനുവല്‍ ഗിയര്‍ബോക്‌സ് സ്മൂത്താണ്, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാവട്ടെ വലിയ ലാഗ് ഇല്ലാതെ സാമാന്യം നല്ല പെര്‍ഫോമന്‍സ് നല്കുന്നുണ്ട്. സഫാരിയുടെ എന്‍ജിന്‍ കുറച്ച് ശബ്ദ കോലാഹലങ്ങളുള്ളതാണ്. വൈബ്രേഷന്‍ കാര്യമായി പറയാനില്ലെങ്കിലും എന്‍ജിന്‍ ശബ്ദം ക്യാബിനിലേക്ക് എത്തുന്നുണ്ട്.

സഫാരിയുടെ ഏറ്റവും വലിയ പ്ലസ് പോയന്റ് അതിന്റെ വലുപ്പം ഹാന്‍ഡ്‌ലിങ്ങിനെ ബാധിക്കുന്നില്ല എന്നതാണ്. വീല്‍ബേസ് മാറ്റാതെ നിര്‍ത്തി ഓവര്‍ഹാങ്ങുകള്‍ മാത്രം വലുതാക്കിയതിനാല്‍ ആവണം ഇത്. ഹാരിയറിനോളം അച്ചടക്കത്തോടെ സഫാരി വേഗതകളോടും വളവുകളോടും പ്രതികരിക്കുന്നുണ്ട്. ഇതിന്റെ വര്‍ദ്ധിച്ച ഭാരം മൂലമാവണം പല സന്ദര്‍ഭങ്ങളിലും വേഗതകളില്‍ സഫാരി ഹാരിയറിനേക്കാള്‍ സ്ഥിരതയുള്ളതായി തോന്നി.

യാത്രാസുഖത്തിന്റെ കാര്യത്തില്‍ പുത്തന്‍ സഫാരി പുലിയാണ്. വളരെ നല്ല ഡാമ്പിംഗ് ഉള്ള, സുഖയാത്ര സമ്മാനിക്കുന്ന സസ്‌പെന്‍ഷനാണ് ഈ വാഹനത്തിനുള്ളത്. രണ്ടാം നിര സീറ്റാണ് യാത്രാസുഖത്തിന്റെ കാര്യത്തില്‍ മുന്നില്‍, ഓഫ് റോഡിങ്ങില്‍ പുത്തന്‍ സഫാരി തന്റെ മുന്‍ഗാമികളോടൊപ്പം എത്തില്ല. ഇ എസ്പി അടിസ്ഥാനമാക്കിയുള്ള ടെറേയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍ ഉള്ളതാണ് ഏക ആശ്വാസം.

വില

14.69 ലക്ഷം മുതല്‍ 21.45 ലക്ഷം വരെയാണ് സഫാരിക്ക് വില. എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ് യുവി 500 എന്നിവയാണ് പ്രധാന എതിരാളികള്‍. ഭാരിച്ച ഓഫ് റോഡിംഗ് ആഗ്രഹിക്കാത്ത, സുഖകരമായ ഒരു 7 സീറ്റര്‍ എസ്യുവി നോക്കുന്ന ആര്‍ക്കും ധൈര്യമായി വാങ്ങാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top