BUSINESS OPPORTUNITIES

വരുമാനത്തിനായി നിക്ഷേപിക്കാം നാനോ സംരംഭങ്ങളില്‍

മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യകാലത്ത് കേരളത്തില്‍ പുതിയ തൊഴില്‍ നേടുക എന്നതും എളുപ്പമാകില്ല. ഈ സാഹചര്യത്തില്‍ ഉപജീവന സംരംഭങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്

കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയും തൊഴില്‍ രംഗത്തും കോവിഡ് 19 ഏല്‍പ്പിച്ച ആഘാതം വലിയ തോതില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു. മനുഷ്യ വിഭവ ശേഷിയുടെ കയറ്റുമതിയിലൂടെ നാം ആര്‍ജ്ജിച്ചെടുത്തിരുന്ന വിദേശ നാണ്യത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞു. നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടം നേരിട്ട് തിരികെ നാട്ടിലേക്ക് മടങ്ങിയെത്തേണ്ട സ്ഥിതി വന്നു. തിരിച്ച് വന്ന ആളുകളില്‍ ഭൂരിഭാഗത്തിനും ഇനി അറബി നാടുകളില്‍ പോയി പഴയ തൊഴിലില്‍ പ്രവേശിക്കാനോ പുതിയ തൊഴില്‍ നേടുന്നതിനോ ഉള്ള സാധ്യത വിരളമാണ്. മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യകാലത്ത് കേരളത്തില്‍ പുതിയ തൊഴില്‍ നേടുക എന്നതും എളുപ്പമാകില്ല. ഈ സാഹചര്യത്തില്‍ ഉപജീവന സംരംഭങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.

Advertisement

എന്താണ് നാനോ സംരംഭങ്ങള്‍?

5 ലക്ഷം രൂപ മുതല്‍ മുടക്കുള്ള 5HP യില്‍ താഴെ ശേഷിയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന മലിനീകരണ രഹിത വ്യവസായങ്ങളെയാണ് നാനോ സംരംഭങ്ങള്‍ എന്ന് നിര്‍വചിച്ചിട്ടുള്ളത്. പ്രസ്തുത നിര്‍വചനത്തിന്റെ കീഴില്‍ വരുന്ന ചെറുകിട ഉല്പാദന യൂണിറ്റുകള്‍ വീടുകളില്‍ ആരംഭിക്കുന്നതിന് ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ തന്നെയുള്ള വൈദ്യുതി ഉപയോഗപ്പെടുത്തുകയും ആയതിന് ഗാര്‍ഹിക നിരക്കിലുള്ള ചാര്‍ജ് തന്നെയാണ് ബാധകമാവുക. കുടും
ബാംഗങ്ങളുടെ തന്നെ സേവനം പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്ക് നടത്താതെ വീട്ടിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചെറിയ ഉപജീവന സംരംഭങ്ങള്‍ കഴിയും.

ചെറുകിട ഉല്‍പാദന യൂണിറ്റുകളില്‍ ആരംഭിക്കുന്ന ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ബള്‍ക്ക് പായ്ക്കുകളില്‍ വിറ്റഴിക്കാന്‍ കഴിയും. വീടുകളില്‍ ദൈനദിനം ഉപയോഗിക്കുന്ന ഉല്പന്നങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ വഴി വക്കുകളില്‍ താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ വഴി വില്പന നടത്തുന്നു. ടി ഉല്പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് ഉല്പന്നങ്ങളേക്കാള്‍ വില കുറവായതിനാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ വാങ്ങുന്നുമുണ്ട്. ഇത്തരത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന 3 സംരംഭങ്ങളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.

  1. കായം നിര്‍മ്മാണം

കേരളത്തിലെ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഉല്പന്നമാണ് കായം. കൂടാതെ ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളെല്ലാം കായം കൂടുതല്‍ അളവില്‍ ഉപയോഗിക്കുന്നു. കായം വിപണിയുടെ 98% കൈയടക്കി വെച്ചിരിക്കുന്നത് അന്യസംസ്ഥാന നിര്‍മ്മാതാക്കളാണ്. ചെറിയ മുതല്‍ മുടക്കില്‍ വീട്ടില്‍ തന്നെ ആരംഭിക്കാന്‍ കഴിയുന്നതും ലാഭകരവുമായ സംരംഭമാണ് കായം നിര്‍മ്മാണം. പൊടി രൂപത്തിലും കേക്ക് രൂപത്തിലും കായം വിപണിയില്‍ ലഭ്യമാണ്.
സാങ്കേതികവിദ്യ കായം നിര്‍മ്മിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന പാരമ്പര്യ കൂട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കായത്തിന് സുഗന്ധവും ടേസ്റ്റും ലഭിക്കുന്നതിന് കോംബിനേഷന്‍ വളരെ പ്രധാനമാണ്. വിദഗ്ധ പരീശീലനം നേടി നിര്‍മ്മാണം ആരംഭിക്കാം. അസംസ്‌കൃത വസ്തുക്കളും പായ്ക്കിംഗ് മെറ്റീരിയലുകളും തമിഴ് നാട്ടില്‍ നിന്നും സുലഭമായി ലഭിക്കും. പിറവം അഗ്രോപാര്‍ക്കില്‍ കായം നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യയും പരിശീലനവും ലഭ്യമാണ്. ഫോണ്‍ നമ്പര്‍: 0485 2242310, 9446713767

മൂലധനനിക്ഷേപം

യന്ത്രങ്ങള്‍ – 1,00,000.00
പ്രവര്‍ത്തന മൂലധനം – 50,000.00
ആകെ – 1,50,000.00

10Kg കായം നിര്‍മ്മിക്കുന്നതിനുള്ള ചിലവ് 522*10 =5,220.00

10Kg കായം നിര്‍മ്മിക്കുമ്പോള്‍ ലഭിക്കുന്ന ഉല്‍പന്നത്തിന്റെ അളവ് = 13Kg

13 Kg യുടെ വില്പന വില = 18,200.00

കമ്മീഷന്‍ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 11830.00
ലാഭം=6,610.00

  1. ഫ്രൂട്ട് ജാം – സോസ്

ജാം-സോസ് എന്നിവയുടെ ഉപഭോഗം ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കുട്ടികള്‍ വീട്ടിലിരിക്കുംന്‌പോള്‍ ഇതുപോലുള്ള ഉല്‍പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് സൂക്ഷിപ്പ് കാലാവധി വര്‍ദ്ധിപ്പിക്കാതെ ജാം-സോസ് എന്നിവ വീട്ടില്‍ നിര്‍മ്മിച്ച് ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും എത്തിച്ച് നല്കാം. കൂടാതെ വഴിയോര കച്ചവടക്കാര്‍ക്ക് നല്കിയും വിപണനം നടത്താം. ടൊമാറ്റോ, പൈനാപ്പിള്‍, മുന്തിരി, മിക്സഡ് ജാമുകളും, സോയ ടൊമാറ്റോ ചില്ലി സോസുകളും നിര്‍മ്മിച്ചും വിപണിയിലിറക്കാം.

മൂലധന നിക്ഷേപം

യന്ത്രങ്ങള്‍, സംവിധാനങ്ങള്‍ – 50,000.00
പ്രവര്‍ത്തന മൂലധനം – 50,000.00
ആകെ – 1,00,000.00

വരവ് ചിലവ് കണക്ക്

a) ജാം 20kg ഉല്‍പാദന ചിലവ് – 1380.00
b) 250gm വീതമുള്ള 80 ഗ്ലാസ്സ് ബോട്ടിലുകളില്‍ നിറച്ച് വില്‍കുമ്പോള്‍ MRP 80*40 =3200.00
c) കമ്മീഷന്‍ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് – 2560.00
ലാഭം – 2560-1380 =1180

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top