ഒരു വീടെന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. വീട് ചെറുതോ വലുതോ എന്നതല്ല, സ്വന്തമായൊരു മേല്‍ക്കൂര നിര്‍മിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ സാധാരണക്കാരന് താങ്ങും തണലുമാകുകയാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം. വീടുകളും കെട്ടിടങ്ങളും നിര്‍മിച്ച് നല്‍കുവാന്‍ ആയിരക്കണക്കിന് സ്ഥപനങ്ങള്‍ നിലവിലുള്ള അവസ്ഥയില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് അകത്തും പുറത്തുമായി നൂറോളം കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനു പിന്നില്‍ ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് നല്‍കുന്ന പ്രവര്‍ത്തനമികവ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തെ പറ്റി പറയുമ്പോള്‍ എടുത്ത് പറയേണ്ടത് ജോണ്‍, ജിത്തു എന്നീ സുഹൃത്തുക്കളുടെ മികച്ച കെമിസ്ട്രി തന്നെയാണ്. ഒരേ പ്രവര്‍ത്തന മേഖലയില്‍ നിന്നും എത്തിയ ജോണും ജിത്തുവും ചേര്‍ന്ന് തങ്ങളുടെ സ്വപ്ന സ്ഥാപനത്തിന് തുടക്കം കുറിച്ചപ്പോള്‍ വ്യക്തമായ കാഴ്ചപ്പാടോടെ ഇരുവരും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടെടുത്തു.
കെട്ടിടങ്ങളുടെ കണ്‍സ്ട്രക്ഷന്‍ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ജോണ്‍ മുന്‍കൈ എടുത്തപ്പോള്‍ വ്യത്യസ്തമായ എലവേഷനുകളില്‍ മികവാര്‍ന്ന കെട്ടിടങ്ങള്‍ തയ്യാറാക്കുന്നതില്‍ ശ്രദ്ധിച്ചത് ജിത്തു ആയിരുന്നു. ഇരുവരുടെയും പ്രവര്‍ത്തന മികവ് ഒത്തു ചേര്‍ന്നതോടെ 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് കൊറോണ കാലത്തെ തിരിച്ചടികള്‍ക്ക് മുന്നില്‍ പതറാതെ ആയിരത്തോളം സന്തുഷ്ടരായ ഉപഭോപക്താക്കളെ സൃഷ്ടിക്കുന്നതില്‍ വിജയം കണ്ടു.
പാഷനായി മാറിയ കണ്‍സ്ട്രക്ഷന്‍
വീട്ടുടമസ്ഥന്‍ പറഞ്ഞ ബഡ്ജറ്റിനുള്ളില്‍ നിന്നുകൊണ്ട് വീടുകളുടെ നിര്‍മിതി പൂര്‍ത്തിയാക്കുന്ന ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സിന്റെ മികവ് ഈ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിനു പിന്നില്‍ ജോണ്‍ എന്ന സിവില്‍ എഞ്ചിനീയറിംഗ് വിദഗ്ധന്റെ കൈകളാണ്. ചെറുപ്പം മുതല്‍ക്ക് കെട്ടിട നിര്‍മാണ മേഖലയോട് ഒരു പ്രത്യേക താല്പര്യമായിരുന്നു ജോണിന്. പുല്‍കൂട്ടിലേക്ക് വീടുകള്‍ നിര്‍മിക്കുന്ന വൈദഗ്ദ്യം ജോണിനൊപ്പം വളര്‍ന്നു. വ്യത്യസ്തമായ ഡിസൈനുകളില്‍ തയ്യാറാക്കുന്ന വീടുകളും കെട്ടിടങ്ങളും കാണുമ്പോള്‍ കൗതുകത്തോടെ നോക്കി നിന്നിരുന്ന ബാല്യത്തിനൊടുവില്‍ സിവില്‍ എഞ്ചിനീയറിംഗ് മേഖലയിലേക്ക് കടക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ സ്വന്തമാക്കിയ ശേഷം ചെറിയ രീതിയില്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനുകള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആദ്യമായി മേല്‍നോട്ടം വഹിച്ചത് തൃപ്പൂണിത്തുറയിലുള്ള ചോയ്സ് സ്‌കൂള്‍ ബില്‍ഡിംഗിന് ആയിരുന്നു.പിന്നീട് സതേണ്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ 7 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം. തുടര്‍ന്ന് സുഹൃത്ത് സിജോയുമായി ചേര്‍ന്ന് തൃശ്ശൂര്‍ താലോരില്‍ ബെസ്റ്റ് കണ്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ ഒരു കെട്ടിട നിര്‍മാണ കമ്പനിക്ക് തുടക്കമിട്ടു. കല്യാണ ഹോളുകള്‍, പള്ളികള്‍ എന്നിവ ഈ കാലയളവില്‍ നിര്‍മിച്ചു.
ഏറ്റെടുത്ത പൂര്‍ത്തിയാക്കിയ ഓരോ കെട്ടിടവും ഒന്നിനോടൊന്നു മെച്ചപ്പെട്ടതോടെ കൂടുതല്‍ വിശാലമായ കാന്‍വാസില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഒരിടം സ്വന്തമാക്കാന്‍ ജോണ്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് അടുത്ത സുഹൃത്തായ ജിത്തുവുമായി ചേര്‍ന്ന് ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന് ചാലക്കുടിയില്‍ രൂപം നല്‍കിയത്. വീട് നിര്‍മാണത്തിനായി ലൈസന്‍സ് എടുക്കുന്നത് മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ദാനം നടത്തുന്നത് വരെയുള്ള എല്ലാക്കാര്യങ്ങളും നോക്കിനടത്തുന്നത് ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് തന്നെയാണ്.
സിവില്‍ ഡ്രാഫ്റ്റ്മാന്‍ഷിപ്, വിഷ്വലൈസിംഗ് ആര്‍ക്കിടെക്ച്ചര്‍, വാസ്തു എന്നിവയില്‍ ഡിപ്ലോമ നേടിയ ശേഷം ഈ മേഖലയിലേക്ക് ഇറങ്ങിയ വ്യക്തിയാണ് ജിത്തു. മാത്രമല്ല, കെട്ടിട നിര്‍മാണ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ജിത്തു സ്‌പെഷ്യലൈസ് ചെയ്യുന്നത് വേറിട്ട എലവേഷനുകളില്‍ കുറഞ്ഞ ചെലവില്‍ കെട്ടിടങ്ങള്‍ എങ്ങനെ നിര്‍മിക്കാം എന്നതിലാണ്. പഠനം പൂര്‍ത്തിയാക്കി ജോണിന് കീഴില്‍ രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് സ്ഥാപനം തുടങ്ങിയത്. കേരള ജൂഡോ അക്കാദമി, പുലാപ്പറ്റ ഹോളിക്രോസ് ചര്‍ച്ച് , കരിമ്പ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് എന്നിവ ജിത്തു ഡിസൈന്‍ ചെയ്തതാണ്.പരമാവധി സ്ഥലം ഉപയോഗയോഗ്യമാക്കി പ്രൈവസി സംരക്ഷിച്ചുകൊണ്ട് വീടുകള്‍ നിര്‍മിക്കുന്നതിലാണ് ജിത്തു ശ്രദ്ധിക്കുന്നത്. കാലാവസ്ഥ കൂടി പരിഗണിച്ചാണ് ഡിസൈനുകള്‍ തയ്യാറാക്കുന്നത്.
ബഡ്ജറ്റ് വീടുകള്‍ക്ക് മുന്‍ഗണന
ഏതൊരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തെ സംബന്ധിച്ചും അവരവരുടേതായ ഒരു യുഎസ്പി ഉണ്ടാകും. ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന യുഎസ്പി എന്നത് ബഡ്ജറ്റ് മോഡല്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണമാണ്. കുറഞ്ഞ ചെലവില്‍, പ്രത്യേകിച്ച് ഉപഭോക്താക്കള്‍ നിശ്ചയിക്കുന്ന ചെലവില്‍ വീട് നിര്‍മിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ബഡ്ജറ്റ് കൂടും എന്ന് കരുതി വീട് നിര്‍മാണത്തിന് വൈമുഖ്യം കാണിക്കേണ്ട ആവശ്യമില്ല. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കളുമായും തുറന്ന ചര്‍ച്ചകള്‍ നടത്തി, പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ശേഷമാണു കെട്ടിടങ്ങളുടെ നിര്‍മാണം നടത്തുന്നത്.
കെട്ടിടങ്ങളും വീടുകളും നിര്‍മിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പണച്ചെലവ് വരുന്നത് എലവേഷനുകള്‍ പൂര്‍ത്തിയാക്കുവാനാണ്. ഇത് മനസിലാക്കി ബഡ്ജറ്റ് മോഡല്‍ എലവേഷനുകള്‍ പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി നിര്‍മിക്കാന്‍ ജിത്തു ശ്രദ്ധിക്കുന്നുണ്ട്. ജോണിന്റെയും ജിത്തുവിന്റെയും കൂട്ടായ ഈ പരിശ്രമം തന്നെയാണ് ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥപനത്തിന്റെ വിജയത്തിന് പിന്നില്‍.
ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് പുറമെ ട്രഡീഷണല്‍ രീതിയില്‍ നാലുകെട്ട് മാതൃകകളും മറ്റും പിന്തുടര്‍ന്ന് കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കുന്നതിനും ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിനോടകം വീടുകളും കെട്ടിടങ്ങളും പാരിഷ് ഹോളുകളും ഷോപ്പിംഗ് കോംപ്‌ളെക്‌സുകളുമടക്കം നിരവധി സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ മികവ് ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സിന് മുതല്‍ക്കൂട്ടാണ്. ഇതിനു പുറമെ ആയിരത്തോളം വീടുകള്‍ക്ക് വ്യത്യസ്തമായ പ്ലാനുകള്‍ തയ്യാറാക്കാനും അതിലൂടെ സന്തുഷ്ടരായ ഉപഭോക്താക്കളെ നേടാനും സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
ആയിരം മുതല്‍ രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന വീടുകളാണ് സ്ഥാപനം കൂടുതലായും പൂര്‍ത്തിയാക്കുന്നത്. സാമ്പത്തിക പരാധീനത കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകള്‍ നിര്‍മിക്കുക എന്ന ദൗത്യം വിജയിപ്പിക്കുന്നതിലാണ് തങ്ങള്‍ സന്തോഷം കണ്ടെത്തുന്നത് എന്ന് ജോണ്‍ പറയുന്നു. അത് തന്നെയാണ് സ്ഥാപനത്തിന്റെ വിജയവും.
മല്ലു ഡിസൈനര്‍
വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കുന്നതിനായി ആഗ്രഹിക്കുന്നവര്‍ക്ക് വീട് നിര്‍മാണം, പ്ലാനിംഗ് തുടങ്ങിയവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് പരിചയപ്പെടുത്തുന്നതിനായും വ്യത്യസ്തമായ ഡിസൈനുകള്‍, ചെലവ് കുറഞ്ഞ നിര്‍മാണ രീതികള്‍ എന്നിവ പങ്കുവയ്ക്കുന്നതിനായും മല്ലു ഡിസൈനര്‍ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലിനും ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്. കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ നിര്‍മിക്കുകയും പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധിക്കുന്ന ജിത്തുവാണു ചാനല്‍ മുഖാന്തിരം ഉപഭോക്താക്കളിലേക്ക് എത്തുന്നത്.അരലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരാണ് ഈ ചാനലിന് ഉള്ളത്.