BUSINESS OPPORTUNITIES

വിബി ടോക്സ് ബിസിനസ് ആദ്യ പ്രാദേശിക സംഗമം ഇന്ന് (ആഗസ്ത് 12) തൃശൂരില്‍

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ പങ്കെടുക്കും

സംസ്ഥാനമൊട്ടാകെയുള്ള 650-ലേറെ വരുന്ന സംരഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്‌നി (വിബിഎ) തുടക്കമിട്ട പുതിയ ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ വിബി ടോക്‌സ് ബിസിനസ്സിന്റെ ആദ്യ പ്രാദേശിക സംഗമം ഇന്ന് (ആഗസ്ത് 12 വെള്ളിയാഴ്ച) തൃശൂരില്‍ നടക്കും. ഹോട്ടല്‍ ദാസ്സ് കോണ്ടിനെന്റലില്‍ ഉച്ചയ്ക്ക് 330 മുതല്‍ 630 വരെയാണ് പരിപാടി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ പങ്കെടുക്കുമെന്ന സംഘാടകര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ നിന്നായി 20 ലക്ഷം രൂപയുടെ പുതിയ ബിസിനസ് ലീഡുകളാണ് വിവിധ സംരംഭകര്‍ക്കായി ഈ മീറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. സംഗമത്തിന്റെ ഭാഗമായി ദി പവര്‍ ഓഫ് വണ്‍ എന്ന വിഷയത്തില്‍ പ്രശസ്ത മെന്റ്‌ററും സ്റ്റാര്‍ട്ടപ്പ് കോച്ചുമായ കല്യാണ്‍ ജി സംരംഭകര്‍ക്കായി പരിശീലന പരിപാടി നടത്തും. വിവരങ്ങള്‍ക്ക് സുധീഷ് 93884 85848; ജോസ് 99954 81243

Advertisement

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, വര്‍മ ആന്‍ഡ് വര്‍മ എന്നിവയുടെ സഹകരണത്തോടെ യുവസംരംഭകരെ ശാക്തീകരിക്കാന്‍ല ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭകത്വ വികസന പരിപാടിയായ വിജയീ ഭവയുടെ ഇതുവരെ നടന്ന ഇരുപതോളം ബാച്ചുകളില്‍ പങ്കെടുത്ത 650-ഓളം യുവസംരംഭകരാണ് വിബിഎയുടെ അംഗങ്ങള്‍. വിബിഎ തുടക്കമിട്ട പുതിയ ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ വിബി ടോക്‌സ് ബിസിനസ്സിന്റെ ഉദ്ഘാടന സംഗമം ജൂലൈ 26ന് കൊച്ചിയില്‍ നടന്നു. ആദ്യ നെറ്റ് വര്‍ക്കിംഗ് മീറ്റിംഗിലൂടെ ചുരുങ്ങിയത് 20 ലക്ഷം രൂപയുടെ ബിസിനസാണ് ലക്ഷ്യമിട്ടതെങ്കിലും റിയല്‍ എസ്റ്റേറ്റ്, ബ്രാന്‍ഡിംഗ്, ഗിഫ്റ്റിംഗ്, സ്റ്റീല്‍ സ്ട്രുക്ടറിങ്, ഐടി, ജല ശുദ്ധീകാരണം, ഇന്റീരിയര്‍ ഡിസൈനിങ്, ഇവന്റസ് തുടങ്ങിയ മേഖലകളില്‍ നിന്നായി 5 കോടി രൂപയുടെ ബിസിനസ് ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് വിബിഎ ഗ്രോത്ത് ആക്‌സിലറേഷന്‍ ടീം ലീഡര്‍ പരീമോന്‍ എന്‍ ബി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top