Opinion

സംരംഭകത്വത്തിലെ നേതൃത്വം; മികച്ച വനിതാ നേതാവിന് വേണ്ട ഗുണങ്ങള്‍

നിങ്ങള്‍ എങ്ങനെ സംരംഭകത്വത്തിലേക്ക് എത്തി എന്നതല്ല, നിങ്ങളുടെ നേതൃഗുണം എങ്ങനെ സംരംഭത്തെ സ്വാധീനിച്ചു എന്നതാണ് വിഷയം

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ന് സംരംഭകത്വത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. ആദ്യത്തേത് സംരംഭകത്വത്തോടുള്ള പാഷനാണ്. രണ്ടാമത്തേത് കുടുംബ ബിസിനസിന്റെ ഭാഗമായി ബിസിനസിലേക്കെത്തുന്നവരാണ്. നിങ്ങള്‍ എങ്ങനെ സംരംഭകത്വത്തിലേക്ക് എത്തി എന്നതല്ല, നിങ്ങളുടെ നേതൃഗുണം എങ്ങനെ സംരംഭത്തെ സ്വാധീനിച്ചു എന്നതാണ് വിഷയം. ഒരു മികച്ച സംരംഭക മികച്ച നേതാവ് കൂടിയാണ്. എന്നാല്‍ പല വനിതാ സംരംഭകരും കാര്യങ്ങളെ വൈകാരികമായി നേരിടുമ്പോള്‍ നേതാവ് എന്ന നിലയില്‍ പിന്നോട്ട് പോകുന്നു. ഒരു നല്ല നേതാവാകാന്‍ സംരംഭകക്ക് ഈ 7 ഗുണങ്ങള്‍ അനിവാര്യമാണ്.

Advertisement

1. ഭയം ഉപേക്ഷിക്കുക

ചെയ്യാന്‍ പോകുന്ന കാര്യം അല്ലെങ്കില്‍ എടുക്കാന്‍ പോകുന്ന തീരുമാനം തെറ്റാകുമോ എന്ന ഭയമാണ് ആദ്യത്തെ വില്ലന്‍. തെറ്റുപറ്റിയാല്‍ തിരുത്താന്‍ അവസരമുണ്ട് എന്ന ചിന്തയില്‍ തന്റെ തീരുമാനവുമായി മുന്നിട്ട് പോകുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അത് ഉയര്‍ച്ചക്കും വളര്‍ച്ചക്കും കാരണമാകുകയും ചെയ്യുന്നു.

2. നന്നായി പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കുക

ഏത് വിഷയത്തിന്മേലും ആധികാരികമായ പഠനം നടത്തിയശേഷം മാത്രം തീരുമാനമെടുക്കുക. തിരുത്താന്‍ അവസരമുണ്ട് എന്ന് കരുതി ഇപ്പോഴും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒരു മികച്ച നേതാവ് എന്ന നിലയില്‍ ആയാസമല്ല

3. കുടുംബത്തിന്റെ പിന്തുണ

ബിസിനസില്‍ മുന്നിട്ടിറങ്ങുന്ന ഏതൊരു വ്യക്തിക്കും അനിവാര്യമായ ഘടകമാണ് കുടുംബത്തിന്റെ പിന്തുണ. ഏത് കാര്യത്തിനും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടെങ്കില്‍ അതൊരു വലിയ കരുത്താകും. ഇത് ചെയ്യുന്ന പ്രവര്‍ത്തിയിലും എടുക്കുന്ന തീരുമാനത്തിലും കുറേക്കൂടി ഫോക്കസ്ഡ് ആകാന്‍ സഹായിക്കുന്നു.

4. പോസറ്റീവ് പോയിന്റുകള്‍ കണ്ടെത്തുക

എന്താണ് നിങ്ങളുടെ പോസ്!റ്റിവുകള്‍, അതുപോലെ നിങ്ങളുടെ വീക്ക് പോയിന്റ് ഏതൊക്കെയാണ് എന്ന് മനസിലാക്കിയ ശേഷം മുന്നേറുക. വീക്ക്‌നെസ്സ് മനസിലായ ഒരു വ്യക്തിക്ക് തെറ്റായ തീരുമാനങ്ങളില്‍ സംയമനം പാലിക്കാന്‍ കഴിയും.

5. വിദഗ്ദരുടെ ഉപദേശങ്ങള്‍ തേടുക

നിങ്ങളെ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട മേഖലയിലെ വിദഗ്ദരുമായി ചര്‍ച്ച നടത്തുക. സ്വയം അറിവില്ലാത്ത കാര്യത്തെപ്പറ്റി മറ്റുള്ളവരില്‍ വിദഗ്ദാഭിപ്രായം തേടുന്നതില്‍ യാതൊരു തെറ്റുമില്ല.

6. ഒരു മെന്റര്‍ ആവശ്യമാണ്

നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ സഹായകരമാവുന്ന ഒരു മാര്‍ഗ നിര്‍ദേശിയുടെ ഉപദേശം എല്ലായിപ്പോഴും സ്വീകരിക്കുക. സ്ഥിരമായി അങ്ങനെ ഒരാളെ മെന്റര്‍ സ്ഥാനത്ത് നിലനിര്‍ത്തുക.

7. സമഗ്രമായ ഒരു വ്യക്തിത്വം അനിവാര്യം

വാക്കും പ്രവൃത്തിയും സമജ്ഞസമായി സമ്മേളിപ്പിക്കുവാന്‍ കഴിവുള്ള വ്യക്തിയായിരിക്കും ഒരു നല്ല നേതാവ്. മറ്റുള്ളവരുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ ഒരുപാട് സമയം വേണമെന്നും എന്നാല്‍ അത് നഷ്ടപ്പെടുത്താന്‍ കണ്ണുചിമ്മുന്ന സമയം മതിയെന്നും മനസിലാക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top