ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡിന്റെ റീട്ടെയില്‍, ഗവണ്‍മെന്റ് ബിസിനസ് വിഭാഗങ്ങളുടെ പുതിയ മേധാവിയായി ആനന്ദ് സിംഗിയെ നിയമിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സിംഗിയുടെ നിയമനം, ഐസിഐസിഐ ലൊംബാര്‍ഡിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.
ബിസിനസ് ഓപ്പറേഷന്‍സ്, അണ്ടര്‍ റൈറ്റിങ്‌സ്, ക്ലെയിമുകള്‍, സെയില്‍സ്, മാര്‍ക്കറ്റിങ്, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന പാടവം ഇദ്ദേഹത്തിനുണ്ട്. ഐസിഐസിഐ ലൊംബാര്‍ഡിനൊപ്പം ജോലി ആരംഭിച്ച് ഒരു ദശാബ്ദക്കാലം ഹെല്‍ത്ത് മാനേജ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
പിന്നീട് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ചേര്‍ന്ന് തുടക്കത്തില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും തുടര്‍ന്ന് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറായും മികവുകാണിച്ചു. വില്പന, വിതരണം, വിപണനം, റീട്ടെയില്‍-ഗവണ്‍മെന്റ് ബിസിനസുകളില്‍ തന്ത്രപരമായ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും കമ്പനിയുടെ തുടര്‍ച്ചയായുള്ള വിജയത്തിനും നവീകരണത്തിനും സംഭാവന നല്‍കാനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും ആനന്ദ് സിംഗി പറഞ്ഞു. ഇതുവരെയുള്ള പ്രവര്‍ത്തന അനുഭവവും അതില്‍നിന്നുള്ള ഉള്‍ക്കാഴ്ചകളും പുതിയ റോളില്‍ പ്രയോജനപ്പെടുത്തും. സ്ഥാപനത്തിന്റെ വളര്‍ച്ചയോടൊപ്പം സുസ്ഥിരമായ ലാഭവും അതിലൂടെ നേടാനാകുമെന്ന് താന്‍ വശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
About The Author

