News

ഫിക്കി സ്ത്രീശാക്തീകരണ ശില്‍പശാല നടത്തി

സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നത് ഏതൊരു സംരംഭത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് ഡോ. സന്ധ്യ പറഞ്ഞു

സ്ത്രീ പ്രാതിനിധ്യം കൂടുന്നത് വ്യവസായ സംരംഭങ്ങളുടെ
കാര്യക്ഷമത വര്‍ധിപ്പിക്കും: ഡോ. ബി സന്ധ്യ ഐ പി എസ്

Advertisement

സംരംഭകത്വത്തിലെയും തൊഴില്‍ മേഖലയിലെയും സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാര്‍ എ ഡി ജി പി ഡോ. ബി സന്ധ്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നത് ഏതൊരു സംരംഭത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് ഡോ. സന്ധ്യ പറഞ്ഞു. ഒരേ സമയം പല വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മള്‍ട്ടി ടാസ്‌കിംഗ് ശേഷി പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍. ഇത് ഏതൊരു സംരംഭത്തിനും മുതല്‍ക്കൂട്ടാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ലിംഗസമത്വത്തിന് ചരിത്രപരമായി തന്നെ പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ലഭിച്ച പരിഗണന പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസ് എത്തിയതോടെ പുരുഷപോലീസുകാരുടെ ഭാഷയും പെരുമാറ്റവും മെച്ചപ്പെട്ടു. സ്ത്രീകള്‍ക്ക് തനിച്ച് പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായത് ഇതിന്റെ ഫലമായാണെന്ന എഡിജിപി ചൂണ്ടിക്കാട്ടി.
കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വനിതകള്‍ക്ക് വവിയ സംരംഭക സാധ്യതയുണ്ടെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ വാസുകി ഐ എ എസ് പറഞ്ഞു. ഭക്ഷ്യസംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, ഫുഡ് ടെക്‌നോളജി, മാര്‍ക്കറ്റിംഗ് എന്നിവക്കെല്ലാം സര്‍ക്കാരിന്റെ സഹായ പദ്ധതികളുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ വനിതാസംരംഭകര്‍ മുന്നോട്ടു വരണമെന്ന് കെ വാസുകി അഭ്യര്‍ഥിച്ചു. രാജ്യത്തെ വ്യവസായ സംരംഭകരില്‍ 14 ശതമാനം വനിതകളാണെന്നും വനിതാ സംരംഭകരുടെ എണ്ണത്തില്‍ വളരെ വേഗത്തിലുള്ള മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ആംവേ ഇന്ത്യ നോര്‍ത്ത് ആന്റ് സൗത്ത് സീനിയര്‍ വൈസ് പ്രസിഡണ്ട് ഗുര്‍ശരണ്‍ ശീമ അഭിപ്രായപ്പെട്ടു.
വി സ്റ്റാര്‍ ഗ്രൂപ്പ് സ്ഥാപക ഷീലാ കൊച്ചൗസേപ്പ്, നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്, ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ രൂപ ജോര്‍ജ്, റെസിടെക് ഇലക്ട്രിക്കല്‍സ് മാനേജിംഗ് പാര്‍ട്ടണര്‍ ലേഖ ബാലചന്ദ്രന്‍, ഷോപ്പ് ബിംഗോ മാനേജിംഗ് പാര്‍ട്ടണര്‍ ബിന്ദ്യ ഗോകുല്‍, ജോബ്വേണോ ഫൗണ്ടര്‍ പൂര്‍ണിമ വിശ്വനാഥന്‍, ആംവേ ബിസിനസ് ഓണര്‍ ശക്തി ശ്രീകാന്ത്, നിസാന്‍ ഡിജിറ്റല്‍ മീഡിയ ലീഡര്‍ രേഖാ മാത്യു, ഫിക്കി കോ ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു, ഫിക്കി സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top