Auto

റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഓണ്‍ വീല്‍സ് അവതരിപ്പിച്ചു

പുതിയ സര്‍വീസ് സംരംഭം ലക്ഷ്യമിടുന്നത് ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും

മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ (250750 സിസി) ആഗോള മുന്‍നിര കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഓണ്‍ വീല്‍സ് എന്ന പുതിയ സംരംഭം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും എളുപ്പത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ സര്‍വീസ് അനുഭവം ലഭ്യമാക്കുന്നതിനുള്ള ഉപഭോക്തൃ സൗഹൃദ പദ്ധതിയാണിത്. ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ സര്‍വീസ് സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിലുള്ള പര്‍പ്പസ് ബില്‍റ്റ് സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകളുടെ 800 യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്.

Advertisement

മൊബൈല്‍ സര്‍വീസ് റെഡി മോട്ടോര്‍സൈക്കിളുകളാണ് സര്‍വീസ് ഓണ്‍ വീല്‍സിലുള്ളത്. സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകള്‍ പര്‍പ്പസ് ബില്‍റ്റാണ്, ഒപ്പം ടൂളുകളും ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്ട്‌സുകളും കൊണ്ടുപോകാന്‍ പാകത്തിലുള്ളതും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മെയിന്റനന്‍സ് സര്‍വീസ്, ചെറിയ റിപ്പെയറുകള്‍, ക്രിട്ടിക്കല്‍ കംപോണന്റ് ടെസ്റ്റിംഗ്, പാര്‍ട്ട്‌സ് മാറ്റിവെയ്ക്കല്‍, ഇലക്ട്രിക്കല്‍ ഡയഗ്‌നോസിസ് തുടങ്ങിയ 80 ശതമാനം സര്‍വീസ്, റിപ്പെയര്‍ ജോലികളും ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ ചെയ്യാന്‍ സാധിക്കുന്നതുമാണ്. സര്‍വീസ് ഓണ്‍ വീല്‍സില്‍ ജോലി ചെയ്യുന്നത് പരിശീലനം ലഭിച്ചതും അംഗീകാരമുള്ളതുമായ സര്‍വീസ് ടെക്‌നീഷ്യന്‍മാരാണ് എന്നതിനാല്‍ സര്‍വീസ് ഗുണമേന്മ ഉറപ്പാക്കുന്നു. 12 മാസം വാറണ്ടിയുള്ള ലൂബുകളും പാര്‍ട്ടുകളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട് ഇപ്പോള്‍ സര്‍വീസ് ഓണ്‍ വീല്‍സ് ബുക്ക് ചെയ്യാനാകും.

കേരളത്തിലെ അംഗീകൃത ഡീലര്‍ഷിപ്പ് ഔട്ട്‌ലെറ്റുകളില്‍ ഉടനീളമായി 62 റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകള്‍ വിന്യസിച്ചിട്ടുണ്ട്.

‘റീട്ടെയില്‍, സര്‍വീസ് മികവിലുടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുക എന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന ഫോക്കസുകളിലൊന്നാണ്. വാഹനം വാങ്ങുന്നതിന്റെയും ഉടമസ്ഥതാ അനുഭവത്തിന്റെയും അനുഭവം ഓരോ തവണയും മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ രാജ്യത്തെ ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലായി 600 പുതിയ സ്റ്റുഡിയോ സ്റ്റോറുകള്‍ തുറന്നു. സര്‍വീസുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടയ്ക്ക് അവതരിപ്പിച്ച നിരവധി സംരംഭങ്ങളും സര്‍വീസ് ഓണ്‍ വീല്‍സിന്റെ ലോഞ്ചും സര്‍വീസ് ഗുണമേന്മയില്‍ ഒത്തുതീര്‍പ്പുകളില്ലാതെ തടസ്സരഹിതവും സൗകര്യപ്രദവുമായ സര്‍വീസ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്. തുടര്‍ന്നും നിരവധി സെയില്‍സ്, സര്‍വീസ് അനുബന്ധ ആശയങ്ങളിലൂടെ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തും’ – റോയല്‍ എന്‍ഫീല്‍ഡ്, ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍, ലളിത് മാലിക് പറഞ്ഞു.

സര്‍വീസ് ഓണ്‍ വീല്‍സിന് പുറമെ റോയല്‍ എന്‍ഫീല്‍ഡ് സമ്പര്‍ക്കരഹിത വാങ്ങല്‍, സര്‍വീസ് അനുഭവത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്. ഹോം ടെസ്റ്റ് റൈഡുകള്‍, മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്നതിനും സര്‍വീസ് ചെയ്യുന്നതിനും ഇ-പേയ്‌മെന്റ് ഓപ്ഷന്‍, പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങള്‍ തുടങ്ങിയവ നടപ്പാക്കിയിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് പരമാവധി സുരക്ഷയും സൗകര്യവും ഒരുക്കുന്നതിനായാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ‘റൈഡ് ഷുവര്‍’ പ്രോഗ്രാം ആശങ്കകളില്ലാത്ത മോട്ടോര്‍സൈക്ക്‌ളിംഗ് അനുഭവത്തിനായി 3 ആകര്‍ഷകമായ ഓണര്‍ഷിപ്പ് പാക്കേജുകള്‍ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി കൂടാതെ 2 വര്‍ഷത്തെ അല്ലെങ്കില്‍ 20,000 കിലോമീറ്ററിന്റെ അധിക എക്സ്റ്റന്‍ഡഡ് വാറണ്ടിക്കായി തിരഞ്ഞെടുക്കാം. റോയല്‍ എഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ സമ്പര്‍ക്കരഹിത വാഹന സര്‍വീസിംഗിനായി പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top