Branding

തനിഷ്‌ക് സ്റ്റോറുകളില്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തി

അനുഭവവേദ്യമായ വ്യാപാരത്തിനും ഫിജിറ്റല്‍ ഫീച്ചറുകള്‍ക്കുമാണ് മുന്‍തൂക്കം

ഇന്ത്യയിലെ ഏറ്റവും വിശ്വസ്തരായ ആഭരണബ്രാന്‍ഡായ തനിഷ്‌ക് പുതിയ ഫിജിറ്റല്‍ ഫീച്ചറുകള്‍ സാധാരണ കടകളിലും വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെടുത്തി. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടു കൂടിയ മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് നിശ്ചയിക്കാനുള്ള സൗകര്യം, വീഡിയോ കോളിംഗ്, എന്‍ഡ്‌ലെസ് ഐല്‍, വിര്‍ച്വലായി ആഭരണങ്ങള്‍ അണിയാനുള്ള സൗകര്യം, തത്സമയ ചാറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് 200-ല്‍ അധികം സ്റ്റോറുകളില്‍ ഒരുക്കിയിരിക്കുന്നത്.

Advertisement

സ്റ്റോറുകളില്‍ നേരിട്ട് വിളിച്ച് അല്ലെങ്കില്‍ www.tanishq.co.in എന്ന വെബ്‌സൈറ്റിലേയോ സ്റ്റോറുകളുടെ ഗൂഗിള്‍ പേജുകളിലേയോ ചെറിയ ഫോം പൂരിപ്പിച്ച് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാം. സ്റ്റോറുകളില്‍ വ്യക്തിഗതമായ ശ്രദ്ധ ലഭിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഇഷ്ടപ്പെട്ട തനിഷ്‌ക് സ്റ്റോറില്‍നിന്ന് സമാധാനത്തോടെ ഷോപ്പിംഗ് നടത്തുന്നതിനും ഇതുവഴി സാധിക്കും. വീഡിയോ കോളിംഗിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും സാധിക്കും.

ഇഷ്ടപ്പെട്ട സ്റ്റോറുമായി വീഡിയോ കോള്‍ നടത്തുന്നതിനും വിര്‍ച്വലായി ആഭരണങ്ങള്‍ കാണുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും സാധിക്കും. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളില്‍നിന്ന് വ്യക്തിഗതമായ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മുന്‍കൂട്ടി തെരഞ്ഞെടുക്കുന്നതിനും ഇതുവഴി സാധിക്കും. തെരഞ്ഞെടുത്ത ആഭരണങ്ങള്‍ സ്റ്റോറിലെ ജീവനക്കാര്‍ അണിഞ്ഞ് കാണിച്ചുതരുമെന്നതിനാല്‍ അവ വാങ്ങുന്നതിനു മുമ്പുതന്നെ എങ്ങനെയുണ്ടാവുമെന്ന് തീരുമാനിക്കാം. ഉപയോക്താവ് ഓര്‍ഡര്‍ നല്കുമ്പോള്‍ ആ ഉത്പന്നം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടുപടിക്കല്‍ എത്തിച്ചുനല്കും. വീട്ടിലെ സൗകര്യത്തിലിരുന്നുകൊണ്ടുതന്നെ തനിഷ്‌ക് സ്റ്റോറുകളില്‍നിന്നുള്ള തത്സമയ ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാം എന്നതാണ് ഇതിന്റെ മെച്ചം.

ആകര്‍ഷകമായ ഡിജിറ്റല്‍ അനുഭവം സ്വന്തമാക്കുന്നതിനും വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള അവസരമാണ് തനിഷ്‌ക് വിര്‍ച്വല്‍ ജൂവലറി ട്രൈ ഓണിലൂടെ ഒരുക്കുന്നത്. കമ്മലുകള്‍, പെന്‍ഡന്റുകള്‍, നെക്ക്‌ലേസുകള്‍ തുടങ്ങിയവ തനിഷ്‌ക് വെബ്‌സൈറ്റില്‍നിന്ന് വിര്‍ച്വലി അണിഞ്ഞുനോക്കുന്നതിന് സാധിക്കും. ട്രൈ ഓണ്‍ ലഭ്യമാണ് എന്ന ടാഗ് ഉള്ള ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ അണിയാന്‍ സൗകര്യമുള്ളത്.

തനിഷ്‌കിന്റെ റീട്ടെയ്ല്‍ ശൃംഖലയിലെ എല്ലാ സ്റ്റോറുകളേയും എന്‍ഡ്‌ലെസ് ഐല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയാണ്. രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ഏതു നിര ഉത്പന്നങ്ങളും ഇതിലൂടെ ലഭ്യമാണ്. ഒരേ സമയം എല്ലാ മേഖലകളിലുമുള്ളവരുടെ എല്ലാത്തരം ആഭരണങ്ങളുടെയും ലഭ്യതയാണ് ഇതിലൂടെ ഉറപ്പാകുന്നത്.

ഉപയോക്താക്കള്‍, പ്രത്യേകിച്ച് ആദ്യമായി ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് തത്സമയം വിദഗ്ധരുടെ സഹായം ലഭിക്കും. എല്ലാത്തരം ചോദ്യങ്ങള്‍ക്കും അപ്പപ്പോള്‍ മറുപടി ലഭിക്കുന്നതിനും വൈവിധ്യമാര്‍ന്നതും ആകര്‍ഷകമായ രൂപകല്‍പ്പനകളില്‍നിന്നും തെരഞ്ഞെടുക്കുന്നതിനും മറ്റ് ഉത്പന്നങ്ങളുമായി ഒത്തുനോക്കുന്നതിനും ഇതുവഴി സാധിക്കും.

തനിഷ്‌ക് ഷോപ്പിംഗ് അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുകയാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, തനിഷ്‌ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് റീട്ടെയ്ല്‍ കാറ്റഗറി എവിപി അരുണ്‍ നാരായണ്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ആഭരണങ്ങള്‍ കാണുന്നതിനും വിദഗ്ധരുടെ സഹായത്തോടെ വാങ്ങുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റോറുകളില്‍ നേരിട്ടോ വീട്ടില്‍നിന്ന് വീഡിയോ കോളിലൂടെ വിര്‍ച്വലായോ സന്ദര്‍ശിക്കുന്നതിനും സാധിക്കും. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്തുന്നതിനും തത്സമയം വിദഗ്ധരുടെ സഹായം ചാറ്റിലൂടെ ലഭിക്കുന്നതിനും, വീഡിയോ കോളിംഗ് സൗകര്യം ഉപയോഗപ്പെടുത്തി ആധുനിക വിര്‍ച്വല്‍ ട്രൈ ഓണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ആഭരണങ്ങള്‍ കാണുന്നതിനും സാധിക്കും. ഈ സാധ്യതകള്‍ ഉപയോഗിച്ച് തനിഷ്‌കില്‍നിന്നുള്ള ഷോപ്പിംഗ് കൂടുതല്‍ ആകര്‍ഷകവും സുരക്ഷിതവും ഏറെ സൗകര്യപ്രദവുമായിരിക്കുകയാണെന്ന് അരുണ്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.tanishq.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top