ഇന്ത്യയില്‍ ആദ്യമായി ബൈവെന്‍ട്രിക്കുലാര്‍ ബെര്‍ലിന്‍ ഹാര്‍ട്ട് ഇംപ്ലാന്റേഷന്‍ നടത്തി ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ തന്നെ ആദ്യമായാണ് ഇത്രയും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ നടത്തുന്നത്. 3 വയസ്സുള്ള റഷ്യന്‍ ആണ്‍കുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിന്റെ ഇരു ഭാഗങ്ങളും പിന്തുണയ്ക്കുന്നതിനുള്ള കൃത്രിമ ഹാര്‍ട്ട് പമ്പുകളെയാണ് ‘ബെര്‍ലിന്‍ ഹാര്‍ട്ട്’ ഇപ്ലാന്റേഷന്‍ എന്നറിയപ്പെടുത്.
ചെന്നൈ ആസ്ഥാനമായ എംജിഎം ഹെല്‍ത്ത് കെയറിലെ കാര്‍ഡിയാക് സയന്‍സസ് ചെയര്‍മാനും ഡയറക്ടറും ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍സ്പ്ലാന്റ് & മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് പ്രോഗ്രാം ഡയറക്ടറുമായ ഡോ. കെ. ആര്‍. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍സ്പ്ലാന്റ് കോ-ഡയറക്ടറും മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് , എച്ച്ഒഡിയുമായ സുരേഷ് റാവു കെ ജി, കാര്‍ഡിയാക് അനസ്‌തേഷ്യ, കാര്‍ഡിയാക് സര്‍ജന്‍മാരായ ഡോ. വി. ശ്രീനാഥ്, എംജിഎം ഹെല്‍ത്ത് കെയറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. എസ്. ഗണപതി എന്നിവരും പങ്കെടുത്തു.
കോവിഡ് 19 നെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്യാധുനിക വെര്‍ച്വല്‍ സാങ്കേതികവിദ്യ വഴി യുകെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള എഞ്ചിനീയറിംഗ് സപ്പോര്‍ട്ട് ടീമുകളുടെ സഹകരണത്തോടെയാണ് 7 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ശസ്ത്രക്രിയയിലൂടെ ബെര്‍ലിന്‍ ഹാര്‍ട്ട് ഇംപ്ലാന്റേഷന്‍ നടത്തിയത്.