Banking & Finance

കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

ഐആര്‍ഡിഎയുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക് . ഐആര്‍ഡിഎയുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് (M / s NIA) ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (M / s BAGIC) എച്ച്ഡിഎഫ്സി ഇആര്‍ജിഒ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ ‘കവച്’ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ ‘കവച്’ പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top