ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണം ബമ്പര്‍ സമ്മാനമായി നല്‍കുന്നതടക്കമുള്ള പദ്ധതികളുമായി ഗോദ്‌റെജ് അപ്ലയന്‍സസ് തങ്ങളുടെ ഓണം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ ആകര്‍ഷകമായ വായ്പാ പദ്ധതികളും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും 3000 രൂപ വരെയുള്ള ക്യാഷ് ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷിതവും സമ്പര്‍ക്ക രഹിതവുമായ സംവിധാനത്തിലൂടെ +91 99233 11664 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കി ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ വിലയുള്ള സ്വര്‍ണ്ണ സമ്മാനം വിജയിക്കാനുള്ള അവസരമാണ് ഇത്തവണത്തെ ഓണത്തിന് ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. തെരഞ്ഞെടുത്ത ബാങ്കിങ് പങ്കാളികള്‍ വഴി 3000 രൂപ വരെയുള്ള ക്യാഷ് ബാക്ക്, തെരഞ്ഞെടുത്ത ഗോദ്‌റെജ് അപ്ലയന്‍സസ് മോഡലുകളില്‍ 10,000 രൂപ വരെ ഇളവ് എന്നിവയും ഇതിനു പുറമെ ലഭ്യമാണ്. എല്ലാ മുന്‍നിര ക്രെഡിറ്റ് കാര്‍ഡുകളിലും തെരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകളിലും 0 ശതമാനം പലിശയില്‍ ഡൗണ്‍ പെയ്‌മെന്റ് ഇല്ലാതെ ലളിതമായ ഇഎംഐ ആനുകൂല്യവും അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡലുകളില്‍ 18 മാസം, 12 മാസം, 10 മാസം, 8 മാസം എന്നിങ്ങനെയുള്ള തിരിച്ചടവുകളിലായി ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കും.
കേരളത്തിലെ മുന്‍നിര എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഗോദ്‌റെജ് അപ്ലയന്‍സസ്. ഈ സ്ഥാനം കൂടുതല്‍ ശക്തമാക്കാനായി ബ്രാന്‍ഡ് അഞ്ചു വര്‍ഷ അധിക വാറണ്ടി നല്‍കുന്ന പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 399 രൂപയും ജിഎസ്ടിയും അടങ്ങിയ സബ്‌സിഡിയോടു കൂടിയ ഇന്‍സ്റ്റലേഷന്‍ നിരക്കുകള്‍ എല്ലാ ഗോദ്‌റെജ് എയര്‍ കണ്ടീഷണറുകളിലും ലഭ്യമാണ്. എക്‌സ്‌ചേഞ്ച് വഴി എംആര്‍പിയില്‍ 3000 രൂപ ഇളവോടു കൂടി ഗോദ്‌റെജ് എസി തിരഞ്ഞെടുക്കാനുമുള്ള അവസരവും ഉപഭോക്താക്കള്‍ക്കു ലഭ്യമാണ്.
വിവിധ വിഭാഗങ്ങളിലായുള്ള ശക്തമായ ഉപഭോക്തൃ നിരയോടു കൂടി ഇപ്പോഴത്തെ മഹാമാരി സാഹചര്യത്തിലും ഓണത്തിന് ഇരട്ട അക്ക വളര്‍ച്ചയാണ് ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഓണം ആനുകൂല്യങ്ങള്‍ കേരളത്തില്‍ മുഴുവനും സെപ്റ്റംബര്‍ അഞ്ചു വരെ ലഭ്യമായിരിക്കും.
ഗോദ്‌റെജ് വൈറോഷീല്‍ഡ്
മഹാമാരിയുടെ ഫലമായി ജനങ്ങള്‍ ഇപ്പോള്‍ കൂടുതലായി ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ ജാഗരൂകരാണ്. കോവിഡ് 19 വൈറസില്‍ നിന്നു സംരക്ഷണം നേടാനായി അവര്‍ ശ്രദ്ധാലുക്കളുമാണ്. ഈയൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രസക്തമായ ഗോദ്‌റെജ് വൈറോഷീല്‍ഡ് അവതരിപ്പിക്കുകയാണ്. യുവി-സി സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ അണുനശീകരണം നടത്തുന്ന ഗോദ്‌റെജ് വൈറോഷീല്‍ഡ് രണ്ടു മുതല്‍ ആറു മിനിറ്റിനുള്ളില്‍ 99 ശതമാനം കോവിഡ് 19 വൈറസുകളേയും നശിപ്പിക്കും. കോവിഡ് 19, മറ്റു വൈറസുകള്‍, ബാക്ടീരിയ എന്നിവയെ നിര്‍വ്വീര്യമാക്കാന്‍ അനുയോജ്യമായ രീതിയില്‍ 254എന്‍എം തരംഗ ദൈര്‍ഘ്യത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഐസിഎംആര്‍ എംപാനല്‍ ചെയ്ത ലാബ് ഇത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
യുവി സറൗണ്ട് സാങ്കേതികവിദ്യയിലുള്ള ഗോദ്‌റെജ് വൈറോഷീല്‍ഡ് 4 യുവി-സി ട്യൂബുകളും 6 സൈഡ് റിഫ്‌ളക്ടീവ് ഇന്റീരിയറുകളുമാണ് ഉപയോഗിക്കുന്നത്, ഇത് വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. പലചരക്കു സാധനങ്ങള്‍ മുതല്‍ ഇലക്കറികള്‍ വരെയും മൊബൈല്‍ ഫോണുകളും മാസ്‌ക്കുകളും മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വരെയും ഹെഡ് ഫോണുകള്‍ മുതല്‍ കാര്‍ കീ വരെയും കളിപ്പാട്ടങ്ങള്‍ മുതല്‍ കറന്‍സി നോട്ടുകളും വാലറ്റുകളും കണ്ണടകളും വരെ എന്തും ഇതിലൂടെ അണു നശീകരണം നടത്താം.
ഇതിന്റെ 30എല്‍ വലുപ്പം കൂടുതല്‍ ഇനങ്ങളും വലിയ ഇനങ്ങളും ഒരുമിച്ച് അണു നശീകരണം നടത്താനും അതു വഴി സമയവും ഊര്‍ജ്ജവും ലാഭിക്കാനും സഹായിക്കും. കഴുകുവാനും നനച്ചു വെക്കുവാനും മാറ്റി സൂക്ഷിക്കുവാനും ബുദ്ധിമുട്ടേണ്ടതില്ലാത്ത അവസ്ഥയാണ് ഇതിലൂടെ ലഭ്യമാകുന്നത്.
സുരക്ഷിതമായി 100 ശതമാനം യുവി ലീക്ക് പ്രൂഫ് ആയും ഡോര്‍ തുറക്കുമ്പോള്‍ സ്വയം കട്ട് ഓഫ് ആകുന്ന രീതിയിലും ആണ് ഗോദ്‌റെജ് വൈറോഷീല്‍ഡ് നിര്‍മിച്ചിരിക്കുന്നത്.
ഗോദ്‌റെജ് സര്‍വ്വീസ് അഷ്വറന്‍സിന്റെ പിന്‍ബലത്തോടെ ഒരു വര്‍ഷത്തെ സമഗ്ര വാറണ്ടിയും ഇതിനുണ്ട്. 8990 രൂപ എന്ന ആകര്‍ഷക വിലയില്‍ അവതരിപ്പിച്ചിരിക്കുന്ന ഇത് ആഗസ്റ്റ് മുതല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കു ലഭ്യമാകും.
6 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ ഫ്രീസര്‍ സാങ്കേതിക വിദ്യ
ഫ്രീസറുകള്‍ മുതല്‍ ഡീപ് ഫ്രീസര്‍ വരെയുള്ള 6 ഇന്‍ 1 മോഡുമായുള്ള കണ്‍വര്‍ട്ടബിള്‍ ഫ്രീസര്‍ സാങ്കേതിക വിദ്യയും ഗോദ്‌റെജ് അവതരിപ്പിക്കുന്നുണ്ട്. ഗോദ്‌റെജ് എയോണ്‍ വൈബ്, ഗോദ്‌റെജ് എയോണ്‍ വലോര്‍ എന്നീ രണ്ട് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്‍ ശ്രേണികളിലാണ് ഈ സാങ്കേതിക വിദ്യ ലഭ്യമാകുന്നത്. കൂടുതല്‍ കാര്യക്ഷമത നല്‍കും വിധം മാറിക്കൊണ്ടിരിക്കുന്ന കമ്പ്രസര്‍ സ്പീഡുമായി റഫ്രിജറേറ്റര്‍ തണുപ്പ് ക്രമീകരിക്കും. ഓട്ടോ, ലോ ലോഡ്, ഐസ്‌ക്രീം, ഹൈ ലോഡ്, ഡീപ് ഫ്രീസര്‍, റാപിഡ് ഫ്രീസര്‍ തുടങ്ങിയ മോഡുകളാണ് ഇതില്‍ ഉണ്ടാകുക. ഡീപ് ഫ്രീസിങിനായി -23.6 ഡിഗ്രി വരെ താപ നില താഴ്ത്താനാവും.
2.75 ഇഞ്ചാണ് ഇതിന്റെ പിയുഎഫ് ഘനം. 27 ലിറ്ററിന്റെ വലിയ പച്ചക്കറി ട്രേയും ഇതിലുണ്ട്. ലോക്ഡൗണ്‍ കാലത്തെ ഉപഭോക്തൃ സ്വഭാവങ്ങളിലുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമാണിത്.
കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്നും തങ്ങള്‍ മനസിലാക്കാറുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. ഇപ്പോഴത്തെ മഹാമാരിക്കാലത്ത് അതു കൂടുതലായി മനസിലാക്കുന്നുമുണ്ട്. ആരോഗ്യം, സൗകര്യം തുടങ്ങിയവയെല്ലാം കണക്കിലെടുത്തുള്ള വിവിധ സാങ്കേതിക വിദ്യകളും പുതുമകളും ലഭ്യമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഉല്‍സവ സീസണുകളുടെ തുടക്കമാണ് ഓണം. മുഴുവന്‍ ഉല്‍സവ സീസണുകളുടേയും പ്രവണതകള്‍ക്കു തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ്. ശക്തമായ ഉല്‍പ്പന്ന നിരയും ആകര്‍ഷകമായ ആനുകൂല്യങ്ങളുമാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും ഓണം കൂടുതല്‍ പ്രത്യേകതയുള്ളതായി മാറ്റുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ദേശീയ വിപണന മേധാവി സഞ്ജീവ് ജെയിന്‍ പറഞ്ഞു. ഉല്‍സവ കാലത്തെ ഉപഭോക്താക്കളുടെ താല്‍പ്പര്യം വര്‍ധിപ്പിക്കും വിധം ദിവസേന ഓരോ ലക്ഷം രൂപ വരെയുള്ള സ്വര്‍ണം വിജയിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഗോദ്‌റെജ് വൈറോഷീല്‍ഡ് കേരളത്തിലാണ് ഇന്ത്യയിലാദ്യമായി പുറത്തിറക്കുന്നത്. 6 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ ഫ്രീസര്‍ സാങ്കേതിക വിദ്യയും തങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ആഗസറ്റ് അഞ്ചിന് ആരംഭിക്കുന്ന ഉപഭോക്തൃ ആനുകൂല്യങ്ങള്‍ ഈ മേഖലയിലെ വില്‍പ്പനയെ ശക്തമായി ഉയര്‍ത്തുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.