News

യൂണിവേഴ്സല്‍ സോംപോയില്‍ ഉപഭോക്തൃ സേവനത്തിന് ഇനി വെര്‍ച്വല്‍ ഏജന്റ്

ക്ലെയിം നടപടികളുടെ ആദ്യപടിയായുളള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെര്‍ചല്‍ ഏജന്റുമാര്‍ നടത്തും

പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭമായ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് ഉപഭോക്താക്തൃ സേവനത്തിനായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വെര്‍ച്വല്‍ ഏജന്റുമാരെ അവതരിപ്പിച്ചു. മോട്ടോര്‍ ക്ലെയിം സേവനത്തിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ കോള്‍ സെന്ററിലെ ഏജന്റുമാര്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്ന കോളുകള്‍ ഇനി വെര്‍ച്വല്‍ ഏജന്റുമാരായിരിക്കും കൈകാര്യം ചെയ്യുക. ക്ലെയിം നടപടികളുടെ ആദ്യപടിയായുളള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെര്‍ചല്‍ ഏജന്റുമാര്‍ നടത്തും. സാധാരണ ഉപഭോക്താവിന് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണിത്. വെര്‍ച്വല്‍ ഏജന്റുമാരെ അവതരിപ്പിച്ചതോടെ ഈ സമയം ഗണ്യമായി കുറയും. കാത്തിരിക്കേണ്ടതുമില്ല. പതിവ് കോളുകള്‍ ഉപഭോക്തൃ സേവന ജീവനക്കാരില്‍ നിന്നു മാറ്റി വെര്‍ച്വല്‍ ഏജന്റുമാര്‍ ഏറ്റെടുക്കുന്നതോടെ ഉപഭോക്താവിന് ഇത് ഏറ്റവും മികച്ച അനുഭവമായി മാറും. ക്ലെയിം ഫയലിങ്, ക്ലെയിം സ്റ്റാറ്റസ് പരിശോധന, പോളിസി പരിശോധന അടക്കമുള്ള ക്ലെയിം രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സേവനം.

Advertisement

കോവിഡ്19 പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനാനുഭവം നല്‍കാനും മറ്റു നടപടിക്രമങ്ങള്‍ ലളിതമാക്കാനും ഈ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ സാധ്യമാകുമെന്ന് യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ശരദ് മാത്തൂര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top